KeralaNEWS

തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയം, വികസനത്തെ എതിർക്കുന്നവർക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ വികസനത്തെയും എതിർക്കുന്നവർക്ക് ജനം മറുപടി നൽകി. വികസനത്തെ എതിർക്കുന്നവരടക്കമുള്ള ചിലർക്ക് ഇത്രയും സീറ്റുകൾ ആവശ്യമില്ലെന്ന് ജനം കരുതിയെന്നും അദ്ദേഹം പരിഹസിച്ചു. ചിലർ ബോധപൂർവം വികസന പദ്ധതികൾ വൈകിപ്പിക്കുന്ന സ്ഥിതിയുണ്ട്. ഇത് തടയാൻ നിയോജക മണ്ഡലാടിസ്ഥാനത്തിൽ നിരീക്ഷണ സംവിധാനം കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വകാര്യ മേഖലയിൽ സംവരണം വേണമെന്നത് കാലോചിതമായ ആവശ്യമാണെന്നും പറഞ്ഞു.

തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് അട്ടിമറി വിജയം നേടിയെങ്കിലും എറണാകുളത്ത് കാലിടറി. ആറ് വാർഡുകളിലേക്ക് നടന്ന മത്സരത്തിൽ മൂന്നിടത്ത് ബി ജെ പി വിജയിച്ചു. തൃപ്പുണിത്തുറ നഗരസഭയിലെ രണ്ട് സീറ്റുകൾ ബി ജെ പി, എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുത്തു. ഇളമനതോപ്പ്, പിഷാരികോവിൽ വാർഡുകളിലാണ് ബി ജെ പി വിജയിച്ചത്.

ഇതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി.49 അംഗ നഗരസഭയിൽ എൽ.ഡി.എഫ്- 23, എൻ.ഡി.എ- 17, യു ഡി എഫ്- 8, മറ്റുള്ളവർ- 1 എന്നിങ്ങനെയാണ് കക്ഷിനില.
ശക്തമായ ത്രികോണ മത്സരം നടന്ന കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷൻ ബിജെപി നിലനിർത്തി.
നെടുമ്പാശേരി പഞ്ചായത്തിലെ അത്താണി ടൗൺ വാർഡിലേക്ക് നടന്ന
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജോബി നെൽക്കര 274 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ ത്രിശങ്കുവിലായിരുന്ന പഞ്ചായത്ത് ഭരണം കോൺഗ്രസ് നിലനിർത്തി.
എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാർഡിലെ
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡിഎഫ്‌ പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എൻ.ഒ ബാബു 139 വോട്ടിന് ട്വൻ്റി ട്വൻ്റിയുടെ എൽദോ പോളിനെ തോൽപ്പിച്ചു. കോൺഗ്രസ് മൂന്നാം സ്ഥാനത്ത് പോയി.
വാരപ്പെട്ടി പഞ്ചായത്തിലെ മൈലൂർ വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിൻ്റെ കെ.കെ.ഹുസൈൻ സീറ്റ് നിലനിർത്തി.

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 24 സീറ്റുകളും എല്‍ഡിഎഫ് വിജയച്ചു. 2020ല്‍ തെരഞ്ഞെുടുപ്പ് നടന്നപ്പോള്‍ എല്‍ഡിഎഫിന് 20 സീറ്റുകളായിരുന്നു. യുഡിഎഫിന്റെ എഴും ബിജെപിയുടെ രണ്ടും സിറ്റിംഗ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു

എല്‍ഡിഎഫ് നിലനിര്‍ത്തിയ സീറ്റുകള്‍

ചെര്‍പ്പുളശ്ശേരി മുനിസിപ്പാലിറ്റി: കോട്ടകുന്ന് ഡിവിഷന്‍

വടക്കഞ്ചേരി മുനിസിപ്പാലിറ്റി: ഒന്നാംകല്ല് ഡിവിഷന്‍

പയ്യന്നൂര്‍ മുനിസിപ്പാലിറ്റി: മുതിയലം ഡിവിഷന്‍

മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത്: തെക്കേക്കുന്നുമ്പ്രം

കൊടുവള്ളി മുനിസിപ്പാലിറ്റി: വാരിക്കുഴിത്താഴം വാര്‍ഡ്

കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്: പുല്ലാഞ്ഞിയോട് വാര്‍ഡ്

തിരുവനന്തപുരം അതിയന്നൂര്‍ പഞ്ചായത്ത്: കണ്ണറവിള വാര്‍ഡ്

കൊല്ലം വെളിയം ഗ്രാമപഞ്ചായത്ത്: കളപ്പില വാര്‍ഡ്

മുരിയാട് ഗ്രാമപഞ്ചായത്ത്: തുറവന്‍കാട് വാര്‍ഡ്
തിരുവനന്തപുരം നാവായിക്കുളം പഞ്ചായത്ത്: മരുതിക്കുന്ന് വാര്‍ഡ്

പത്തനംതിട്ട കൊറ്റനാട് ഗ്രാമപഞ്ചായത്ത്: വൃന്ദാവനം വാര്‍ഡ്

കൊല്ലം ക്ലാപ്പന ഗ്രാമപഞ്ചായത്ത്: ക്ലാപ്പന കിഴക്ക് വാര്‍ഡ്

ഇടുക്കി അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്ത്: ചേമ്പളം

ആലപ്പുഴ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത്: മണക്കാട്

തൃശ്ശൂര്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്: ആനന്ദപുരം

എല്‍ഡിഎഫ് പിടിച്ചെടുത്ത സീറ്റുകള്‍

തൃശ്ശൂര്‍ തൃക്കൂര്‍ ഗ്രാമപഞ്ചായത്ത്: ആലേങ്ങാട് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

എറണാകുളം കുന്നത്ത്‌നാട് ഗ്രാമപഞ്ചായത്ത്: വെമ്പിള്ളി യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

മലപ്പുറം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്: പരുത്തിക്കാട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

പത്തനംതിട്ട റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത്: ഈട്ടിച്ചുവട് വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

ഇടുക്കി ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്: വെള്ളന്താനം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

കൊല്ലം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത്: സംഗമം വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

പാലക്കാട് പല്ലശ്ശന ഗ്രാമപഞ്ചായത്ത്: കൂടല്ലൂര്‍ വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്ത്: കഴുതുരുട്ടി വാര്‍ഡ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

കൊല്ലം പെരിനാട് ഗ്രാമപഞ്ചായത്ത്: നാന്തിരിക്കല്‍ വാര്‍ഡ് യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫ് തിരിച്ച് പിടിച്ചു

തൃശൂർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി. ജില്ലയിൽ ആറ് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാലിടത്ത് എൽ.ഡി.എഫും രണ്ടിടത്ത് യു.ഡി.എഫും വിജയിച്ചു. തൃക്കൂർ ആലേങ്ങാട് വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു. വടക്കാഞ്ചേരി നഗരസഭ പതിമൂന്നാം വാർഡ് ഒന്നാംകല്ല് ഡിവിഷൻ, കുഴുർ പഞ്ചായത്ത് കുഴുർ വാർഡ്, മുരിയാട് തുറവൻകാട് വാർഡ്, ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷൻ എന്നീ സിറ്റിംഗ് സീറ്റുകൾ ഇടതു മുന്നണി നിലനിറുത്തി. കുഴൂർ, വെളയനാട് എന്നിവിടങ്ങളിൽ യു.ഡി.എഫ് സീറ്റുകൾ നില നിറുത്തി.

ലിന്റോ തോമസ്

തൃക്കൂർ പഞ്ചായത്ത് ആലേങ്ങാട് വാർഡിൽ ഇടത് സ്ഥാനാർഥി ലിന്റോ തോമസ് ആണ് വിജയിച്ചത്. 285 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. യു.ഡി.എഫ് സ്ഥാനാർഥി മാത്യു ഇലവുങ്കലിനെ പരാജയപെടുത്തി. യു.എഡി.എഫ്. 10, എൽ.ഡി. എഫ് അഞ്ച്, ബി.ജെ.പി. ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില.

മല്ലിക സുരേഷ്

വടക്കാഞ്ചേരി നഗരസഭ 13-ാം ഡി വിഷൻ ഒന്നാം കല്ലിൽ ഇടത് സ്ഥാനാർഥി മല്ലിക സുരേഷാണ് വിജയിച്ചത്. 27 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു.ഡി. എഫ് സ്ഥാനാർഥി സിന്ധു സുബ്രഹ്മണ്യനെ പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ്. 28, യു.ഡി. എഫ് 10, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

സേതുമോൻ ചിറ്റേത്ത്

കുഴൂർ പഞ്ചായത്ത് കുഴൂർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി സേതുമോൻ ചിറ്റേത്ത് വിജയിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി ജെൻസൻ തെറ്റയിലിനെ 285 വോട്ടിനാണ് പരാജയപ്പെടുത്തിയത്. യു.ഡി.എഫ് ഒമ്പത്, എൽ.ഡി.എഫ് അഞ്ച് എന്നിങ്ങനെയാണ് കക്ഷിനില.

റോസ്മി ജയേഷ്

മുരിയാട് പഞ്ചായത്ത് തുറവൻകാട് വാർഡിൽ എൽ.ഡി.എഫിലെ റോസ്മി ജയേഷ് വിജയിച്ചു. യു.ഡി.എഫിലെ ഷീജ ജോർജിനെ ആണ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ്. 11, യു.ഡി.എഫ്. ആറ് എന്നിങ്ങനെയാണ് കക്ഷിനില. കെ റെയിൽ കടന്നു പോകുന്ന പ്രദേശം കൂടിയാണ് മുരിയാട്.

ബിജു പുല്ലൂക്കര

വെള്ളാങ്കല്ലൂർ പഞ്ചായത്ത് വെളയനാട് വാർഡ് യു.ഡി.എഫ് നിലനിറുത്തി. യു.ഡി.എഫ് സ്ഥാനാർഥി ബിജു പുല്ലൂക്കര 303 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. നൗഷാദിനെ പരാജയപ്പെടുത്തി. എൽ.ഡി.എഫ് 13, യു.ഡി.എഫ് എട്ട് എന്നിങ്ങനെയാണ് ഇവിടെ കക്ഷി നില.

ഷീന രാജൻ

ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഷീന രാജൻ 597 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ശാലിനി ഉണ്ണികൃഷ്ണനെയാണ് പരാജയപ്പെടുത്തിയത്. എൽ.ഡി.എഫ്. 12 യു.ഡി.എഫ്. ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

Back to top button
error: