Month: May 2022
-
Kerala
ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം ഞായറാഴ്ച തവനൂർ വൃദ്ധമന്ദിരത്തില്‍
മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജന വിവാഹിതയാകുന്നു. തിരുവനന്തപുരം പി.ടി.പി നഗര്‍ വൈറ്റ്പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍. ഈ മാസം 22ന് തവനൂരിലെ വൃദ്ധമന്ദിരത്തില്‍ വെച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്. വിവാഹം ക്ഷേത്രത്തില്‍ വെച്ച് നടത്തണ്ടെന്നും അമ്മമാരുടെ മുന്നില്‍ വെച്ച് മതിയെന്നും നിരഞ്ജനയാണ് തീരുമാനിച്ചത്. ഓണം ഉള്‍പ്പെടെ വിശേഷ ദിവസങ്ങളിലെല്ലാം ശ്രീരാമകൃഷ്ണനും കുടുംബവും വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ചിലവഴിക്കാറുള്ളത്. ഇവിടുത്തെ അന്തേവാസികളോടുള്ള അടുപ്പമാണ് അവരുടെ മുന്നില്‍ വെച്ച് വിവാഹം നടത്താന്‍ നിരഞ്ജനയെ പ്രേരിപ്പിച്ചത്. ഞായറാഴ്ച ഒമ്പത് മണിക്കാണ് വിവാഹം. നിലവില്‍ നിരഞ്ജന കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്. എം.ബി.എയക്ക് നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്.
Read More » -
NEWS
കുത്തബ് മിനാർ പണിതത് വിക്രമാദിത്യ രാജാവ്; പുതിയ വിവാദം
ന്യൂഡല്‍ഹി: ചരിത്ര സ്‌മാരകമായ കുത്തബ് മിനാര്‍ പണിതത് അഞ്ചാം നൂറ്റാണ്ടില്‍ വിക്രമാദിത്യ രാജാവാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയിലെ (എഎസ്‌ഐ) മുന്‍ ഉദ്യോഗസ്ഥന്‍.കുത്തബ് മിനാര്‍ പണിതത് സൂര്യന്റെ സ്ഥാനം നിരീക്ഷിക്കാനാണെന്നും എഎസ്‌ഐയുടെ മുന്‍ റീജിയണല്‍ ഡയറക്ടറായ ധരംവീര്‍ ശര്‍മ പറഞ്ഞു. താജ് മഹല്‍, ഗ്യാന്‍വാപി പള്ളി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ കനക്കവേയാണ് പുതിയ പരാമര്‍ശം. അത് കുത്തബ് മിനാറല്ലെന്നും സൂര്യ ഗോപുരമാണെന്നും ഇക്കാര്യങ്ങള്‍ സ്ഥാപിക്കാന്‍ തെളിവുണ്ടെന്നും എഎസ്‌ഐയുടെ ഭാഗമായി നിരവധി തവണ സ്മാരകത്തില്‍ സര്‍വേ നടത്തിയ ധരംവീര്‍ ശര്‍മ പറയുന്നു. ‘ഗോപുരത്തിന് 25 ഇഞ്ച് ചരിവുണ്ട്. സൂര്യനെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നിര്‍മിച്ചത്. ജൂണ്‍ 21ന് സൂര്യാസ്തമയത്തിന്റെ സ്ഥാനം മാറുമ്ബോള്‍ കുത്തബ് മിനാറിലെ ചരിവ് കാരണം പ്രദേശത്ത് നിഴല്‍ വീഴാതിരിക്കാന്‍ സഹായിക്കുന്നു. ഇത് ശാസ്ത്രമാണ്. പുരാവസ്തു സംബന്ധമായ കാര്യമാണ്’- ധരംവീര്‍ ശര്‍മ പറഞ്ഞു.
Read More » -
NEWS
താമരശ്ശേരി ചുരത്തിൽ ടാങ്കർ ലോറി മറിഞ്ഞു
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്.സംഭവത്തെ തുടര്‍ന്ന് മണിക്കൂറോളം ചുരത്തില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. വയനാട്ടുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയാണ് കനത്ത മഴയ്ക്കിടെ മറിഞ്ഞത്.അടിവാരത്തുനിന്ന് പോലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.സാരമായി പരിക്കേറ്റ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » -
India
‘കല്യാണസൗഗന്ധിക’ത്തിൽ ലയിച്ച് ഓംചേരി, ഗുരു വന്ദനം നടത്തി സ്വരലയ
‘നോക്കെടാ ! നമ്മുടെ മാർഗ്ഗേ കിടക്കുന്ന മർക്കടാ ! നീയങ്ങു മാറിക്കിട ശഠാ !’ കുഞ്ചൻ നമ്പ്യാരുടെ പ്രശസ്തമായ കല്യാണസൗഗന്ധികം തുള്ളലിലെ വരികൾ കലാമണ്ഡലം നിഖിൽ പാടി ബാലകൃഷ്ണമാരാർ ഏറ്റ് പാടിയപ്പോൾ നാടക ആചാര്യൻ ഓംചേരി എൻ. എൻ. പിള്ളയും ലീല ഓംചേരിയും ഒപ്പം പാടി. ഓട്ടൻതുള്ളൽ ആചാര്യൻ പി.എസ് മാരാറുടെ മകനാണ് ബാലകൃഷ്ണ മാരാർ. ഓംചേരിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഡൽഹിയിലെ വീട്ടിലെ സ്വീകരണ മുറിയിലാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഓട്ടൻതുള്ളൽ അവതരിപ്പിച്ചിരുന്നു. കോവിഡ് മഹാമാരി കാരണം രണ്ട് വർഷത്തിലേറെ വീട്ടിൽ തന്നെ കഴിഞ്ഞ ഓംചേരി, സ്വരലയ ഭാരവാഹികളോട് തനിക്ക് ഓട്ടൻതുള്ളൽ കണ്ടാൽ കൊള്ളാമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഗുരുവന്ദനമായി സ്വരലയ ഓംചേരിക്കായി വീട്ടിൽ തന്നെ ഓട്ടൻതുള്ളൽ നടത്താൻ സാഹചര്യമൊരുക്കി. ഓംചേരിയുടെ ഇഷ്ടപ്രകാരം കല്യാണസൗഗന്ധികം ഓട്ടൻ തുള്ളൽ തന്നെ കലാമണ്ഡലം നിഖിൽ അവതരിപ്പിച്ചു. മൃദംഗം – കലാമണ്ഡലം ഹരിദേവ്, ഇടയ്ക്ക- കലാമണ്ഡലം അഭിഷേക് കുഞ്ഞിരാമൻ എന്നിവർ പിന്നണിയിൽ…
Read More » -
Sports
ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിച്ചു
വെറ്ററൻ പേസർമാരായ ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. അവസാനം നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. മാത്യൂ പോട്ട്സ്, ഹാരി ബ്രൂക്ക് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജോ റൂട്ട് നായക പദവി ഒഴിഞ്ഞ ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് തയാറെടുക്കുന്നത്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് റൂട്ടിന്റെ പിൻഗാമി. ജോണി ബെയിർസ്റ്റോ, ബെൻ ഫോക്സ് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്ക് മൂലം ഒലി റോബിൻസണ്‍, മാത്യു ഫിഷർ, മാർക്ക് വുഡ്, ജോഫ്ര ആർച്ചർ തുടങ്ങിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ജുണ് രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
Read More » -
Kerala
കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ 445 കോടി രൂപ അനുവദിച്ച് സർക്കാർ
കെഎസ്ആർടിസിക്ക് ബസ് വാങ്ങാൻ 445 കോടി രൂപ അനുവദിച്ച് സർക്കാർ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ശമ്പള പ്രതിസന്ധിക്ക് പരിഹാരമുണ്ടായില്ല. പകരം പുതിയ 700 സിഎന്‍ജി ബസുകള്‍ വാങ്ങാനാണ് 445 കോടി രൂപ അനുവദിച്ചു. തീരുമാനത്തിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. സിഎന്‍ജി കേരളത്തില്‍ ബസുകള്‍ പ്രായോഗികമല്ലെന്നും ശമ്പള പ്രതിസന്ധി പരിഹരിക്കാതെ പുതിയ ബസുകള്‍ വാങ്ങുന്നത് അംഗീകരിക്കാനാകില്ലെന്നും തൊഴിലാളിസംഘടനകള്‍ വ്യക്തമാക്കി. അതേസമയം, ഏപ്രിൽ മാസത്തെ ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതല്‍ സമരം ആരംഭിക്കും.
Read More » -
Crime
ഹോട്ടൽ ജോലിക്കിടെ കഞ്ചാവ് വിൽപ്പന നടത്തിയ അതിഥി തൊഴിലാളി അറസ്‌റ്റിൽ
ഹോട്ടൽ ജോലിക്കിടെ കഞ്ചാവ് വിൽപ്പന നടത്തിയ അതിഥി തൊഴിലാളി അറസ്‌റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി മിർ സിറാജുദീൻ(32) ആണ് അറസ്റ്റിലായത്. ആവോലത്തെ ഹോട്ടൽ ജീവനക്കാരനായിരുന്നു ഇയാൾ. ആവശ്യക്കാർ ഫോണിൽ ബന്ധപ്പെട്ടാൽ പുറത്ത് വന്ന് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇയാളുടെ രീതി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഇയാൾ കഞ്ചാവ് ഒളിപ്പിച്ചത്. ഇതേക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നാദാപുരം എസ്ഐ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധന നടത്തിയത്. പ്രധാനമായും അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
Read More » -
Kerala
കുട്ടികള്‍ക്ക് മാത്രമല്ല, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും വേണം ഇനി യൂണിഫോമും ഐ.ഡി. കാര്‍ഡും, 10വർഷത്തെ പ്രവർത്തി പരിചയവും കറുപ്പും വെള്ളയും യൂണിഫോമും നിർബന്ധം
തിരുവനന്തപുരം: സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് 10 വർഷത്തെ പ്രവർത്തിപരിചയം നിർബന്ധമാണെന്ന് വ്യക്തമാക്കി ഗതാഗത വകുപ്പിന്റെ മാർഗരേഖ. സ്കൂൾ തുടക്കുന്നതിനു മുന്നോടിയായാണ് മാർഗ്ഗരേഖ പുറത്തിറക്കിയത്. സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധമാണ്. വെള്ള ഷർട്ടും കറുത്തപാന്റും തിരിച്ചറിയൽ കാർഡും ധരിച്ചുവേണം ഡ്യൂട്ടിക്ക് എത്താൻ. ക്രിമിനൽ കേസുകളിൽ പ്രതികളായവരെ സ്കൂൾ വാഹനത്തിൽ ഡ്രൈവറായി നിയമിക്കരുത്. സ്കൂൾ തുറക്കുന്നതിനു മുൻപ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യന്ത്രക്ഷമത ഉറപ്പാക്കി മോട്ടോർ വാഹന വകുപ്പ് നടത്തുന്ന പരിശോധന ക്യാമ്പുകളിൽ ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ്. വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ വേണം. അവർ കുട്ടികളെ സുരക്ഷിതമായി ബസിൽ കയറാനും ഇറങ്ങാനും സഹായിക്കണം. സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ. 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾക്ക് ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. നിന്ന് യാത്ര ചെയ്യുവാൻ കുട്ടികളെ അനുവദിക്കരുത്. ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ…
Read More » -
LIFE
ജോമോനും ജോമോളും.. ജോ&ജോ
ഹോമിയോ വിഷ ചികിത്സ ചെയ്യുന്ന ബേബിയുടെയും ലില്ലിയുടെയും മക്കളാണ് ജോമോനും ജോമോളും. പരസ്പരം കണ്ടാൽ അടികൂടുന്ന രണ്ട് പേർ. ലോക്ക്ഡൗണിനെ തുടർന്ന് ഓൺലൈൻ ക്ലാസും ട്യൂഷനും ഒക്കെയായി വീട്ടിൽ തന്നെയാണ് ജോമോൾ. അതിന്റേതായ ബുദ്ധിമുട്ടുകൾ അവൾക്കുണ്ട്. എന്നാൽ കൂട്ടുകാരൊത്ത് കറങ്ങാനും ചൂണ്ടയിടാനുമൊക്കെ ജോമോൻ പോകാറുണ്ട്. ലോക്ക്ഡൗൺ കാലത്തെ കൗമാരക്കാരുടെ ജീവിതം വളരെ രസകരമായി, ബോറടികൂടാതെ പകർത്തിയ ചിത്രമാണ് ‘ജോ & ജോ’. ലളിതമായ കഥാതന്തുവാണെങ്കിലും കാഴ്ചകളെ വിരസതയില്ലാതെ പകർത്താൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിരികാഴ്ചകൾ മാത്രമല്ല ‘ജോ & ജോ’. കഥ ആവശ്യപ്പെടുന്നിടത്ത് കൃത്യമായ രാഷ്ട്രീയം പ്ലേസ് ചെയ്തുകൊണ്ട് ചിന്തിപ്പിക്കുന്നുമുണ്ട് ചിത്രം. ആദ്യ ഒരുമണിക്കൂറിന് മുൻപ് തന്നെ ഇടവേള എത്തുന്നു. പിന്നീട്, ചെറിയൊരു കോൺഫ്ലിക്ട് നൽകികൊണ്ട് കഥ വികസിക്കുന്നു. വളരെ രസകരമായ ക്ലൈമാക്സും നൽകി സിനിമ അവസാനിക്കുന്നു. ‘തണ്ണീർ മത്തൻ ദിനങ്ങളു’ടെ വിജയത്തിന് ശേഷം അതേ പാറ്റേണിൽ ഒട്ടേറെ ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. അവയിൽ പലതും പരാജയമാണ്. എന്നാൽ ഇവിടെ, കഥയും കഥാപരിസരവും…
Read More » -
NEWS
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സൈനികന്‍ അറസ്‌റ്റിൽ
പത്തനംതിട്ട: പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണെന്ന വ്യാജേന കേരളത്തിനകത്തും പുറത്തുമായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ സൈനികന്‍ അറസ്‌റ്റില്‍. അടൂര്‍ മൂന്നാളം ചരുവിളവീട്ടില്‍ ദീപക് പി ചന്ദാ(29)ണ് തൃപ്പൂണിത്തുറയില്‍നിന്ന് പത്തനാപുരം പൊലീസ് പിടികൂടിയത്. പട്ടാഴി ചെളിക്കുഴി സ്വദേശി പ്രവീണിന്റെ പക്കല്‍നിന്ന് നാല് ലക്ഷം രൂപ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. കൊട്ടാരക്കര സൈബര്‍സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജോലിക്ക് ഹാജരാകാത്തതിനാല്‍ ഇയാളെ ഒളിച്ചോടിയതായി ഇന്ത്യന്‍ ആര്‍മി പ്രഖ്യാപിച്ചതാണ്. ഇതിനു ശേഷമാണ് ഇയാള്‍ തട്ടിപ്പുകള്‍ ആരംഭിച്ചത്. വയനാട്ടില്‍ റിട്ട. ഡിഎഫ്‌ഒയുടെ പക്കല്‍ നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും കേന്ദ്രമന്ത്രിമാരുടെയും ഓഫീസ് സ്റ്റാഫാണന്ന വ്യാജേനയായിരുന്നു ഡിഎഫ്‌ഒയെ പറ്റിച്ചത്. പുല്‍പ്പള്ളി ഫോറസ്‌റ്റ് ഐബിയില്‍ ഇദ്ദേഹത്തിന്റെ ചെലവില്‍ പാര്‍ടി നടത്തുകയുംചെയ്‌തു. പത്തനംതിട്ട, കണ്ണൂര്‍, എറണാകുളം, കൊല്ലം, വയനാട് ജില്ലകളിലാണ് ദീപകിനെതിരെയുള്ള കേസുകളിലധികവും. തട്ടിപ്പിനിരയായ പലരും നാണക്കേടോര്‍ത്ത് പരാതി നല്‍കിയിട്ടില്ല.കാറിന് മുൻപിലും പിറകിലും ദീപക് ഗവ. ഇന്ത്യ…
Read More »