KeralaNEWS

സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനം എല്ലാ ജില്ലകളിലും ഓറ‍ഞ്ച് അലർട്ട് പിൻവലിച്ചു

സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനമായതോടെ എല്ലാ ജില്ലകളിലും ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറ‍ഞ്ച് അലർട്ട് പിൻവലിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളിലും യെല്ലോ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.നാളെയും ഒരു ജില്ലയിലും ഓറഞ്ച് ജാഗത പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ്. അതേസമയം ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Signature-ad

അതേസമയം, നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

Back to top button
error: