NEWS

ദാനം കിട്ടിയ ഭൂമി വിറ്റ് കാശാക്കി; പാലക്കാട് കോൺഗ്രസ്സിൽ കൂട്ടത്തല്ല്

പാലക്കാട്:  ഓഫീസ് പണിയാന്‍ കോണ്‍ഗ്രസിന് ദാനം കിട്ടിയ ഭൂമി മറിച്ചുവിറ്റതിനെ ചൊല്ലി തര്‍ക്കം.പുതുശ്ശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് വിവാദമണ്ണില്‍ തമ്മിലടിക്കുന്നത്. തര്‍ക്കം കോടതി കയറിയതോടെ സ്ഥലം വാങ്ങിയ വ്യക്തിയും കുടുങ്ങി.
പാലക്കാട് കോയമ്ബത്തൂര്‍ ദേശീയ പാതയിലെ നാലര സെന്‍റ് സ്ഥലത്തെ ചൊല്ലിയാണ് പുതുശ്ശേരി കോണ്‍ഗ്രസിലെ തമ്മിലടി. 1989 ലാണ് നാട്ടുകാരനായ എം വി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പണിയാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്. എന്നാല്‍ ഭൂമി ഓഫീസ് നിര്‍മാണത്തിനെ ഉപയോഗിക്കാവു, ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല, ദാനം ചെയ്തയാളുടെ പേര് രേഖപ്പെടുത്തണം തുടങ്ങി ഒപ്പം കുറച്ച്‌ നിബന്ധനകളും വെച്ചിരുന്നു.

എന്നാല്‍ വെറുതെ കിട്ടിയ ഭൂമി ചുളുവിലയ്ക്ക് മറിച്ചുവിൽക്കുകയായിരുന്നു.കാടുമൂടിക്കിടന്ന ഭൂമി വെട്ടിത്തെളിച്ച്‌ വാങ്ങിയ ആൾ കെട്ടിടം പണി തുടങ്ങിയപ്പോഴാണ്  പ്രശ്നം പാർട്ടിക്കാർ തന്നെ അറിയുന്നത്.തുടർന്ന് കേസായി കോടതി കയറിയതോടെ നിര്‍മാണത്തിന് സ്റ്റേ വന്നു. ബ്രോക്കര്‍ മുഖേനെ വാങ്ങിയ സ്ഥലമാണെന്നും മറ്റൊന്നും അറിയില്ലെന്നും സ്ഥലം വാങ്ങിയ ആള്‍ പറയുന്നു.അതേസമയം കഞ്ചിക്കോട് മൂന്ന് നിലകളുടെ കോണ്‍ഗ്രസ് ഓഫീസിന് പണം കണ്ടെത്താനാണ് ഭൂമി വിറ്റതെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം.

Back to top button
error: