KeralaNEWS

വിദേശത്ത് തൊഴിൽ നേടാൻ ആ​ഗ്രഹിക്കുന്നുണ്ടോ? ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കോട്ടയം: അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യപരിശീലനം ലഭിച്ചതുമായ പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് (jobs abroad) തൊഴിൽ നേടുന്നതിന് യാത്രാ ടിക്കറ്റിനും വിസ സംബന്ധമായ ചെലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

1,00,000 രൂപയാണ് ധനസഹായം അനുവദിക്കുക. 20നും 50 നും മദ്ധ്യേ പ്രായവും കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയുള്ളവരുമാകണം. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്‌പോർട്ട്, വിസ, വിദേശ തൊഴിൽ ദാതാവിൽ ലഭിച്ച കരാർ പത്രം, റസിഡന്റ് ഐഡന്റിറ്റി കാർഡ്, ഫ്‌ളൈറ്റ് ടിക്കറ്റ്, ജോയിനിംഗ് ലെറ്റർ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം അപേക്ഷ നൽകണം. അപേക്ഷാ ഫോറം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481 -2562503.

Back to top button
error: