MovieNEWS

സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിക്കുന്ന കാർത്തിയുടെ ‘ വിരുമൻ ‘ ആഗസ്റ്റ് 31-ന്

 

കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സൂര്യയും ജ്യോതികയും നിർമ്മിക്കുന്ന ‘വിരുമൻ’ എന്ന സിനിമയുടെ റീലീസ് തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 31നാണ് ചിത്രത്തിൻ്റെ റിലീസ്. മുത്തയ്യ രചനയും സംവിധാനവും നിർവഹിക്കുന്ന ‘വിരുമനി’ൽ സംവിധായകൻ ഷങ്കറിൻ്റെ ഇളയപുത്രി, പുതുമുഖം അതിഥി ഷങ്കറാണ് നായിക. ‘പരുത്തി വീരൻ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ വീരനായകനായി തമിഴ് പ്രേക്ഷകർ എതിരേറ്റ കാർത്തി ഗ്രാമീണ വേഷത്തിൽ എത്തിയ മറ്റൊരു വഴിത്തിരിവായിരുന്നു മുത്തയ്യ സംവിധാനം ചെയ്ത ‘ കൊമ്പൻ.’ ഈ വൻ വിജയചിത്രത്തിന് ശേഷം കാർത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് ‘വിരുമൻ.’

രാജ്കിരൺ, പ്രകാശ് രാജ്, സൂരി എന്നിവർക്കൊപ്പം തെന്നിന്ത്യൻ സിനിമയിലെ മറ്റു പ്രമുഖ അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വിരുമൻ’ ഗ്രാമീണ പശ്ചത്തലത്തിലുള്ള വൈകാരികമായ ആക്ഷൻ എൻ്റർടൈനറായിരിക്കും.
എസ്. കെ ശെൽവകുമാർ ഛായഗ്രഹണവും യുവൻ ഷങ്കർരാജ സംഗീത സംവിധാനവും നിർവഹിക്കുന്നു. രാജശേഖർ കർപ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിർമ്മാതാവ്.

വാർത്ത: സി.കെ അജയ് കുമാർ

Back to top button
error: