Month: May 2022
-
NEWS
തീവ്രവാദ സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി; പോലീസുകാരുടെ ഫോണുകൾ പിടിച്ചെടുത്തു
മൂന്നാർ: തീവ്രവാദ സംഘടനകൾക്ക് പോലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്ന് രഹസ്യങ്ങൾ ചോർത്തി നൽകിയെന്ന ആരോപണം നേരിടുന്ന പോലീസുകാരുടെ ഫോണുകൾ അന്വേഷണ ഉദ്യോഗസ്ഥൻ പിടിച്ചെടുത്തു.വിശദ പരിശോധനയ്ക്കായി ഇവ സൈബർ സെല്ലിന് കൈമാറി. മൂന്നാർ സ്റ്റേഷനിലെ മൂന്ന് പോലീസുകാരുടെ ഫോണുകളാണ് ഡിവൈ.എസ്.പി. കെ.ആർ.മനോജ് പിടിച്ചെടുത്തത്.സ്റ്റേഷനിലെ പ്രധാനരേഖകൾ കൈകാര്യംചെയ്യുന്ന ഡേറ്റാ ഓപ്പറേറ്റർ വിഭാഗത്തിലെ ഉദ്യോഗസ്ഥന്റെയും മറ്റു രണ്ടുപേരുടെയും ഫോണുകളാണിവ. മൂന്നാർ സ്റ്റേഷനിലെ കംപ്യൂട്ടറിൽനിന്ന് രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ തീവ്രവാദ സംഘടനകൾക്ക് ചോർത്തി നൽകിയെന്ന് വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചിരുന്നു.മൂന്ന് പോലീസുകാരും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ നീരീക്ഷണത്തിലായിരുന്നു.ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Read More » -
NEWS
കുട്ടികൾക്ക് ജങ്ക് ഫുഡ് വേണ്ട; മാതാപിതാക്കൾ ഇത് വായിക്കാതെ പോകരുത്
ഇഷ്ടഭക്ഷണം, നല്ല വിദ്യാഭ്യാസം, മികച്ച സൗകര്യങ്ങൾ… ഇങ്ങനെ കുട്ടികൾക്ക് ആവശ്യമായതെല്ലാം നൽകി അവരെ ആരോഗ്യത്തോടെ വളർത്തുന്നുവെന്ന് അഭിമാനിക്കുന്ന രക്ഷിതാക്കൾ അറിയാനാണിത്. ഇന്നത്തെ കുട്ടികളിൽ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോൾ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകും. യൗവനം വിട്ടൊഴിയുന്നതിനു മുൻപുതന്നെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവരുടെ ജീവിതത്തെ കരിനിഴലിലാക്കുകയും ചെയ്യും. ശിശുരോഗ ചികിൽസാ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കേരളഘടകം വിവിധതലങ്ങളിൽ നടത്തിയതും സ്വരൂപിച്ചതുമായ പഠനങ്ങളുടെ ആകെത്തുകയാണു ഞെട്ടിക്കുന്ന ഈ വിവരം. ഇതിലേക്കു വിരൽചൂണ്ടുന്ന ചില വസ്തുതകൾ ഇങ്ങനെ: ∙ 10-15 വയസ്സിൽത്തന്നെ രക്തസമ്മർദവും കൊളസ്ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികൾ ഏറുന്നു. ∙ ഒഴിവാക്കാൻ പാടില്ലാത്തതും നന്നായി കഴിക്കേണ്ടതുമായ പ്രഭാതഭക്ഷണം കുട്ടികളിൽ ഏറെപ്പേരും ഉപേക്ഷിക്കുന്നു. ∙ ഫാസ്റ്റ്ഫുഡിനും ശീതളപാനീയങ്ങൾക്കും കുട്ടികൾ അടിമകൾ. ഫലം പൊണ്ണത്തടിയും ആരോഗ്യപ്രശ്നങ്ങളും. ∙ മലബന്ധം വ്യാപക ആരോഗ്യപ്രശ്നം. ∙ കായികമായ കളികളില്ല, വ്യായാമമില്ല ഇതും പൊണ്ണത്തടിക്കു മുഖ്യകാരണം. വിവിധതരം സന്ധിവേദനകൾ വ്യാപകം. ∙ കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറഞ്ഞു. കാൻസറും ഹൃദ്‌രോഗവും കരൾവീക്കവും ബാധിക്കുന്ന കുട്ടികളുടെ…
Read More » -
Kerala
‘നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നു’ എന്ന് ബിഷപ്പ്, ‘തലയ്ക്കു വെളിവുള്ളവർ വിട്ടുപോകും കത്തനാരെ’ എന്ന് സംവിധായകൻ ജിയോ ബേബി
നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ട് പോവുകയാണെന്ന് സിറോ മലബാര്‍ സഭ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്ര്യൂസ് താഴത്ത്. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. തൃശൂര്‍ മെത്രാനായ ശേഷം 18 വര്‍ഷത്തിനിടെ അമ്പതിനായിരത്തോളം പേര്‍ കുറഞ്ഞുവെന്ന കണക്ക് ചൂണ്ടിക്കാട്ടിയായിരുന്നു ബിഷപ്പിന്റെ ആരോപണം. തൃശൂര്‍ അതിരൂപതയുടെ കുടുംബവര്‍ഷ സമാപന പരിപാടിയോട് അനുബന്ധിച്ചായിരുന്നു ബിഷപ്പിന്റെ പ്രസംഗം. നിരീശ്വരവാദ ഗ്രൂപ്പുകള്‍ക്ക് സംസ്ഥാനം മുഴുവനും നെറ്റ് വര്‍ക്ക് ഉണ്ടെന്ന് ഒരു സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞുവെന്ന് ആര്‍ച്ച് ബിഷപ്പ് പറയുന്നു. വിശ്വാസികളായ പെണ്‍കുട്ടികളെ ആണ് ഇവര്‍ ലക്ഷ്യം വയ്ക്കുന്നത്. വിശ്വാസത്തില്‍ നിന്ന് അകറ്റുന്ന ഈ പ്രതിസന്ധി കാലത്ത് കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിരീശ്വരവാദി ഗ്രൂപ്പുകള്‍ വിശ്വാസികളായ പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നു’ എന്ന ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ പ്രസ്താനയ്‌ക്കെതിരെ സംവിധായകന്‍ ജിയോ ബേബി. തലയ്ക്ക് വെളിവുള്ളവരൊക്കെ വിട്ടുപോകും കത്തനാരെ…
Read More » -
NEWS
കരൾ രോഗത്തിന് ശരീരം നൽകുന്ന മുന്നറിയിപ്പുകൾ; സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
അമിത മദ്യപാനവും പുകവലിയും കരള്‍ രോഗത്തിന് കാരണമാകും എന്ന് നമുക്ക് അറിയാം.എന്നാൽ ഇത് മാത്രമല്ല കരൾ രോഗത്തിന് കാരണങ്ങൾ.ഭക്ഷണശൈലിയും, ജനിതക കാരണങ്ങളും, വ്യായാമമില്ലായ്മയും മരുന്നിന്റെ ഉപയോഗവുമെല്ലാം കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.കരളിന്‍റെ ആരോഗ്യം അപകടത്തിലാകുന്നതിന്‍റെ ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.തുടക്കത്തിലെ കരളിന്‍റെ അനാരോഗ്യം സംബന്ധിച്ച് ലഭിക്കുന്ന സൂചനകള്‍ മനസിലാക്കി ചികിത്സ തേടിയാല്‍ അപകടം ഒഴിവാക്കാനാകും. ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ.കരള്‍ രോഗത്തിന്റ ആരംഭഘട്ടത്തിൽ തന്നെ പല തരത്തിലുള്ള സൂചനകളും ശരീരം കാണിക്കുന്നു.പക്ഷെ നമ്മൾ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം.ഇങ്ങനെ അവഗണിച്ച് വിടുന്നതാണ് പിന്നീട് പലവിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്. കണ്ണിനു താഴെ കനം വര്‍ദ്ധിക്കുന്ന അവസ്ഥ ഇത്തരത്തിലൊന്നാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാണ് ഇത്. ശരീരത്തില്‍ ആവശ്യത്തിന് വെള്ളം ഇല്ല എന്നതാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. നിര്‍ജ്ജലീകരണം എന്നതിലപ്പുറം ഇത് കരള്‍ രോഗ സാധ്യതയേും ചൂണ്ടിക്കാണിക്കുന്നു.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ചര്‍മ്മത്തിന്റെ നിറവ്യത്യാസം ആരും ശ്രദ്ധിക്കുകയില്ല.അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും…
Read More » -
NEWS
കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടി റൂട്ട്
ബസ് യാത്രകളെക്കാളും ആസ്വാദ്യകരമാണ് ട്രെയിൻ യാത്രകൾ. കൊങ്കൺ, പാമ്പൻ, നീലഗിരി, ഷിംല തുടങ്ങി ഇന്ത്യയിൽ ധാരാളം മനോഹരങ്ങളായ ട്രെയിൻ റൂട്ടുകളുണ്ട്.കേരളത്തിലെ ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ട് ഏതെന്നു ചോദിച്ചാൽ അതിന് ഒരേയൊരു ഉത്തരമേയുള്ളൂ ഷൊർണ്ണൂർ – നിലമ്പൂർ റൂട്ട്. കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊന്നാണ് ഷൊർണ്ണൂർ – നിലമ്പൂർ പാത.1921 ൽ ബ്രിട്ടീഷ ഭരണകാലത്താണ് ഈ പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറംലോകത്തേക്ക് കടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാത ആരംഭിച്ചത്. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ഷൊറണൂർ – നിലമ്പൂർ തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണ്. 66 കിലോമീറ്റർ നീളമുള്ള ഈ ഒറ്റവരി പാത പാലക്കാട് ജില്ലയിലെ ഷൊറണൂർ ജങ്ക്ഷനിൽ നിന്നും പുറപ്പെട്ടു മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ അവസാനിക്കുന്നു. അഞ്ച് പാലങ്ങളുടെ നിര്‍മാണമടക്കം ഈ പാതയുടെ പണി പൂര്‍ത്തിയാക്കിയത് വെറും മൂന്ന് വര്‍ഷം കൊണ്ടാണ്. ഷൊർണ്ണൂരിനും നിലമ്പൂർ റോഡിനുമിടയിൽ പത്ത് റെയിൽവേ സ്റ്റേഷനുകളുണ്ട്. വാടാനംകുറിശ്ശി,…
Read More » -
NEWS
പ്രഷർ കുക്കറിൽ ഈ ആഹാരം പാകം ചെയ്യരുത്;പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രഷര്‍ കുക്കറില്‍ അന്നജം അടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നാണ് വിദഗ്ദ്ധാഭിപ്രായം. സാധാരണയായി ഏറ്റവും കൂടുതല്‍ പേര്‍ പ്രഷര്‍ കുക്കറില്‍ പാചകം ചെയ്യുന്ന ഒന്നാണ് അരി. പ്രഷര്‍കുക്കറില്‍ അരി പാകം ചെയ്യുന്നതിവൂടെ അക്രിലമൈഡ് എന്ന ആരോഗ്യത്തിന് ഹാനികരമായ രാസവസ്തു സൃഷ്ടിക്കപ്പെടുന്നു. ഇത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്ക് കാരണമാകാം. അതേപോലെ അന്നജം അടങ്ങിയ ഉരുളക്കിഴങ്ങ് കുക്കറില്‍ പാകം ചെയ്യുന്നത് ആരോഗ്യത്തിനെ അപകടത്തിലാക്കുകയും കാന്‍സര്‍, ന്യൂറോളജിക്കല്‍ ഡിസോര്‍ഡര്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.പാലുത്‌പന്നങ്ങള്‍ പ്രഷര്‍ കുക്കറില്‍ പാകം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കുറഞ്ഞ സമയത്തിനുള്ളില്‍ പാല്‍ ചൂടാകുന്നതിനാല്‍ പാല്‍ ഉത്പന്നങ്ങള്‍ കുക്കറില്‍ പാകം ചെയ്യരുത്.അതുപോലെ പ്രഷര്‍ കുക്കറില്‍ മുട്ട പാകം ചെയ്യുമ്ബോള്‍ വലിയ അപകടത്തിന് സാദ്ധ്യതയുണ്ട്.തിളയ്ക്കുന്ന മുട്ടകള്‍ക്ക് പൊതുവെ ഉയര്‍ന്ന ഊഷ്മാവ് ആവശ്യമാണ്, ഇത് പ്രഷര്‍ കുക്കറില്‍ പാകം ചെയ്താല്‍ അപകടങ്ങള്‍ക്ക് കാരണമായേക്കാം. പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മര്‍ദം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നതാണ് പ്രഷര്‍ കുക്കര്‍. ഉപയോഗത്തിനിടെ കുക്കറിനുള്ളിലെ മര്‍ദം പുറത്തുപോകുന്നത് പ്രഷര്‍…
Read More » -
NEWS
അബുദാബി ബിഗ് ടിക്കറ്റിൽ ഒരു കോടി നേടി മലയാളി
അബുദാബി: ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 500,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളിയായ ബിനു.അബുദാബിയിൽ പച്ചക്കറി കട നടത്തുകയാണ് ബിനു. യുഎഇയില്‍ കുറച്ച് പച്ചക്കറി കടകള്‍ കൂടി തുറന്ന് ബിസിനസ് വികസിപ്പിക്കാന്‍ ഈ പണം ഉപയോഗിക്കാനാണ് പദ്ധതിയെന്ന് ബിനു പറഞ്ഞു.
Read More » -
NEWS
മഴക്കാലമാണ്, മൊബൈഫോൺ മഴ നനയാതെയും വെള്ളം കയറാതെയും സൂക്ഷിക്കുക; വെള്ളം കയറിയാലുടൻ ഒരു പാത്രത്തില്‍ കുറച്ച് അരി എടുത്തു അതില്‍ ഫോണ്‍ പൂഴ്ത്തി വയ്ക്കുക
സ്മാർട്ട് ഫോൺ ഇല്ലാത്തവരായി ആരുമില്ല.വന്‍ വില കൊടുത്ത് വാങ്ങുന്ന സ്മാര്‍ട്ട് ഫോണില്‍ വെള്ളത്തിൽ വീണാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അല്ലെങ്കില്‍ ഒന്ന് മഴ നനഞ്ഞാല്‍… എന്തായാലും വാട്ടര്‍ പ്രൂഫ് ഫോണല്ലെങ്കില്‍ പണി കിട്ടിയത് തന്നെ. അത് കൊണ്ട് തന്നെ നൂതന സൗകര്യങ്ങളുള്ള സ്മാര്‍ട്ട് ഫോണുകളില്‍ വെള്ളം കയറിയാല്‍ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍ മനസിലാക്കുക. 1.വെള്ളത്തില്‍ വീണ ഫോണ്‍ ഉടന്‍ ഓണാക്കരുത്, അത് ഓഫാക്കി വയ്ക്കുക, ഫോണ്‍ പ്രവര്‍ത്തന ക്ഷമമാണെങ്കില്‍ പോലും നേരിട്ട് അത് പ്രവര്‍ത്തിപ്പിക്കരുത്. 2. ഫോണ്‍ കുലുക്കുകയോ ബട്ടണുകള്‍ അമര്‍ത്തുകയോ ചെയ്യരുത്. 3. സിം, മൈക്രോ എസ്ഡി കാർഡ്, ബാറ്ററി (നീക്കം ചെയ്യാന്‍ സാധിക്കുന്നതെങ്കില്‍) നീക്കം ചെയ്യുക. ഫോണ്‍ ഓഫ് ചെയ്ത ശേഷം മാത്രം ഇത് ചെയ്യുക.ഫോണിന്റെ അകത്ത് വെള്ളം കയറിയിട്ടുണ്ടോ എന്നറിയാൻ ഫോണിന്റെ ബാറ്ററി പരിശോധിക്കുക.ബാറ്ററിയുടെ ചാർജിംഗ് പിന്നിനു അടുത്തായി ഒട്ടിച്ചിരിയ്ക്കുന്ന വെള്ള നിറത്തിലുള്ള സ്റ്റിക്കര്‍ പിങ്കോ ചുവപ്പോ നിറം ആയിട്ടുണ്ടാവും. ഇതു നോക്കി വെള്ളം അവിടെയെത്തിയിട്ടുണ്ടന്ന് മനസ്സിലാക്കാം.…
Read More » -
Kerala
കാമുകൻ തന്‍റെ നമ്പർ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് 20 വയസുകാരി ജീവനൊടുക്കി
കാമുകൻ തന്‍റെ നമ്പർ വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിൽ മനംനൊന്ത് 20 വയസുകാരി ജീവനൊടുക്കി. മുംബൈയിലെ സബർബൻ ദഹിസാറിലെ റെയിൽവേ ട്രാക്കിന് സമീപമുള്ള കാമുകന്‍റെ വീട്ടിലാണ് യുവതി തൂങ്ങിമരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് പ്രണാലി ലോകാരെ എന്ന യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പ്രണാലിയും 27 കാരനായ യുവാവും തമ്മിൽ ആറു മാസമായി പ്രണയബന്ധത്തിലായിരുന്നു. ഞായറാഴ്ച രാത്രി ഇരുവരും ഒരാളുടെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. തുടർന്നു അന്ന് രാത്രി കാമുകന്‍റെ ഒപ്പം തങ്ങണമെന്ന് യുവതി ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം യുവാവ് തള്ളിക്കളഞ്ഞു. യുവതിയോട് വീട്ടിലേക്ക് മടങ്ങാനും നിർദേശിച്ചു. എന്നാൽ വീട്ടിൽ തിരികെ എത്തിയെങ്കിലും യുവതി ആവശ്യം തുടർന്നു. രാത്രിയിൽ നിരവധി മയക്കു മരുന്ന് അടിമകൾ പ്രദേശത്ത് കറങ്ങുന്നുവെന്നും സ്വന്തം വീട്ടിൽ തന്നെ നിൽക്കാനും യുവാവ് പറ ഞ്ഞെങ്കിലും യുവതി കേൾക്കാൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നു യുവാവ് വാട്സ്ആപ്പിൽ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു. പിന്നീട് യുവതി ഇയാളുടെ വീട്ടിലെത്തി വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തതിനെ ചോദ്യം ചെയ്തതായും…
Read More » -
Health
വെരിക്കോസ് വെയിൻ, അറിഞ്ഞിരിക്കുക കാരണങ്ങളും പരിഹാരമാർഗങ്ങളും
കാലുകളിലെ രക്തക്കുഴലുകളില്‍ നീരോ വേദനയോ അനുഭവപ്പെടാറുണ്ടെങ്കിൽ അത് വെരിക്കോസ് വെയിനിന്‍റെ ലക്ഷണങ്ങളാവാം. ഇന്നത്തെ കാലഘട്ടത്തില്‍ മിക്ക ആളുകളിലും കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വെരിക്കോസ് വെയിന്‍. ശരീരത്തിലെ ചില രക്തക്കുഴലുകള്‍ വീര്‍ക്കുകയും വലുതാവുകയും നീലയോ കടും പര്‍പ്പിള്‍ നിറമോ ആയി കാണപ്പെടുന്ന അവസ്ഥയാണിത്. ശരീരത്തിന്‍റെ താഴ് ഭാഗങ്ങളിലുള്ള അവയവയങ്ങളിലാണ് ഈ രോഗാവസ്ഥ കാണാറുള്ളത്. പ്രത്യേകിച്ച് കണങ്കാല്‍, കാല്‍മുട്ടിന്‍റെ പിന്‍ഭാഗം എന്നിവിടങ്ങളിലാണ് അധികമായും വെരിക്കോസ് വെയിന്‍ഈ കാണുന്നത്. പ്രധാനമായും കാലുകളിലൂടെയുള്ള രക്തക്കുഴലുകള്‍ അതിന്‍റെ യഥാസ്ഥാനത്ത് നിന്ന് മാറി അതില്‍ അശുദ്ധരക്തം കെട്ടിക്കിടന്നു വീര്‍ത്തു വലുതാവുന്ന അവസ്ഥയാണിത്. ദീര്‍ഘ നേരം നില്‍ക്കുന്ന ആളുകളില്‍ രക്ത ചംക്രമണം ശരീയായ രീതിയില്‍ നടക്കാതെ വരുന്നത് കാരണം രക്തധമനികളിലെ അശുദ്ധ രക്തം കാലിലെ ധമനികളില്‍ അടിഞ്ഞ് കൂടും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനിടയാവുന്നത്. വെരിക്കോസ് വെയിന്‍റെ ലക്ഷണങ്ങൾ കാലില്‍ കടുത്ത വേദന, കാലുകളിലും കണങ്കാലുകളിലും നീര്, കാലുകളില്‍ സ്‌പന്ദനം, രാത്രികാലങ്ങളില്‍ കാലിലെ പേശികകളുണ്ടാവുന്ന വലിവ്, കാലിലെ ചര്‍മം വളരെ നേര്‍ത്തതായി…
Read More »