Month: May 2022

  • Kerala

    മഴയിൽ പ്രതീക്ഷകൾ മുങ്ങി, അരിവാളുമായി പാടത്തിറങ്ങി പെണ്ണമ്മ

    മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൽ ഒന്നാംവാർഡിൽ വള്ളാംകടവ് ബിജുവില്ലയിൽ പെണ്ണമ്മയെന്ന 66 കാരിയുടെ പ്രതീക്ഷ നെൽ കൃഷിയായിരുന്നു. നാല് മാസങ്ങൾക്കുമുമ്പാണ് ഭർത്താവ് തങ്കച്ചൻ മരണപ്പെട്ടത്. കാലിൽ നീരുമായി ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയിൽ നാല്പത്തിയൊമ്പത് വയസുള്ള ഏകമകൻ ബിജുവും ഭാര്യ ആശയുമാണ് പെണ്ണമ്മയോടോപ്പം താമസം. ചെന്നിത്തല ഒന്നാം ബ്ലോക്കിൽ വീടിനോട് ചേർന്നുള്ള ഒന്നരയേക്കറിലായിരുന്നു നെൽക്കൃഷി. ചെന്നിത്തല ഒന്നാംബ്ലോക്കിൽ കൊയ്ത്ത് തുടങ്ങിയപ്പോൾ കാലാവസ്ഥാവ്യതിയാനം തുടങ്ങിയെങ്കിലും തന്റെ പാടത്തും കൊയ്ത്ത് യന്ത്രം ഇറങ്ങുന്നത് കാണാൻ ആ കർഷകസ്ത്രീ പ്രതീക്ഷയോടെ കാത്തിരുന്നു. ഇടമുറിയാതെ പെയ്ത മഴയിൽ പാടത്ത് വെള്ളം നിറഞ്ഞതോടെ ആറ്റുനോറ്റിരുന്ന നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റാതെ വെള്ളത്തിൽ മുങ്ങിയ നെൽച്ചെടികൾ നശിക്കാൻ തുടങ്ങിയതോടെ പെണ്ണമ്മ അരിവാളുമായി പാടത്തിറങ്ങി. കൂലിക്ക് ഒരാളെയും കൂട്ടി. എന്നിട്ടും നാലിലൊന്ന് കൊയ്തെടുക്കാനെ പെണ്ണമ്മക്ക് കഴിഞ്ഞുള്ളു. കിട്ടിയ നെല്ല് ഉണക്കിയെടുത്താൽ കഞ്ഞിക്കുള്ള വകയെങ്കിലും ആവുമെന്ന പെണ്ണമ്മയുടെ വിശ്വാസം പെയ്തൊഴിയാത്ത മഴയിൽ തകർന്നു. ഉണക്കാൻ കഴിയാതെ കൊയ്തെടുത്തതെല്ലാം കിളിർത്തു തുടങ്ങി.…

    Read More »
  • NEWS

    എ.പി. അബ്‍ദുല്ലക്കുട്ടിയുടെ യോഗം ജിദ്ദയിലെ സംഘടനകൾ ബഹിഷ്കരിച്ചു

    റിയാദ്: കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്‍ദുല്ലക്കുട്ടി ജിദ്ദയിൽ വിവിധ സംഘടനാ ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തുന്നതിനായി വിളിച്ചുചേർത്ത യോഗം സംഘടനകൾ ബഹിഷ്‍കരിച്ചു. അബ്‍ദുല്ലക്കുട്ടിക്ക് വേണ്ടി ജിദ്ദയിലെ ബി.ജെ.പി പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം (ഐ.ഒ.എഫ്) ആണ് സംഘടനകൾക്ക് ക്ഷണക്കത്ത് അയച്ചത്. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, ഹജ്ജ് വെൽഫെയർ ഫോറം തുടങ്ങിയ സംഘടനകൾക്കെല്ലാം യോഗത്തിലേക്ക് ക്ഷണം ഉണ്ടായിരുന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്‍ദുല്ലക്കുട്ടിക്ക് സ്വീകരണം നൽകാനും ഈ വർഷത്തെ ഹജ്ജിനായി ഇന്ത്യൻ ഹാജിമാരുടെ ഒരുക്കങ്ങൾ വിശകലനം ചെയ്യാനും ജിദ്ദയിലുള്ള സംഘടനാ ഭാരവാഹികളുമായി അദ്ദേഹം ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഐ.ഒ.എഫ് സംഘടനകൾക്ക് അയച്ച മെസേജ്. എന്നാൽ ഇന്ത്യൻ കോൺസുലേറ്റോ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എന്ന നിലക്ക് എ.പി. അബ്‍ദുല്ലക്കുട്ടിയോ നേരിട്ട് വിളിക്കാതെ ഔദ്യോഗിക യോഗത്തിന് ഐ.ഒ.എഫ് എന്ന സംഘടന ക്ഷണിച്ചതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് വിവിധ സംഘടനാനേതാക്കൾ പറഞ്ഞു.

    Read More »
  • Sports

    ബോക്സിംഗില്‍ ചരിത്രനേട്ടം, ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സരീന്‍

    ഇസ്താംബൂള്‍: ബോക്സിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം നിഖാത് സരീന്‍. തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ തായ്‌ലന്‍ഡിന്‍റെ ജുറ്റ്മാസ് ജിറ്റ്പോങിനെ ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സരീന്‍ സ്വര്‍ണം നേടി. തായ് എതിരാളിക്കെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് സരീന്‍റെ സ്വര്‍ണനേട്ടം. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് സരീന്‍. സ്വര്‍ണനേട്ടത്തിന് പിന്നാലെ സരീന് കായികലോകത്തു നിന്ന് അഭിനന്ദനപ്രവാഹമാണ്. വനിതാ ബോക്സിംഗില്‍ മേരി കോമിന്‍റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തില്‍ സാക്ഷാല്‍ മേരി കോമിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് സരീന് യോഗ്യത നഷ്ടമാക്കിയത്. എന്നാലിപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി സരീന്‍ മേരി കോമിന്‍റെ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു.

    Read More »
  • Kerala

    ഹൈക്കോടതിയുടെ ചോദ്യം കുറിക്കുകൊണ്ടു; കെഎസ്ആർടിസി തീരുമാനമെടുത്തു, ബസുകൾ ആക്രിവിലയ്ക്ക് പൊളിച്ച് വിൽക്കും

    തിരുവനന്തപുരം: ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെ ബസുകൾ ആക്രി വിലയ്ക്ക് കൊടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത് കെ എസ് ആർ ടി സി മാനേജ്മെന്‍റ്. ജൻറം എ സി ബസുകൾ ആക്രി വിലയ്ക്ക് പൊളിച്ച് വിൽക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് ജൻറം എ സി ലോ ഫ്ലോർ ബസുകൾ സ്ക്രാപ്പ് ചെയ്യുന്നത്. ഹൈക്കോടതി നിർദ്ദേശാനുസരണം ആണ് തീരുമാനമെന്ന് കെ എസ് ആർ ടി സി മാനേജ്മെന്‍റ് വാർത്താകുറിപ്പിലൂടെ അറിയിച്ചു. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10 എണ്ണമാണ് സ്ക്രാപ്പ് ചെയ്യുന്നത്. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ അറിയിപ്പ് പൂർണരൂപത്തിൽ സംസ്ഥാനത്ത് ആദ്യമായി ജൻറം എ സി ലോ ഫ്ലോർ ബസുകൾ സ്ക്രാപ്പ് ചെയ്യുന്നു. ഹൈക്കോടതി നിർദ്ദേശാനുസരണം ആണ് തീരുമാനം. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28  ബസുകളിൽ 10 എണ്ണമാണ് 10 സ്ക്രാപ്പ് ചെയ്യുന്നത്. 2018 മുതൽ 28 ലോ ഫ്ലോർ എ സി ബസുകൾ തേവര…

    Read More »
  • Business

    പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ വ്യാപാരം രുചി സോയ ഏറ്റെടുത്തു; 690 കോടി രൂപയുടെ ഇടപാട്

    ന്യൂഡല്‍ഹി: പ്രമുഖ ഭക്ഷ്യ എണ്ണ ഉല്‍പാദകരായ രുചി സോയ പതഞ്ജലി ആയുര്‍വേദിന്റെ ഭക്ഷ്യ വ്യാപാരം ഏറ്റെടുത്തു. ഏകദേശം 690 കോടി രൂപയ്ക്കാണ് ബാബ രാംദേവിന്റെ  പതഞ്ജലി ബ്രാന്‍ഡ് രുചി സോയ ഏറ്റെടുത്തത്. ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയ ശേഷം രുചി സോയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പേര് പതഞ്ജലി ഫുഡ്സ് ലിമിറ്റഡ് എന്നാക്കി മാറ്റും. പതഞ്ജലിയുടെ ഭക്ഷ്യ വ്യാപാരം ഏറ്റെടുക്കുന്നതിലൂടെ രുചി സോയയുടെ ഭക്ഷ്യ വ്യാപാരം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും. പതഞ്ജലിയുടെ  പ്രധാന ഉല്‍പ്പന്നങ്ങളായ നെയ്യ്, തേന്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ജ്യൂസുകള്‍, ആട്ട, മൈദ എന്നിവയുള്‍പ്പെടെ 21 ഉല്‍പന്നങ്ങള്‍ ഏറ്റെടുക്കലില്‍ ഉള്‍പ്പെടുന്നു. കരാറിന്റെ ഭാഗമായി രുചി സോയയ്ക്ക് പതഞ്ജലിയുടെ ഉത്പന്ന നിര്‍മാണ പ്ലാന്റുകള്‍ ലഭിക്കും. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍  മഹാരാഷ്ട്രയിലെ നെവാസ എന്നിവിടങ്ങളിലെ പ്ലാന്റുകളായിരിക്കും ലഭിക്കുക. ജീവനക്കാരും പെര്‍മിറ്റ് ലൈസന്‍സുമെല്ലാം കൈമാറ്റം ചെയ്ത ലഭിക്കുമെങ്കിലും പതഞ്ജലിയുടെ ബ്രാന്‍ഡ്  ഡിസൈനുകള്‍, വ്യാപാരമുദ്രകള്‍, എന്നിവ രുചിസോയ ഒഴിവാക്കും മൂന്ന് ഘട്ടങ്ങളിലായാണ് രുചി സോയ പതഞ്ജലിക്ക് പണം നല്‍കുക. 15 ശതമാനം ആദ്യ…

    Read More »
  • Business

    ഹെല്‍ത്ത്കെയര്‍ രംഗത്തേക്കും പ്രവേശിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്

    ഹെല്‍ത്ത്കെയര്‍ രംഗത്തേക്ക് പ്രവേശിച്ച് അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി ഉപസ്ഥാപനമായ അദാനി ഹെല്‍ത്ത് വെഞ്ചേഴ്സ് ലിമിറ്റഡിനെ (എവിഎച്ച്എല്‍) അദാനി എന്റര്‍പ്രൈസസില്‍ ലയിപ്പിച്ചു. എവിഎച്ചില്ലിന്റെ കീഴില്‍ മെഡിക്കല്‍ ഡൈഗ്‌നോസിറ്റിക് സൗകര്യങ്ങള്‍, റിസര്‍ച്ച് സെന്ററുകള്‍ മുതലായവ അദാനി ഗ്രൂപ്പ് ആരംഭിക്കും. ഹെല്‍ത്ത്കെയര്‍ രംഗത്തെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ആശുപത്രികള്‍ ഉള്‍പ്പടെ മെഡിക്കല്‍ രംഗത്തെ ആസ്തികള്‍ ഏറ്റെടുക്കാനും എവിഎച്ച്എല്‍ ഏറ്റെടുക്കും. മരുന്ന് വില്‍പ്പന ലക്ഷ്യമിടുന്ന എവിഎച്ച്എല്‍ ഓണ്‍ലൈന്‍-ഓഫ്ലൈന്‍ ഫാര്‍മസികളും സ്ഥാപിക്കും. 2016 മുതല്‍ 22 ശതമാനം നിരക്കിലാണ് രാജ്യത്തെ ഹെല്‍ത്ത്കെയര്‍ രംഗം വളരുന്നത്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ 372 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ പറയുന്നത് ഓരോ വര്‍ഷവും 500,000 തൊഴിലവസരങ്ങളാണ് ഈ മേഖലയില്‍ സൃഷ്ടിക്കപ്പെടുന്നത്. ബിസിനസ് രംഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2014 മുതല്‍ മുപ്പതോളം സ്ഥാപനങ്ങളെയാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. ഡാറ്റാ സെന്റര്‍, ഡിജിറ്റല്‍ സേവനങ്ങള്‍, സിമന്റ്, മാധ്യമരംഗം തുടങ്ങിയ മേഖലകളിലെല്ലാം അദാനി…

    Read More »
  • Business

    കുതിച്ചുയര്‍ന്ന് പണപ്പെരുപ്പം; മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

    ന്യൂഡല്‍ഹി: പണപ്പെരുപ്പത്തിനിടയിലും മൂലധനച്ചെലവ് വെട്ടിക്കുറക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനകാര്യ സെക്രട്ടറി ടിവി സോമനാഥനാണ് ഇക്കാര്യം അറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ട് പോകുന്നതിനിടെ ധനകാര്യ നയത്തില്‍ മാറ്റം വേണമെന്ന് ചില വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ധനനയത്തില്‍ തല്‍ക്കാലത്തേക്ക് മാറ്റം വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ദീര്‍ഘകാലത്തേക്കുള്ള വളര്‍ച്ചക്ക് മൂലധന നിക്ഷേപം ആവശ്യമാണ്. ഹ്രസ്വകാല ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി അതില്‍ നിന്നും മാറി നില്‍ക്കാനാവില്ല. 2023 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ലക്ഷം കോടിയാണ് കേന്ദ്രസര്‍ക്കാറിന്റെ മൂലധനച്ചെലവ്. കഴിഞ്ഞ വര്‍ഷം ഇത് 6.03 ലക്ഷം കോടി രൂപയായിരുന്നു. മൂലധനച്ചെലവ് വെട്ടിക്കുറച്ചാല്‍ അത് ദീര്‍ഘകാല ലക്ഷ്യങ്ങളെ ബാധിക്കും. ഇതുമൂലം വിവിധ സെക്ടറുകളിലെ പ്രൊജക്ടുകള്‍ക്ക് ദോഷമുണ്ടാകും. റോഡ്, റെയില്‍വേ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജിഡിപിയുടെ 6.8 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ധനകമ്മി. എന്നാല്‍, യുക്രെയ്ന്‍ സംഘര്‍ഷം മൂലം രാസവളത്തിന് ഉള്‍പ്പടെ നല്‍കുന്ന സബ്‌സിഡി വര്‍ധിപ്പിക്കേണ്ടി വരുമെന്നും ഇതുമൂലം ധനകമ്മി ഇനിയും…

    Read More »
  • Business

    ഇന്ത്യ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയെന്ന് യുഎന്‍ റിപ്പോര്‍ട്ട്

    റഷ്യ-ഉക്രെയ്ന്‍ സംഘര്‍ഷം ആഗോള ജിഡിപിയെ ബാധിക്കുന്നതിനാല്‍, 2022ല്‍ ഇന്ത്യ 6.4 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് യുഎന്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ 8.8 ശതമാനം പ്രവചനത്തേക്കാള്‍ കുറവാണിത്. എന്നാല്‍ ഇപ്പോഴും അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന പണപ്പെരുപ്പ സമ്മര്‍ദ്ദവും തൊഴില്‍ വിപണിയുടെ അസമമായ വീണ്ടെടുക്കലും സ്വകാര്യ ഉപഭോഗവും നിക്ഷേപവുമെല്ലാം സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിക്കും. യുഎന്‍ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് ബുധനാഴ്ച പുറത്തിറക്കിയ വേള്‍ഡ് എക്കണോമിക് സിറ്റുവേഷന്‍ ആന്‍ഡ് പ്രോസ്പെക്ട്സ് (ഡബ്ല്യുഇഎസ്പി) റിപ്പോര്‍ട്ടില്‍ ഉക്രെയ്നിലെ യുദ്ധം പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള ദുര്‍ബലമായ സാമ്പത്തിക വീണ്ടെടുപ്പിന് തിരിച്ചടിയായതായി ചൂണ്ടിക്കാട്ടി. യൂറോപ്പില്‍ ഭക്ഷണത്തിന്റേയും ചരക്കുകളുടേയും വില വര്‍ധനയ്ക്ക് ഇത് കാരണമായി. ആഗോളതലത്തില്‍ പണപ്പെരുപ്പ സമ്മര്‍ദങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥ 2022 ല്‍ 3.1 ശതമാനം വളര്‍ച്ച മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. 2022 ജനുവരിയില്‍ പുറത്തിറക്കിയ 4.0 ശതമാനം വളര്‍ച്ചാ പ്രവചനത്തില്‍ നിന്ന് താഴേക്ക് പതിച്ചിരിക്കുകയാണ്. അതേസമയം ആഗോള പണപ്പെരുപ്പം 2022 ല്‍ 6.7…

    Read More »
  • Business

    ഒടുവില്‍ സുപ്രീം കോടതിയില്‍ ടാറ്റയ്ക്ക് ജയം; സൈറസ് മിസ്ത്രിയുടെ ഹര്‍ജി തള്ളി

    സുപ്രീം കോടതിയില്‍ ടാറ്റയ്ക്ക് ജയം. സൈറസ് മിസ്ത്രിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ടാറ്റ സണ്‍സിന്റെ തീരുമാനത്തെ പിന്തുണച്ചുള്ള 2021ലെ വിധി പുനഃപരിശോധിക്കാന്‍ സൈറസ് മിസ്ത്രിയുടെ ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. അതേസമയം ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ച് മിസ്ത്രിക്കെതിരെ നടത്തിയ ചില മുന്‍ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ ഉത്തരവിട്ടു. 2021 മാര്‍ച്ചിലെ കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നും പ്രസ്തുത ഉത്തരവിലെ തനിക്കെതിരായ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും മിസ്ത്രി പുനഃപരിശോധന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്പി ഗ്രൂപ്പിന്റെ അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ചില പരാമള്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സമ്മതമാണെന്ന് ടാറ്റ ഗ്രൂപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മിസ്ത്രിയെ പുറത്താക്കിയ ടാറ്റ സണ്‍സിന്റെ നടപടി സുപ്രീം കോടതി അംഗീകരിക്കുകയും, അദ്ദേഹത്തെ തിരിച്ചെടുത്ത കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. 2016 ഒക്ടോബറിലാണു നാടകീയമായ…

    Read More »
  • Business

    ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഓഹരി വിപണിയിലേക്ക്

    തുറമുഖ, ടെര്‍മിനല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുംബൈ ആസ്ഥാനമായുള്ള ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഓഹരി വിപണിയിലേക്ക് എത്തിയേക്കും. 2024 മാര്‍ച്ചോടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്താനുള്ള തയ്യാറെടുപ്പിലാണ് കമ്പനിയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സജ്ജന്‍ ജിന്‍ഡാലിന്റെ സ്റ്റീല്‍-ടു-സിമന്റ് കമ്പനിയുടെ യൂണിറ്റാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. ഓഹരി വിപണിയിലേക്കുള്ള ചുവടുവയ്പ്പിന് മുന്നോടിയായി ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കര്‍മാരെയും പ്രൊഫഷണല്‍ ഏജന്‍സികളെയും നിയമിക്കുന്നതിനുള്ള പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ മഹേശ്വരി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിട്ടുണ്ട്. ജിയോപൊളിറ്റിക്കല്‍ റിസ്‌കുകളും പണപ്പെരുപ്പ സമ്മര്‍ദങ്ങളും സംബന്ധിച്ച് സ്ഥാപനം ‘സന്തുലിതമായ കാഴ്ചപ്പാട്’ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രാഥമിക ഓഹരി വില്‍പ്പനയുടെ വലുപ്പത്തെക്കുറിച്ചോ അത് സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്ന ഫണ്ടിന്റെ അളവിനെക്കുറിച്ചോ അദ്ദേഹം വെളിപ്പെടുത്തിയില്ല. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 100 ദശലക്ഷം ടണ്‍ വരെ ചരക്ക് കൈകാര്യം ചെയ്യാനാണ് ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചര്‍ ലക്ഷ്യമിടുന്നതെന്നും കണ്ടെയ്‌നര്‍ ബിസിനസിലേക്ക് കൂടുതല്‍ വൈവിധ്യവത്കരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും മഹേശ്വരി പറഞ്ഞു. ജെഎസ്ഡബ്ല്യു ഇന്‍ഫ്രാസ്ട്രക്ചറിന് ഉയര്‍ന്ന…

    Read More »
Back to top button
error: