Month: May 2022

  • Kerala

    പാത ഇരട്ടിപ്പിക്കല്‍; ട്രെയിനുകൾ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാ‍ർ, ജനശതാബ്ദിയും ഇന്നുമുതല്‍ റദ്ദാക്കി

    കോട്ടയം: കോട്ടയം ചിങ്ങവനം റെയിൽപ്പാത ഇരട്ടിപ്പിക്കൽ ജോലികൾക്കായി മലബാറിലെ ട്രെയിനുകൾ റദ്ദാക്കിയതോടെ വലഞ്ഞ് യാത്രക്കാ‍ർ. ഇന്ന് മുതൽ പരശുറാം എക്സ്പ്രസും ജനശതാബ്ദിയും കൂടി റദ്ദാക്കിയിട്ടുണ്ട്. ഇതോടെ യാത്രാ ദുരിതം ഇരട്ടിക്കും. ഷൊർണൂർ വരെയെങ്കിലും ട്രെയിൻ ഓടിക്കാൻ റെയിൽവേ നടപടിയെടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കോട്ടയത്തിന് സമീപം റെയിൽപ്പാത ഇരട്ടിപ്പിക്കുന്നതിന്റെ പേരിൽ ഇത്രയും ട്രെയിനുകൾ പൂർണമായും റദ്ദാക്കേണ്ടതില്ലെന്ന് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു. മംഗളൂരുവിൽ നിന്ന് നാഗർകോവിലേക്ക് പോവുന്ന പരശുറാം എക്സ്പ്രസ് നാളെ മുതൽ 28 വരെയും നാഗർകോവിൽ മംഗളൂരു പരശുറാം മറ്റന്നാൾ മുതൽ 29 വരെയുമാണ് റദ്ദാക്കുന്നത്. കണ്ണൂർ, തിരുവനന്തപുരം ജനശതാബ്ദി, തിരുവനന്തപുരം വേണാട് എക്സ്പ്രസ് തുടങ്ങിയവയും റദ്ദാക്കിയ ട്രെയിനുകളിൽ പ്രധാനമാണ്. മലബാറിലെ യാത്രക്കാരെ വല്ലാതെ വലയ്ക്കുകയാണ് കണ്ണുംപൂട്ടിയുള്ള ട്രെയിൻ റദ്ദാക്കൽ. ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ പരശുറാം എക്സ്പ്രസും കണ്ണൂ‍ർ എറണാകുളം റൂട്ടിൽ മാത്രമായി ജനശതാബ്ദിയും ഓടിച്ച് ട്രെയിൻ ക്രമീകരണം വേണമെന്നും യാത്രക്കാര്‍ ആവശ്യപ്പെടുന്നു. റദ്ദാക്കാത്ത ട്രെയിനുകളുടെ കോച്ച് വർധിപ്പിച്ചും യാത്രാക്ലേശം കുറക്കാം.…

    Read More »
  • Crime

    ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത് കള്ളന്മാര്‍, വലഞ്ഞ് നാട്ടുകാര്‍; സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം

    കോഴിക്കോട്: ഇന്ധനവില കുതിച്ചുകയറുന്ന കാലത്ത് കള്ളന്മാർക്കും പ്രിയം പെട്രോളിനോട്. കോഴിക്കോട് കൊടുവള്ളി, കരൂഞ്ഞി മേഖലയിൽ നാട്ടുകാരെ വട്ടം കറക്കുകയാണ് പെട്രോൾ മോഷ്ടാക്കൾ. സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച്, വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. രാവിലെ ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നോക്കുമ്പോഴും പലർക്കും പണി കിട്ടുന്നത്. വണ്ടി ഓടണമെങ്കിൽ പെട്രോൾ വേണമല്ലോ, ഒരു തുള്ളി പോലും ഇല്ലാതെ ഊറ്റി കൊണ്ടുപോകുകയാണ് മോഷ്ടാക്കൾ. കൊടുവള്ളി കരൂഞ്ഞി മേഖലയിലാണ് പെട്രോൾ മോഷ്ടാക്കൾ വിലസുന്നത്. സിസിടിവി ദൃശ്യങ്ങളിലെ സൂചന പ്രകാരം യുവാക്കളാണ് പെട്രോൾ മോഷ്ടക്കൾ. കുതിച്ച് കയറുന്ന ഇന്ധനവിലക്കയറ്റകാലത്ത്, കരിച്ചന്തയിൽ പെട്രോൾ വിറ്റ് കാശാക്കുകയാണ് ഉദ്ദേശ്യമെന്ന് പൊലീസ് പറയുന്നു. ആറ് വീടുകളിൽ നിലവിൽ മോഷണം നടന്നു. സിസിടിവി ദൃശ്യങ്ങൾ തന്നെയാണ് കൊടുവള്ളി പൊലീസിന്‍റെയും പിടിവള്ളി. നാട്ടുകാരെ കറക്കുന്ന വിരുതന്മാരെ വൈകാതെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷ.

    Read More »
  • Kerala

    കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും, ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

    കോട്ടയം: വെള്ളൂരിലെ കേരള സര്‍ക്കാറിന്‍റെ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പേപ്പർ പ്രൊഡക്ട്‌സ് ലിമിറ്റഡിന്‍റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിൽ നിന്നും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഏറ്റെടുത്താണ് കേരള സർക്കാർ കെപിപിഎൽ ആരംഭിച്ചത്. ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം വെള്ളൂരിലെ പഴയ പേപ്പർ കമ്പനി കേരള സർക്കാർ പുതിയ പേരിൽ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നത്. കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിക്കാൻ വച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ലിമിറ്റഡ് ലേലത്തിൽ പങ്കെടുത്താണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. സ്ഥാപനം ഏറ്റെടുക്കുന്നതിനായി മാത്രം 145.6 കോടി രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചു. നാല് ഘട്ടമായി 46 മാസത്തെ പുനരുദ്ധാരണ പ്രവർത്തനമാണ് സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്തത്. അതിൽ ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. പേപ്പർ മെഷീൻ, പവർ ബോയിലർ, ഡീ ഇങ്കിംഗ് എന്നിവയ്ക്കായി മൂന്ന്…

    Read More »
  • Kerala

    അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങൾ, ശക്തമായ വേലിയിറക്കത്തിൽ പെരിയാറിൽ ജലനിരപ്പു സമുദ്ര നിരപ്പിനേക്കാളും 40 സെന്റിമീറ്റർ താഴ്ന്നു

    ആലുവ: കാലാവസ്ഥാ വ്യതിയാനങ്ങൾ പ്രവചനാതീതമായി തുടരുന്നു. ശക്തമായ വേലിയിറക്കത്തെത്തുടർന്നു പെരിയാറിൽ ജലനിരപ്പു സമുദ്ര നിരപ്പിനേക്കാളും 40 സെന്റിമീറ്റർ താഴ്ന്നു. ഒട്ടേറെ സ്ഥലങ്ങളിൽ മണൽത്തിട്ടകൾ തെളിഞ്ഞു. പുഴയിലേക്ക് ഉപ്പുവെള്ളം കയറാൻ തുടങ്ങിയതിനെത്തുടർന്നു പുലർച്ചെ ഇന്നലെ അഞ്ചരയ്ക്കു പാതാളം, മഞ്ഞുമ്മൽ, പുറപ്പിള്ളിക്കാവ് റഗുലേറ്റർ കം ബ്രിജുകളുടെ ഷട്ടറുകൾ അടച്ചു. ഷട്ടറുകൾ അടച്ചിട്ടും പുഴയിൽ ജലനിരപ്പു കാര്യമായി ഉയർന്നില്ല. സമുദ്ര നിരപ്പിനേക്കാൾ 20 സെന്റിമീറ്റർ താഴെയാണ് ഇന്നലെ വൈകിട്ടു പുഴയിലെ ജലനിരപ്പ്. ഇതു തുടർന്നാൽ ജലശുദ്ധീകരണശാലയുടെ പ്രവർത്തനത്തെ ബാധിക്കും. കനത്ത മഴ മൂലം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴാണു പെരിയാറിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ഷട്ടറുകൾ തുറന്നത്. എന്നാൽ, അണക്കെട്ടുകളിൽ നിന്നും കിഴക്കൻ മലനിരകളിൽ നിന്നും പ്രതീക്ഷിച്ച വെള്ളം പുഴയിൽ എത്തിയില്ല. ഉണ്ടായിരുന്ന വെള്ളം ചോർന്നു പോകുകയും ചെയ്തു. ജലനിരപ്പു ക്രമാതീതമായി താഴ്ന്നതിനാൽ ആലുവയിൽ നിന്നു വിശാലകൊച്ചിയിലേക്കുള്ള പമ്പിങ് ഒരു മണിക്കൂർ നിർത്തി. ശുദ്ധജല ഉൽപാദനത്തിൽ 10 എംഎൽഡി കുറവുണ്ടായി. വെള്ളത്തിൽ ചെളിയുടെ അളവു 30 എൻടിയു…

    Read More »
  • Kerala

    തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയം, വികസനത്തെ എതിർക്കുന്നവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

    കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും സീറ്റുകൾ ആവശ്യമില്ലെന്ന് ജനം കരുതിയെന്നും അദ്ദേഹം പരിഹസിച്ചു. ചിലർ ബോധപൂർവം വികസന പദ്ധതികൾ വൈകിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇത് തടയാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിരീക്ഷണ സംവിധാനം കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യ മേഖലയിൽ സംവരണം വേണമെന്നത് കാലോചിതമായ ആവശ്യമാണെന്നും പറഞ്ഞു. തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയെങ്കിലും എറണാകുളത്ത് കാലിടറി. ആറ് വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നിടത്ത് ബി ജെ പി വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകൾ ബി ജെ പി, എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബി ജെ പി വിജയിച്ചത്. ഇതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.49 അംഗ നഗരസഭയിൽ എൽ.ഡി.എഫ്- 23, എൻ.ഡി.എ- 17, യു…

    Read More »
  • Kerala

    തൃശൂരിലെ ഹോട്ടൽമുറിയിൽ‌ യുവാവിനെയും യുവതിയെയും മരിച്ചനിലയിൽ കണ്ടെത്തി, ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ മദ്യം കൊടുത്തു മയക്കിയ ശേഷം കൊലപ്പെടുത്തിയത് എന്ന് സൂചന

      പാലക്കാട് സ്വദേശിയായ യുവാവിനെയും തൃശൂര്‍ സ്വദേശിനിയായ യുവതിയെയും ഹോട്ടല്‍മുറിയില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി. പാലക്കാട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടില്‍ ഗിരിദാസ് (39), തൃശൂര്‍ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടില്‍ രഷ്മ (31) എന്നിവരാണ് മരിച്ചത്. രഷ്മയെ കൊലപ്പെടുത്തിയശേഷം ഗിരിദാസ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രഷ്മയെ മദ്യം കഴിപ്പിച്ചശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു ഗിരിദാസ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് രഷ്മ. ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. രഷ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. ഇയാൾ അവിവാഹിതനാണ്. ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ബന്ധത്തില്‍നിന്നു രഷ്മ പിന്‍മാറുമോ എന്ന് ഗിരിദാസ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു. 16 തിങ്കളാഴ്ചയാണ് ഇരുവരും ഹോട്ടലില്‍ മുറി എടുത്തത്. ബുധനാഴ്ച രാവിലെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് ഹോട്ടലുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. വൈകിട്ട് 7 മണിയോടെ മുറി തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.…

    Read More »
  • Kerala

    സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

    സംസ്ഥാനത്ത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ്‌ മഞ്ഞ അലേർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ  ഓറഞ്ച് അലെർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.   കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

    Read More »
  • NEWS

    മോട്ടോർവാഹന വകുപ്പിലെ 8000 ഓൺലൈൻ അപേക്ഷകൾ കാണാതായി

    തിരുവനന്തപുരം;മോട്ടോർവാഹന വകുപ്പിന്റെ ‘വാഹൻ’ സോഫ്റ്റ്‌വെയറിലെ പാകപ്പിഴകാരണം എണ്ണായിരത്തോളം ഓൺലൈൻ അപേക്ഷകൾ കാണാതായി. ഉടമസ്ഥാവകാശ കൈമാറ്റം, ഫിനാൻസ് രേഖപ്പെടുത്തൽ- ഒഴിവാക്കൽ, വിലാസം മാറ്റം തുടങ്ങിയവയ്ക്കായി വെള്ളി, ശനി ദിവസങ്ങളിൽ ലഭിച്ച അപേക്ഷകളാണ് സാങ്കേതികത്തകരാർ കാരണം നഷ്ടമായത്.ഇവർ വീണ്ടും പുതിയ അപേക്ഷ നൽകേണ്ടിവരുമെന്ന സൂചനയാണ് ഉദ്യോഗസ്ഥർ നൽകുന്നത്.ഇങ്ങനെ ചെയ്താൽ അടച്ച ഫീസ് നഷ്ടമാകും. 130 മുതൽ 4135 വരെ രൂപ ഫീസടച്ചവരുണ്ട്.അപേക്ഷകർക്ക് കൃത്യമായ മറുപടി നൽകാനോ പരിഹാരം കാണാനോ മോട്ടോർവാഹന വകുപ്പ് തയ്യാറായിട്ടില്ല.ഇൻഷുറൻസ്, ഫിറ്റ്നസ്, പെർമിറ്റ് എന്നിവയുടെ കാലാവധി തീരുന്നതിനു തൊട്ടുമുമ്പ് നൽകിയ അപേക്ഷകളും ഇക്കൂട്ടത്തിലുണ്ട്.

    Read More »
  • NEWS

    ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

    പയ്യന്നൂർ:തിരുമേനി സെന്റ് ആന്റണീസ് പള്ളിക്കു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. പ്രാപ്പൊയിൽ പെരുന്തടത്തെ ഊന്നുപാലത്തിങ്കൽ സിബി(49) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്.

    Read More »
  • NEWS

    തിരുവല്ലയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

    തിരുവല്ല : കാവുംഭാഗം – ഇടിഞ്ഞില്ലം റോഡിൽ പെരിങ്ങോൾ ജംഗ്ഷന് സമീപം സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.സ്ക്കൂട്ടർ യാത്രികയായിരുന്ന ചങ്ങനാശ്ശേരി വാഴപ്പള്ളി മുല്ലശ്ശേരിൽ വീട്ടിൽ ബിജിമോൾ ( 32 ) ആണ് മരിച്ചത്.ബിഷപ്പ് മൂർ ഹയർ സെക്കൻഡറി സ്കൂൾ മാവേലിക്കരയിലെ അധ്യാപികയാണ്.     ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴി പെരിങ്ങോൾ വായനശാലയ്ക്ക് സമീപം ഇന്ന് വൈകിട്ട് നാലു മണിയോടെ ആയിരുന്നു അപകടം.ഇടിഞ്ഞില്ലം ഭാഗത്ത് നിന്നും വന്ന മിനിലോറിയും എതിർ ദിശയിൽ നിന്നും വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതര പരിക്കേറ്റ ബിജിമോളെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    Read More »
Back to top button
error: