NEWS

തല്ക്കാലം ഒറ്റയ്ക്ക് പോകാം; കോൺഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തിന് സമാപനം

ഉദയ്പുര്‍: ബിജെപിക്കൊപ്പം പ്രാദേശിക പാര്‍ട്ടികളോടും മത്സരിക്കാന്‍ തീരുമാനിച്ച് ഉദയ്പൂരില്‍ കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തിന് സമാപനം.ദേശീയ തലത്തില്‍ ചെറുപാര്‍ട്ടികളെ കൂട്ടിയുള്ള വിശാല മുന്നണിക്ക് തല്ക്കാലം ഇല്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്കുന്നത്.അതേസമയം മൃദുഹിന്ദുത്വം ഉപേക്ഷിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ആശയക്കുഴപ്പം തുടരുകയാണ്.

 

 

സംഘടനയില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ ഉദയ്പൂര്‍ പ്രഖ്യാപനം.യുവനേതാക്കള്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായകസമിതികളില്‍ വൈകാതെ എത്തിതുടങ്ങും.എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രം എന്ത് എന്നതില്‍ ചിന്തന്‍ ശിബിരത്തിന് വ്യക്തമായ ഉത്തരമില്ല.തല്ക്കാലം ഒറ്റയ്ക്ക് പോകാം. പാര്‍ട്ടിയുടെ കരുത്ത് കൂട്ടാം.ഇതാണ് കോണ്‍ഗ്രസിലെ ധാരണ.

Back to top button
error: