Month: May 2022
-
Business
ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ പ്രതീക്ഷയുമായി സ്റ്റെല്ലാന്റിസ്
കുതിച്ചുപായുന്ന ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ചുവടുവയ്ക്കാനൊരുങ്ങി ആഗോള ഓട്ടോമോട്ടീവ് നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസ്. ഇന്ത്യന്‍ ഇവി വിപണിയില്‍ ഇന്ത്യക്ക് വളരാനുള്ള വലിയ അവസരമാണ് ഈ സാഹചര്യമെന്ന് സ്റ്റെല്ലാന്റിസ് സിഇഒ കാര്‍ലോസ് തവാരസ് പറയുന്നു. ‘ഇന്ത്യയ്ക്ക് ഈ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്, രാജ്യത്ത് പദ്ധതികള്‍ ത്വരിതപ്പെടുത്താന്‍ ഞങ്ങള്‍ തയ്യാറാണ്, അദ്ദേഹം പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജീപ്പ് ഇന്ത്യയില്‍ ജനപ്രിയമായി മുന്നേറുമ്പോള്‍ ബി സെഗ്മെന്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സ്റ്റെല്ലാന്റിസ് പദ്ധതിയിടുന്നത്. ഹാച്ച്ബാക്ക്, എസ്യുവി, എംപിവി എന്നിവയുള്ള സിട്രോണ്‍ ബ്രാന്‍ഡിനൊപ്പം, വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. യൂറോപ്യന്‍ യൂണിയന്‍, വടക്കേ അമേരിക്ക എന്നീ വിപണികള്‍ക്ക് പുറത്ത് 25 ശതമാനം ബിസിനസ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികള്‍. ഇതിന് ഏഷ്യാ പസഫിക് മേഖല വളരെ പ്രധാന പങ്ക് വഹിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 2021ല്‍ ഇന്ത്യയില്‍ 250 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചിരുന്നു. ‘2023-ല്‍…
Read More » -
Business
ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഓഹരി വിപണിയിലേക്ക്
ഫെഡറല്‍ ബാങ്കിന്റെ ഉപകമ്പനിയായ ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസും ഓഹരി വിപണിയിലേക്ക് എത്തുന്നു. ഇതിനുമുന്നോടിയായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയില്‍ നിന്നുള്ള ഐപിഒയ്ക്കുള്ള അനുമതി ലഭിച്ചു. ഇത് കൂടാതെ, എയര്‍പോര്‍ട്ട് സര്‍വീസ് അഗ്രഗേറ്റര്‍ പ്ലാറ്റ്ഫോമായ ഡ്രീംഫോക്സ് സര്‍വീസസ്, സ്പെഷ്യാലിറ്റി മറൈന്‍ കെമിക്കല്‍ നിര്‍മാതാക്കളായ ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഈ മൂന്ന് കമ്പനികളും ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഐപിഒയ്ക്കായി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്. രേഖകള്‍ പ്രകാരം, ഫെഡ് ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 900 കോടി രൂപയുടെ പുതിയ ഓഹരികളാണ് ഐപിഒയിലൂടെ കൈമാറുക. കൂടാതെ, 1.6 കോടി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലും ഐപിഒയില്‍ ഉള്‍പ്പെടുന്നു. ഡ്രീംഫോക്സ് സര്‍വീസസിന്റെ ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയ്ലായിരിക്കും. ഇതിലൂടെ പ്രൊമോട്ടര്‍മാരായ മുകേഷ് യാദവ്, ദിനേശ് നാഗ്പാല്‍, ലിബറാത്ത പീറ്റര്‍ കല്ലാട്ട് എന്നിവരുടെ കൈവശമുള്ള 2.18 കോടി ഓഹരികളാണ് കൈമാറുന്നത്. ആര്‍ക്കിയന്‍ കെമിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ ഐപിഒയില്‍ 1,000 കോടി…
Read More » -
Business
90 ശതമാനം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവസരമൊരുക്കി സെറോദ
ഭൂരിഭാഗം ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം അവസരമൊരുക്കി രാജ്യത്തെ ഓണ്‍ലൈന്‍ സ്റ്റോക്ക് ബ്രോക്കിംഗ് പ്ലാറ്റ്ഫോമായ സെറോദ. 1,100 ജീവനക്കാരില്‍ 950 പേരും ഇനി സ്ഥിരമായി വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യും. അതേസമയം 100 പേര്‍ അടങ്ങുന്ന കോര്‍ ടീം ഹൈബ്രിഡ് മോഡലില്‍ തന്നെ പ്രവര്‍ത്തിക്കും. സെറോദ സിഇഒയും സഹസ്ഥാപകനുമായ നിതിന്‍ കാമത്ത് ആണ് കമ്പനി സ്ഥിരമായി വര്‍ക്ക് ഫ്രം ഹോം അനുവദിക്കുകയാണ് എന്ന് വെളിപ്പെടുത്തിയത്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്ന പല കമ്പനികളില്‍ നിന്നും ജീവനക്കാര്‍ ഓഫീസുകളില്‍ എത്തി തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം വിജയമായിരുന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആനുകൂല്യങ്ങള്‍ നീട്ടിയ കമ്പനികളമുണ്ട്. കമ്പനിയുടെ 85-90 ശതമാനം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോമം എടുത്ത് ജോലി ചെയ്യുന്ന സമയത്ത് കര്‍ണാടകയിലെ ചെറിയ പട്ടണങ്ങളില്‍ കമ്പനി സാറ്റലൈറ്റ് ഓഫീസുകള്‍ സ്ഥാപിച്ചിരുന്നു. ടീമിലെ 85 മുതല്‍ 90 ശതമാനം പേരും വീട്ടിലിരുന്ന്…
Read More » -
Business
നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
ന്യൂഡല്‍ഹി: പെട്രോകെമിക്കലുകളിലെ മാര്‍ജിന്‍ ഞെരുക്കവും ഇന്ധന വില്‍പ്പനയിലെ നഷ്ടവും കാരണം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) നാലാംപാദ അറ്റാദായത്തില്‍ 31.4 ശതമാനം ഇടിവ് രേഖപ്പെടുത്തി. ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 6,021.88 കോടി രൂപയായിരുന്നു കമ്പനിയുടെ സ്റ്റാന്‍ഡ്എലോണ്‍ അറ്റാദായം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ 8,781.30 കോടി രൂപയായിരുന്നു അറ്റാദായം. പാദ അടിസ്ഥാനത്തില്‍, മുന്‍ പാദത്തിലെ ലാഭമായ 5,860.80 കോടി രൂപയേക്കാള്‍ കൂടുതലാണിത്. എന്നാല്‍, എണ്ണവില കുതിച്ചുയര്‍ന്നതോടെ, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.06 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 1.63 ലക്ഷം കോടി രൂപയായിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള നികുതിക്ക് മുമ്പുള്ള വരുമാനം 8 ശതമാനം ഇടിഞ്ഞ് 8,251.29 കോടി രൂപയായപ്പോള്‍, പെട്രോകെമിക്കല്‍സ് ബിസിനസില്‍ നിന്നുള്ള വരുമാനം 72 ശതമാനം കുറഞ്ഞ് 570.18 കോടി രൂപയായി. രണ്ട് ഓഹരി കൈവശമുള്ളവര്‍ക്ക് ബോണസായി ഒരു ഓഹരി കൂടി നല്‍കുവാന്‍ കമ്പനിയുടെ…
Read More » -
Business
അദാനി കമ്പനികളില്‍ 15,400 കോടി രൂപ നിക്ഷേപവുമായി അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി
ന്യൂഡല്‍ഹി: അബുദാബിയിലെ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി അദാനി ഗ്രീന്‍ എനര്‍ജി (എജിഇഎല്‍), അദാനി ട്രാന്‍സ്മിഷന്‍ (എടിഎല്‍), അദാനി എന്റര്‍പ്രൈസസ് (എഇഎല്‍) എന്നിങ്ങനെ മൂന്ന് അദാനി പോര്‍ട്ട്‌ഫോളിയോ കമ്പനികളില്‍ പ്രാഥമിക മൂലധനമായി 15,400 കോടി രൂപ (2 ബില്യണ്‍ ഡോളര്‍) നിക്ഷേപിച്ചു. ഐഎച്ച്‌സി എജിഇഎല്‍, എടിഎല്‍ എന്നിവയില്‍ 3,850 കോടി രൂപ വീതവും, എഇഎല്ലില്‍ 7,700 കോടി രൂപയും നിക്ഷേപിച്ചതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും, ഈ നിക്ഷേപത്തില്‍ എത്രത്തോളം കമ്പനികളുടെ ഓഹരികളാക്കി മാറ്റുമെന്ന് പറഞ്ഞിട്ടില്ല. ബിസിനസ്സിന്റെ തന്ത്രപരമായ വിപുലീകരണം, നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനുമുള്ള ഐഎച്ച്‌സിയുടെ ചുമതലയുമായി ഒത്തുചേരുന്നുവെന്ന് ഐഎച്ച്‌സി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് ബസാര്‍ ഷുബ് പറഞ്ഞു. 2020 നും 2021 നും ഇടയില്‍ 41 ബില്യണ്‍ ഡോളറിലെത്തിയ യുഎഇയും ഇന്ത്യയും തമ്മിലുള്ള മൊത്തം വ്യാപാരത്തിന്റെ 4.87 ശതമാനമാണ് ഈ കരാര്‍ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മൊത്തം വൈദ്യുതോത്പാദന ശേഷി 390 ജിഗാവാട്ടില്‍ കൂടുതലാണ്. കൂടാതെ, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം…
Read More » -
Business
ബാങ്കിങ് ലൈസന്‍സിനുള്ള 6 സ്ഥാപനങ്ങളുടെ അപേക്ഷകള്‍ നിരസിച്ച് ആര്‍ബിഐ
ബാങ്കുകള്‍ സ്ഥാപിക്കുന്നതിനുള്ള ചെറുകിട ധനകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആറ് സ്ഥാപനങ്ങളുടെ അപേക്ഷകള്‍ റിസര്‍വ് ബാങ്ക് നിരസിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം നിര്‍േദശിച്ച നടപടിക്രമങ്ങള്‍ അനുസരിച്ച് ആറ് അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായതായി ആര്‍ബിഐ പ്രസ്താവനയില്‍ അറിയിച്ചു. അപേക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍, അപേക്ഷകര്‍ക്ക് ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് തത്വത്തിലുള്ള അംഗീകാരം നല്‍കാന്‍ അനുയോജ്യരല്ലെന്ന് കണ്ടെത്തിയതായി പ്രസ്താവനയില്‍ പറയുന്നു. യുഎഇ എക്‌സ്‌ചേഞ്ച് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ദി റിപാട്രിയേറ്റ്സ് കോഓപ്പറേറ്റീവ് ഫിനാന്‍സ് ആന്‍ഡ് ഡെവലപ്മെന്റ് ബാങ്ക് ലിമിറ്റഡ് (റെപ്കോ ബാങ്ക്), ചൈതന്യ ഇന്ത്യ ഫിന്‍ ക്രെഡിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, പങ്കജ് വൈഷ്, വി സോഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, കാലിക്കറ്റ് സിറ്റി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് തുടങ്ങിയ ആറ് സ്ഥാപനങ്ങളുടെ അപേക്ഷയാണ് നിരസിച്ചത്. ‘ഓണ്‍ ടാപ്പ്’ ലൈസന്‍സ് നല്‍കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ബാങ്ക് രൂപീകരിക്കുന്നതിന് റിസര്‍വ് ബാങ്കിന് 11 അപേക്ഷകള്‍ ലഭിച്ചിരുന്നു. ബാക്കിയുള്ള അപേക്ഷകള്‍ പരിശോധിച്ചു വരികയാണെന്നും സെന്‍ട്രല്‍ ബാങ്ക് കൂട്ടിച്ചേര്‍ത്തു. വെസ്റ്റ് എന്‍ഡ് ഹൗസിംഗ്…
Read More » -
Business
സമയം കൊള്ളാം: ഇന്ത്യന്‍ വാച്ച് വിപണി വളര്‍ച്ചയുടെ പാതയില്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ വാച്ച് വിപണി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 20.1 ശതമാനം വര്‍ധിച്ച് 13.9 ദശലക്ഷം യൂണിറ്റിലെത്തി. പുതിയ ലോഞ്ചുകള്‍, ഉത്പന്നങ്ങളിന്മേലുള്ള കിഴിവുകള്‍, ബ്രാന്‍ഡുകളുടെ കനത്ത വില്‍പ്പന എന്നിവയാണ് വളര്‍ച്ചയ്ക്ക് കാരണമെന്ന് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പറേഷന്‍ (ഐഡിസി) പറഞ്ഞു. വാച്ചുകളുടെ കയറ്റുമതി വര്‍ഷം തോറും 173 ശതമാനം ഉയര്‍ന്ന് 2022 മാര്‍ച്ചില്‍ 3.7 ദശലക്ഷം യൂണിറ്റിലെത്തി. മൊത്തം വാച്ച് വിഭാഗത്തിലെ കയറ്റുമതിയുടെ 95.1 ശതമാനവും അടിസ്ഥാന ഉത്പന്നങ്ങളാണ്. ഈ വിഭാഗത്തിലെ കനത്ത മത്സരം അടിസ്ഥാന വാച്ചുകളുടെ വളര്‍ച്ച 202.1 എത്തിച്ചു. അതേസമയം സ്മാര്‍ട്ട് വാച്ചുകളുടെ കയറ്റുമതി പ്രതിവര്‍ഷം 4.2 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വാച്ചുകളും റിസ്റ്റ് ബ്രാന്‍ഡുകളും ഉള്‍പ്പെടെ മൊത്തത്തിലുള്ള റിസറ്റ് വെയറബിള്‍ വിഭാഗത്തില്‍ 71.3 ശതമാനവും ഇയര്‍വെയര്‍ വിഭാഗമാണ്. യഥാര്‍ത്ഥ വയര്‍ലെസ് സ്റ്റീരിയോ വിഹിതം 2021 മാര്‍ച്ചിലെ 34.2 ശതമാനത്തില്‍ നിന്ന് 48.3 ശതമാനമായി വര്‍ധിച്ചു. വാര്‍ഷിക വളര്‍ച്ചാ നിരക്ക് 48.2 ശതമാനം രേഖപ്പെടുത്തി. ഇമാജിന്‍…
Read More » -
NEWS
ഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു
മസ്‌കറ്റ്: മസ്‌കറ്റില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു. മസ്‌കറ്റ് എക്സ്പ്രസ്വേയിലെ ബൗഷര്‍ വിലായത്തിലായിരുന്നു സംഭവം. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. تمكنت فرق الإطفاء بإدارة الدفاع المدني والإسعاف بمحافظة #مسقط من السيطرة على حريق شب في صهريج لنقل الوقود بولاية #بوشر على طريق مسقط السريع ، دون تسجيل إصابات.#هيئة_الدفاع_المدني_والإسعاف pic.twitter.com/k1fs2D2Fgl — الدفاع المدني والإسعاف – عُمان (@CDAA_OMAN) May 18, 2022
Read More » -
Crime
ബാഗിലെ ചിപ്സ് മോഷ്ടിച്ചു? സിനിയർ വിദ്യാർഥികളുടെ ആക്രമണം; ലക്കിടി നവോദയയിലെ 9ാം ക്ലാസ് കുട്ടികൾ ആശുപത്രിയിൽ
കല്‍പ്പറ്റ: ബാഗിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. വൈത്തിരിക്കടുത്ത ലക്കിടി ജവാഹര്‍ നവോദയ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കാണ് ചിപ്‌സ് മോഷ്ടിച്ചെന്ന ആരോപിച്ച് പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മര്‍ദ്ദനമേറ്റത്. പരിക്കേറ്റ നിലയില്‍ ആറ് വിദ്യാര്‍ത്ഥികളാണ് ചൊവ്വാഴ്ച രാത്രി വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയെത്തിത്. സാരമായി പരിക്കേറ്റ രണ്ട് കൂട്ടികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പത്താംക്ലാസ് വിദ്യാര്‍ഥികള്‍ കൊണ്ടുവന്ന ചിപ്‌സ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ കൈക്കലാക്കിയെന്ന് പറഞ്ഞ് കുട്ടികളെ തങ്ങളുടെ ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കുട്ടികൾ പറയുന്നത്. മരചില്ലയും വടിയും ഉപയോഗിച്ചാണ് കുട്ടികളെ ആക്രമിച്ചതെന്ന് പറയുന്നു. മര്‍ദ്ദനത്തിന് ശേഷം പുറത്ത് അറിയിക്കരുതെന്നു ഭീഷണിപ്പെടുത്തിയതായും കുട്ടികള്‍ രക്ഷിതാക്കളോട് പറഞ്ഞിരുന്നു. മര്‍ദ്ദനമേറ്റ കുട്ടികളില്‍ ഒരാള്‍ വേദന സഹിയ്ക്കാനാവാതെ രക്ഷിതാവിനെ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് മറ്റു രക്ഷിതാക്കള്‍ കൂടിയെത്തിയാണ് ഒമ്പതാംക്ലാസുകാരെ ആശുപത്രിയിലേക്ക് മാറ്റിയത്. അതേ സമയം…
Read More » -
Kerala
ആറാമത് ഇന്ത്യാ റബ്ബര്‍ മീറ്റ് ജൂലൈയില്‍; വിദേശത്ത് നിന്നടക്കം 500 പേര്‍ കൊച്ചിയിലെത്തും
കൊച്ചി: ഇന്ത്യാ റബ്ബര്‍ മീറ്റ് 2022 ജൂലൈ 22, 23 തീയതികളില്‍ കൊച്ചി ലേ മെരിഡിയനില്‍ നടക്കും. റബ്ബര്‍ മേഖലയെ പ്രതിനിധാനം ചെയ്യുന്ന എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെ രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന സമ്മേളനങ്ങളില്‍ ആറാമത്തേതാണ് ഇത്. കര്‍ഷകര്‍, വ്യാപാരികള്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍, നയ രൂപകര്‍ത്താക്കള്‍, കാര്‍ഷിക ഉദ്യോഗസ്ഥര്‍, സാമ്പത്തിക വിദഗ്ദ്ധര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിങ്ങനെ റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും പങ്കാളിത്തം സമ്മേളനത്തിൽ ഉണ്ടാവും. റബ്ബര്‍മേഖലയിലെ പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ചചെയ്യുന്നതിനും യോജിച്ച നടപടികള്‍ കണ്ടെത്തുന്നതിനും സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും. വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും ബന്ധവും കൂടുതല്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ബിസിനസ്സ് അവസരങ്ങള്‍ ഉണ്ടാക്കാനും റബ്ബര്‍ സമ്മേളനം സഹായിക്കും. റബ്ബര്‍ ബോര്‍ഡിനെയും റബ്ബര്‍ മേഖലയിലെ പ്രമുഖ സംഘടനകളെയും അംഗങ്ങളാക്കി രജിസ്റ്റര്‍ ചെയ്ത ഇന്ത്യാ റബ്ബര്‍ മീറ്റ് ഫോറം (ഐ.ആര്‍.എം.എഫ്.) എന്ന സൊസൈറ്റി ആണ് മീറ്റ് സംഘടിപ്പിക്കുന്നത്. റബ്ബര്‍ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അറിയപ്പെടുന്ന വിദഗ്ധരാകും സംസാരിക്കുക.…
Read More »