Month: May 2022
-
NEWS
കുട്ടികൾക്ക് പകർന്നു കിട്ടുന്ന ബുദ്ധി അച്ഛന്റെയോ അതോ അമ്മയുടെയോ, ഗവേഷകർ പറയുന്നതെന്ത്…?
കുട്ടികളുടെ സ്വഭാവസവിശേഷതകളെ മാതാപിതാക്കളില്‍ ഒരാളുമായി ബന്ധപ്പെടുത്താന്‍ പലപ്പോഴും നാം ശ്രമിക്കാറുണ്ട്. പരീക്ഷയില്‍ നല്ല മാര്‍ക്ക് ലഭിക്കുമ്പോഴോ, അതുമല്ലെങ്കില്‍ മത്സരങ്ങളില്‍ വിജയിക്കുമ്പോഴോ ഒക്കെ അതിന്റെ ക്രെഡിറ്റ് എടുക്കാന്‍ അച്ഛനും അമ്മയും മത്സരിക്കാറുണ്ട്. പോരാത്തതിന്, ‘അത് പിന്നെ എന്റെ മോനല്ലേ’ എന്നൊരു ഡയലോഗും. ആരുടെ ബുദ്ധിയാണ് കുട്ടികള്‍ക്ക് ലഭിക്കുന്നത്, അമ്മയുടേയോ അതോ അച്ഛന്റെയോ…? ഗവേഷകരുടെ അഭിപ്രായത്തില്‍ അമ്മയില്‍ നിന്നാണ് കുട്ടികള്‍ക്ക് ബുദ്ധിശക്തി പകര്‍ന്ന് കിട്ടുന്നത്. എക്‌സ് ക്രോമസോമാണ് ബുദ്ധിശക്തിയെ വഹിക്കുന്നതെന്ന് ഒന്നിലധികം പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഈ ക്രോമസോമുകള്‍ രണ്ടെണ്ണമുണ്ട് (XX). എന്നാല്‍, പുരുഷന്മാര്‍ക്ക് ഒരെണ്ണമേ (XY) ഉള്ളൂ. അതുകൊണ്ട് തന്നെ തങ്ങളുടെ കുട്ടികള്‍ക്ക് ബുദ്ധിപരമായ ജീനുകള്‍ കൈമാറാനുള്ള കഴിവ് പിതാവിനേക്കാള്‍ മാതാവിന് കൂടുതലാണ്. മാത്രവുമല്ല, പിതാവില്‍ നിന്ന് പാരമ്പര്യമായി ലഭിക്കാവുന്ന ബുദ്ധിപരമായ ജീനുകള്‍ തനിയെ നിര്‍ജ്ജീവമായേക്കാം. മക്കളുടെ ബുദ്ധിശക്തി അമ്മയുടെ ജീനുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ. പിതാവിന് അതില്‍ കാര്യമായ പങ്കില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. വര്‍ഷങ്ങളായി ഈ സിദ്ധാന്തം തെളിയിക്കാന്‍…
Read More » -
Crime
ഡൽഹിയിൽ വീണ്ടുമൊരു 13കാരി നിർഭയ, ഈ കുരുന്നിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 4 പേർ പിടിയിൽ
ന്യൂഡൽഹി: ഏപ്രിൽ 24-നാണ് 13 കാരിയായ ആ കുരുന്ന് പെൺകുട്ടിയെ വീട്ടിൽ നിന്നു കാണാതാവുന്നത്. കുട്ടിയെ കണ്ടെത്തിയത് രണ്ടാഴ്ചയ്ക്കു ശേഷവും. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ പ്രതികൾ ഡൽഹി സാകേത് മെട്രോ സ്റ്റേഷന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായും പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തതായും ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥ അറിയിച്ചു. അറസ്റ്റിലായത് മോഹിത് (20), ആകാശ് (19), ഷാരൂഖ് (20) എന്നിവരാണ്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. നാല് പേർക്കുമെതിരെ പോക്സോ വകുപ്പും കടത്തിക്കൊണ്ടുപോകൽ, കൂട്ടബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, തടഞ്ഞുവെയ്ക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. വീട്ടിൽനിന്ന് പെൺകുട്ടി പുറത്തുപോയത് ഏപ്രിൽ 24-ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്. മടങ്ങിവരാത്തതിനെ തുടർന്ന് സുഹൃത്തിന്റേയോ ബന്ധുവിന്റേയോ വീട്ടിൽ തങ്ങിയിട്ടുണ്ടാവുമെന്ന് വീട്ടുകാർ കരുതി. അടുത്തദിവസവും കിട്ട മടങ്ങി വന്നില്ല. വീട്ടുകാർ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളിൽ തിരക്കി. തുടർന്ന് ഏപ്രിൽ 26-ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.…
Read More » -
NEWS
യുക്രൈൻ സൈന്യത്തിന് രണ്ട് യുദ്ധവിമാനങ്ങൾ നൽകി പാക് ശതകോടീശ്വരൻ; വെളിപ്പെടുത്തി ഭാര്യ
കീവ്: റഷ്യക്കെതിരെയുള്ള യുദ്ധത്തിൽ യുക്രൈൻ സൈന്യത്തിന് പാക് ശതകോടീശ്വരൻ മുഹമ്മദ് സഹൂർ യുദ്ധവിമാനങ്ങൾ വാങ്ങി നൽകിയതായി റിപ്പോർട്ട്. റഷ്യക്കെതിരായ പോരാട്ടത്തിൽ തന്റെ ഭർത്താവും മറ്റ് സമ്പന്നരായ സുഹൃത്തുക്കളും യുക്രൈനെ സഹായിക്കുകയാണെന്ന് സഹൂറിന്റെ ഭാര്യയും യുക്രേനിയൻ ഗായികയുമായ കമാലിയ സഹൂർ പറഞ്ഞതായി യുക്രൈനിലെ ടിഎസ്‌എൻ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു. യുക്രൈൻ വ്യോമസേനയ്ക്ക് രണ്ട് ജെറ്റ് വിമാനങ്ങൾ വാങ്ങാൻ തന്റെ ഭർത്താവ് സഹായിച്ചതായി അവർ പറഞ്ഞു. ഇക്കാര്യം പുറത്തുപറയാൻ ഭർത്താവ് സമ്മതിച്ചെന്നും ഇതുവരെ ഈ വിവരം മറച്ചുവെക്കുകയായിരുന്നെന്നും അവർ വ്യക്തമാക്കി. യുക്രൈൻ പത്രമായ കീവ് പോസ്റ്റിന്റെ മുൻ ഉടമയായിരുന്ന സഹൂർ. യുദ്ധത്തിനിടെ യുക്രേനിയൻ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ സഹൂറിന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുണ്ട്. ബ്രിട്ടനിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അഭയാർഥികളെ എത്തിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ സഹൂർ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. യുക്രൈൻ പൗരന്മാർക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അദ്ദേഹം രാഷ്ട്രത്തലവൻമാരടക്കമുള്ള പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുന്നതായും റിപ്പോർട്ടിൽ പറയുന്നു. മാർച്ചിൽ അറബ് ന്യൂസിന്…
Read More » -
NEWS
അനുസരണയില്ലാത്തവരെ വീട്ടിലിരുത്തും, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ ശുഭ വാർത്ത ഉടനെന്ന് താലിബാൻ
കാബൂൾ: അഫ്ഗാനിൽ നിന്ന് ഉടൻ തന്നെ നല്ല വാർത്ത ഉണ്ടാകുമെന്ന് താലിബാൻ നേതാവും ആക്ടിംഗ് ആഭ്യന്തരമന്ത്രിയുമായ സിറാജുദ്ദീൻ ഹഖാനി. അഫ്ഗാൻ പെൺകുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം അനുവദിക്കുമെന്ന വാഗ്ദാനം ആവർത്തിക്കുകയാണ് താലിബാൻ. ഇതുവരെയും പൂർത്തിയാക്കാത്ത ഈ വാഗ്ദാനം ഉടൻ നടപ്പിലാക്കുമെന്ന സൂചനയാണ് താലിബാൻ നൽകുന്നത്. മാത്രമല്ല, ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകൾ വീട്ടിലിരിക്കണമെന്നും താലിബാൻ നേതാവ് പറഞ്ഞു. താലിബാൻ ഭരണത്തിന് കീഴിൽ വീടിന് പുറത്തിറങ്ങാൻ ഭയക്കുന്ന സ്ത്രീകളെ കുറിച്ച് ചോദിച്ചപ്പോൾ, “ഞങ്ങൾ അനുസരണക്കേട് കാണിക്കുന്ന സ്ത്രീകളെ വീട്ടിൽ ഇരുത്തും” എന്നുമായിരുന്നു മറുപടി. അനുസരണക്കേട് കാണിക്കുന്ന സ്ത്രീകൾ എന്നതുകൊണ്ട് ഉദ്ദേശിച്ചത് നിലവിലെ സർക്കാരിനെ ചോദ്യം ചെയ്യാൻ മറ്റ് കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിച്ച സ്ത്രീകളെയാണെന്നും നേതാവ് കൂട്ടിച്ചേർത്തു. അമേരിക്ക ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള തീവ്രവാദിയാണ് സിറാജുദ്ദീൻ ഹഖാനി. എഫ്ബിഐ അന്വേഷിക്കുന്ന ഇയാളുടെ തലയ്ക്ക് 10 മില്യൺ ഡോളറാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാ സ്ത്രീകളും മുഖം മറയ്‌ക്കേണ്ടതുണ്ടോ എന്ന് ചോദിച്ചപ്പോൾ, “ഞങ്ങൾ സ്ത്രീകളെ ഹിജാബ് ധരിക്കാൻ നിർബന്ധിക്കുന്നില്ല, പക്ഷേ ഞങ്ങൾ…
Read More » -
Crime
‘കാമുകിയെ വിവാഹം കഴിക്കാൻ മാതാപിതാക്കൾ അനുവദിക്കുന്നില്ല’; പൊലീസിൽ പരാതി നൽകി യുവാവ്
മീററ്റ്: 12 വർഷമായി അടുപ്പത്തിലുടെ കാമുകിയെ വിവാഹം ചെയ്യാൻ മാതാപിതാക്കൾ തടസ്സം നിൽക്കുന്നുവെന്ന് പൊലീസിൽ യുവാവിന്റെ പരാതി. യുപിയിലെ മീററ്റ് ജില്ലയിലെ റോഹ്ത സ്വദേശിയായ 31കാരനാണ് എസ്എസ്പി പ്രഭാകർ ചൗധരിക്ക് പരാതി നൽകിയത്. 26 കാരിയായ ഒരു യുവതിയുമായി 12 വർഷമായി പ്രണയത്തിലാണെന്നും തന്റെ മാതാപിതാക്കൾ വലിയ തുക സ്ത്രീധനം ആവശ്യപ്പെടുന്നതിനാൽ വിവാഹം വൈകുന്നതായും അദ്ദേഹം എസ്എസ്പിയോട് പറഞ്ഞു. മാതാപിതാക്കൾക്ക് സ്ത്രീധനമായി പണം മാത്രമല്ല, വീട്ടുപകരണങ്ങളും വേണം. സ്ത്രീധനത്തിനായി ഒരു നീണ്ട പട്ടിക നൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലല്ല. അതുകൊണ്ടുതന്നെ ഇത്രയും വലിയ സ്ത്രീധനം നൽകാൻ അവർക്ക് സാധിക്കില്ലെന്നും ഇയാൾ പരാതയിൽ വ്യക്തമാക്കി. യുവാവിന്റെ പരാതി അന്വേഷിക്കാൻ എസ്എച്ച്ഒയെ ചുമതലപ്പെടുത്തിയതായി എസ്എസ്പി പറഞ്ഞു, “അന്വേഷണം നടത്തി കാര്യങ്ങൾ ബോധ്യപ്പെട്ടാലേ എഫ്‌ഐആർ ഫയൽ ചെയ്യാനാകൂവെന്നും പൊലീസ് പറഞ്ഞു. ഡെക്കറേഷൻ തൊഴിലാളിയായ യോഗേഷ് അഞ്ച് മക്കളിൽ മൂത്തവനാണ്. ഇയാളുടെ മറ്റ് സഹോദരങ്ങളെല്ലാം വിവാഹിതരാണ്. മാതാപിതാക്കൾ തന്നെയും കാമുകിയെയും മർദിക്കുകയും വീട്ടിൽ നിന്ന്…
Read More » -
Crime
ഭാര്യ മകനെ വിവാഹം ചെയ്തു, പണവുമായി കടന്നു, വിചിത്ര പരാതിയുമായി ഭർത്താവ്
ഡറാഡൂൺ: ഭാര്യ മകനെ വിവാഹം ചെയ്തുവെന്ന പരാതിയുമായി ഭർത്താവ്. ഉത്തരാഖണ്ഡിലെ ഉധം സിംഗ് നഗറിലെ ബാസ്പൂർ സ്വദേശിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഭാര്യ തന്റെ ആദ്യ ഭർത്താവിലുള്ള മകനെ വിവാഹം ചെയ്തുവെന്നാണ് ഇന്ദ്രറാം എന്ന മധ്യവയസ്‌കൻ പോലീസിൽ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ നടപടിയെടുക്കണമെന്നാണ് ഇയാളുടെ ആവശ്യം. ബബ്ലി എന്ന യുവതിയുമായി പതിനൊന്ന് വർഷമായി താൻ വിവാഹിതനായിരുന്നുവെന്ന് ഇന്ദ്രറാം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആദ്യ ഭർത്താവിൽ നിന്ന് ബബ്ലിക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. ഇന്ദ്രറാമിനെ വിവാഹം കഴിച്ചതോടെ ബബ്ലി മക്കളെ ഉപേക്ഷിച്ചു. ഇന്ദ്രറാമിനും ബാബ്ലിക്കും മൂന്ന് കുട്ടികളുണ്ട്. അടുത്തിടയായി ബബ്ലിയുടെ ആദ്യ വിവാഹത്തിലെ മകൻ അവരെ ഇടക്കിടെ കാണാനെത്താറുണ്ടായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരായെന്നും വീട്ടിൽ നിന്ന് 20,000 രൂപ എടുത്ത് യുവതി പോയെന്നും ഇയാൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Read More » -
India
അബദ്ധത്തിൽ ഇന്ത്യൻ അതിർത്തിക്കടന്ന ബംഗ്ലാദേശി ബാലന് തുണയായി ബിഎസ്എഫ്
ഗാരോ ഹിൽസ്: അബദ്ധത്തിൽ അതിർത്തിക്കടന്ന ബംഗ്ലാദേശിബാലന് തുണയായി ബിഎസ്എഫ്. മൂനീർ ഖാനെ സുരക്ഷിതമായി അതിർത്തിക്കടത്തി ഇന്ത്യയുടെ അതിർത്തിരക്ഷ സേന. മേഘാലയിലെ തെക്കൻ ഗാരോ ഹിൽസ് ജില്ലയുടെ അതിർത്തി പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശി ബാലൻ എത്തിയത്. ഇന്ത്യൻ പ്രദേശത്ത് സംശയസ്പദമായ സാഹചര്യത്തിൽ ബിഎസ്എഫിന്റെ 55മത് ബറ്റാലിയനിലെ ജവാന്മാരാണ് കുട്ടിയെ കണ്ടത്. തുടർന്ന് കുട്ടിയെ ജവാന്മാർ കസ്റ്റഡിയിലെടുത്തു. കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെ കുട്ടിയുടെ പേര് മൂനീർ ഖാന്‍ എന്നാണെന്നും അറിയാതെ അതിർത്തിക്കടന്നതാണെന്നും വ്യക്തമായി. കൂടാതെ ജവാന്മാർ നടത്തിയ തെരച്ചിലിൽ സംശയ്പദമായ ഒന്നും പതിനേഴുകാരനിൽ നിന്ന് കണ്ടെത്താനായില്ല. തുടർന്ന് കുട്ടിക്ക് ആഹാരം അടക്കം നൽകിയ സേന അംഗങ്ങൾ വിവരം അയൽരാജ്യത്തിന്റെ അതിർത്തിസേനയായ ബോർഡർ ഗാർഡ്സ് ബംഗ്ലാദേശിനെ വിവരം അറിയിച്ചു. തുടർന്ന് ഇന്നലെ നടന്ന ചടങ്ങിൽ മൂനീർഖാനെ ബംഗ്ലാദേശി സേനയ്ക്ക് സുരക്ഷിതമായി കൈമാറി.ഇത്തരത്തിൽ അതിർത്തിക്കടന്ന് എത്തുന്നവർ പ്രായപൂർത്തിയാകാത്തവരോ നിരപരാധികളോ ആണെന്ന് ബോധ്യപ്പെട്ടാൽ ബിഎസ്‌എഫ് എല്ലായ്പ്പോഴും മാനുഷിക സമീപനമാണ് സ്വീകരിക്കുന്നതെന്ന് മേഘാലയ ഫ്രോണ്ടിയർ ബിഎസ്‌എഫ് ഇൻസ്പെക്ടർ ജനറൽ ഇന്ദർജിത്…
Read More » -
India
ഹാര്‍ദ്ദിക് പട്ടേലിന് പിന്നാലെ സുനിൽ ജാക്കറും ബിജെപിയിൽ: താമരയ്ക്ക് കൈ കൊടുത്ത് മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ
ദില്ലി: കോണ്‍ഗ്രസിനോട് ഗുഡ്ബൈ പറഞ്ഞ പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷന്‍ സുനില്‍ ജാക്കര്‍ ബിജെപിയില്‍ ചേര്‍ന്നു.വിഭജന രാഷ്ട്രീയത്തെ ചോദ്യം ചെയ്തതിനാലാണ് അനഭിമതനായതെന്നും, നിശബ്ദനാക്കാനാവില്ലെന്നും ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുനില്‍ ജാക്കര്‍ പറഞ്ഞു. ചിന്തന്‍ ശിബിരത്തിന് പിന്നാലെയുള്ള കൊഴിഞ്ഞുപോക്കുകള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാവുകയാണ്. ഹാര്‍ദ്ദിക് പട്ടേലിന് പിന്നാലെ കോണ്‍ഗ്രസിന്‍റെ പടിയിറങ്ങി സുനില്‍ ജാക്കര്‍. ദില്ലിയിലിരുന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടിയെ തകര്‍ക്കുന്നുവെന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തി ബിജെപി ദേശീയ ആസ്ഥാനത്തെത്തി ജാക്കര്‍ അംഗത്വമെടുത്തു.ദേശീയത, ഐക്യം തുടങ്ങിയ വിഷയങ്ങളിലെ നിലപാടിന്‍റെ പേരില്‍ അന്‍പത് വര്‍ഷമായി കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ ജാക്കര്‍ പറഞ്ഞു. പാര്‍ട്ടി പുനസംഘടനയോടെ കോണ്‍ഗ്രസുമായി അകന്ന ജാക്കര്‍ തെരഞ്ഞെടുപ്പ് കാലത്ത് മുന്‍മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നിക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.മറുപടി നല്‍കാതിരുന്ന ജാക്കറിനെ രണ്ട് വര്‍ഷം പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തി. പിന്നാലെ ചിന്തന്‍ ശിബിരം നടക്കുമ്പോള്‍ ‘ഗുഡ്ബൈ, ഗുഡ് ലക്ക്’…
Read More » -
Food
ദഹനപ്രശ്നങ്ങൾ അകറ്റാൻ പുതിന കൊണ്ടുള്ള ചായ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദഗ്ധർ പറയുന്നു. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള പുതിന മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും പോഷകാഹാര വിദഗ്ധൻ മുൻമുൻ ഗനേരിവാൾ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മൊത്തത്തിലുള്ള ആരോഗ്യത്തിനായി പുതിന കൊണ്ടുള്ള ചായ ശീലമാക്കുന്നത് നല്ലതാണെന്നും ഗനേരിവാൾ പറഞ്ഞു. പുതിന ചായ (MINT TEA) തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം… വേണ്ട ചേരുവകൾ… തേലിയ പൊടി 1 ടീസ്പൂൺ പുതിനയില …
Read More » -
Food
പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ?
മാമ്പഴത്തിന്റെ സീസൺ ആണല്ലോ ഇപ്പോൾ. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് മാമ്പഴം. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചിക അടങ്ങിയ പഴങ്ങളിലൊന്നാണ് മാമ്പഴമെന്ന് വിദഗ്ധർ പറയുന്നു. പ്രമേഹമുള്ളവർക്ക് മാമ്പഴം കഴിക്കാമോ? പഞ്ചസാരയിൽ നിന്ന് ലഭിക്കുന്ന മാമ്പഴത്തിലെ കലോറികൾ പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകുമെന്നത് നിഷേധിക്കാനാവില്ല. കൂടാതെ, മാമ്പഴത്തിൽ കാണപ്പെടുന്ന അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളും അടങ്ങിയിരിക്കുന്നു. ഇത് പോഷക മൂല്യങ്ങളെക്കുറിച്ച് മാത്രമല്ല, പ്രമേഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യം മാമ്പഴത്തിൽ നാരുകളും വിവിധ ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട് എന്നതാണ്. നാരുകൾ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ ആഘാതം കുറയ്ക്കുകയും നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) വ്യക്തമാക്കി. ഫൈബർ രക്തപ്രവാഹത്തിൽ പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. മാമ്പഴം വഹിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട സമ്മർദ്ദം കുറയ്ക്കുമെന്ന് നാഷണൽ സെന്റർ ഫോർ ബയോടെക്‌നോളജി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്യുന്നു. പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ട ഏറ്റവും…
Read More »