Month: May 2022

  • Kerala

    തിരുവനന്തപുരത്തു തകർന്ന കെട്ടിടവുമായി ഊരാളുങ്കൽ സൊസൈറ്റിക്കു ബന്ധമില്ല, വ്യാജവാർത്തയും, വ്യാജപ്രചാരണവും അവസാനിപ്പിക്കണം

      തിരുവനന്തപുരത്ത് ഐറ്റി മിഷന്റെ ഒരു കെട്ടിടം തകർന്നെന്നും അതു നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണെന്നും ഒരു മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത് വ്യാജമാണെന്ന് സൊസൈറ്റി ഔദ്യോഗികമായി അറിയിക്കുന്നു. വാർത്തയിൽ പറയുന്ന കെട്ടിടം നിർമ്മിച്ചത് സൊസൈറ്റി (ULCCS) അല്ല. ആ കെട്ടിടമോ അതിനോടടുത്തു സ്ഥിതിചെയ്യുന്ന ഏതെങ്കിലും കെട്ടിടമോ യുഎൽസിസിഎസ് നിർമ്മിക്കുകയോ അറ്റകുറ്റപ്പണി ചെയ്യുകപോലുമോ ചെയ്തിട്ടില്ല. ഈ വാർത്ത മറ്റുചില ഓൺലൈൻ മാദ്ധ്യമങ്ങളും പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നതായും പലരും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായും മനസിലാക്കുന്നു. ഇത്തരമൊരു വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽനിന്നു പിന്തിരിയണമെന്ന് അവരോടെല്ലാം അഭ്യർത്ഥിക്കുന്നു.  

    Read More »
  • Kerala

    കണ്ണൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് ഏഴ് വയസുകാരനും മുത്തച്ഛനും മരിച്ചു

    കണ്ണൂർ: ദേശീയപാതയിൽ പള്ളിക്കുളം മണ്ഡപത്തിന് സമീപം ബൈക്കിന് പിറകിൽ ലോറി ഇടിച്ച് റോഡിലേക്ക് വീണ വയോധികനും ചെറുമകനും ലോറി കയറി മരിച്ചു. പള്ളിക്കുന്ന് ഇടച്ചേരി സ്വദേശികളായ മഹേഷ് ബാബു (56), മകളുടെ മകൻ ആഗ്നെസ് (7) എന്നിവരാണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെ 10.30നാണ് അപകടം. പുതിയതെരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്കിന് പിറകിൽ ഇതെ ദിശയിൽ വന്ന ഗ്യാസ് ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇവരുടെ ദേഹത്തു കൂടി ലോറി കയറുകയായിരുന്നു. നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപുത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

    Read More »
  • Kerala

    പൂരം വെടിക്കെട്ട് ഇന്ന്, മാനത്ത് വർണോത്സവം വിരിയുന്നത് കാത്ത് പ്രതീക്ഷയോടെ പൂര നഗരി

       മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ഇന്ന് (വെള്ളി) നടക്കും. വൈകീട്ട് നാലിന് വെട്ടിക്കെട്ട് നടത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുൻപായി നടത്തും. മഴ ഇല്ലാത്ത സാഹചര്യത്തിലാണ് വെടിക്കെട്ട് നേരത്തേയാക്കുന്നത്. നാല് മണി എന്നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്ന സമയം. മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് വെടിക്കെട്ട് ഉച്ചയ്ക്ക് നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തമ്മിൽ ധാരണയായിട്ടുണ്ട്​. ഇന്നലെ ഉച്ച കഴിഞ്ഞത് മുതൽ മഴയൊഴിഞ്ഞതിലുള്ള സന്തോഷത്തിലും പ്രതീക്ഷയിലുമാണ് പൂര നഗരി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മൂന്ന് തവണയായി മാറ്റി വെച്ച് ഒടുവിൽ ഇന്ന് പൊട്ടിക്കാൻ കാത്തിരിക്കുന്നത്. പൂരം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് വെടിക്കെട്ട് നടത്താൻ കഴിയുന്നത്. പകൽപ്പൂരം കഴിഞ്ഞ് അന്ന് രാത്രിയിൽ പൊട്ടിക്കാനാണ് തീരുമാനിച്ചത്. അന്നും മഴ പെയ്തതോടെ അടുത്ത ദിവസത്തേക്ക് തീരുമാനിച്ചു. പിന്നീട് ശനിയാഴ്ച വൈകീട്ട് പൊട്ടിക്കാൻ തീരുമാനിച്ചു. പ്രതികൂല കാലസ്ഥ മൂലം ഇതും…

    Read More »
  • Kerala

    റെയിൽവേ സ്റ്റേഷനിൽ ശ്വാനന്മാർക്ക് എന്ത് കാര്യം…!?

    കോട്ടയം: കോട്ടയം റെയിൽവേസ്റ്റേഷനിൽ എത്തിയാൽ യാത്രക്കാർക്ക് ട്രെയിനിൽ കയറി പറ്റാൻ നായ്ക്കളുടെ അനുമതി വേണം. ഒന്നും രണ്ടും അല്ല ഇവിടെ നായ്ക്കൾ. ഒരു പറ്റം തന്നെ ഉണ്ട്. സ്റ്റേഷനിൽ എത്തിയാൽ വായ്ക്കുരവ ഇട്ടു സ്വീകരിക്കുന്നത് ശ്വാന ഗണങ്ങൾ ആണ്. നായ്ക്കളെ കണ്ടു കുട്ടികളും സ്ത്രീകളും പരക്കം പായുന്നത് കാണാം.ആര് ചോദിക്കാൻ ആര് ആരോട് പറയാൻ? ഇത് ഇവിടുത്തെ മാത്രം സ്ഥിതി അല്ലല്ലോ. കേരളം ഒട്ടാകെ എടുത്താലും സ്ഥിതി വ്യത്യസ്തമല്ല. ബസ് സ്റ്റേഷൻ, കംഫർട് സ്റ്റേഷൻ, നാൽ ക്കവലകൾ എന്ന് വേണ്ട മനുഷ്യന് സ്വസ്ഥമായി സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ ആണ് ഇവറ്റകളുടെ പെറ്റു പെ രുകൽ. എവിടെയെങ്കിലും ആരെയെങ്കിലും നായ കടിച്ചു എന്നുകേട്ടാൽ ചില നടപടികൾ പേരിനു. പിന്നെ എല്ലാം പഴയ പടി.വിദേശീയരും, സ്വാദേശീയരുമായി ലക്ഷകണക്കിന് ആളുകൾ എത്തുന്ന ഇടമാണ് കേരളം. എന്ത്കൊണ്ട് തെരുവ് നായ്ക്കളുടെ പ്രജനനം തടയാൻ ശക്തമായ നടപടി തദ്ദേശ സ്ഥാപനങ്ങൾ എടുക്കുന്നില്ല? വാഹന യാത്രികർ നായ ഇടിച്ചു വീണ്…

    Read More »
  • Health

    നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

    കൊച്ചി — സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി വരുന്ന രോഗികള്‍ക്ക് 90,000 രൂപ എന്ന പ്രത്യേക പാക്കേജില്‍ മികച്ച നിലവാരത്തോടെ ചികിത്സ ഉറപ്പാക്കുന്നതാണ്.സാമ്പത്തികമായി പിന്നോക്കക്കാരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.8111998171 , 8111998143

    Read More »
  • NEWS

    സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി

    കോട്ടയം: കെപിപിഎല്‍ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. എച്ച്‌എന്‍എല്ലിനെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന് ഉപയോഗിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം തടഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ”എച്ച്‌എന്‍എല്‍ കേരളത്തിന്റെ കൂടി സ്വത്താണ്. അത് പ്രവര്‍ത്തനമാരംഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ സൗകര്യങ്ങള്‍ വഴിയാണ്. സ്ഥാപനം കേന്ദ്രം കൈയ്യൊഴിഞ്ഞാല്‍ അത് കേരളത്തിന് സ്വന്തമാകേണ്ടതാണ്. ഇവിടെ വ്യവസായം തുടങ്ങാന്‍ തര്‍ക്കത്തിന് നില്‍ക്കാതെ സ്ഥലം വിട്ടുനല്‍കിയവര്‍ കാണിച്ചുതന്നത് വലിയ മാതൃകയാണ്.” കെപിപിഎല്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്നില്‍നിന്ന തൊഴിലാളികളും അഭിനന്ദനം അര്‍ഹിക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.     കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ നയത്തിന്റെ ഭാഗമായി കൈയ്യൊഴിയാന്‍ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച്‌  വെള്ളൂര്‍ കേരള പേപ്പര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് എന്ന പേരിൽ ഇന്നലെയാണ് പ്രവര്‍ത്തനമാരംഭിച്ചത്.

    Read More »
  • NEWS

    സഹസ്രലിംഗയിലെ ആയിരം ശിവലിംഗങ്ങൾ

    എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശിവലിംഗങ്ങൾ മാത്രം. ഈ കാഴ്ച കാണണമെങ്കിൽ ഉത്തര കർണാടകയിൽ പശ്ചിമഘട്ടത്തിലെ വനമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്ന ശൽമല നദീ തീരത്ത് പോയാൽ മതി. നദീതടത്തിലും അതിന്റെ തീരത്തും തുറന്ന പാറകളിൽ നൂറുകണക്കിന് ശിവലിംഗങ്ങൾ കൊത്തിയെടുത്തിട്ടുള്ളത് കാണാൻ സാധിക്കും. സഹസ്രലിംഗ എന്ന് വിളിക്കപ്പെടുന്ന ഈ സ്ഥലം സിർസി പട്ടണത്തിൽ നിന്നും 17 km അകലെയാണ്. നദിയിലെ ജലനിരപ്പ് കുറവുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. നദീതടത്തിൽ പതിഞ്ഞ കല്ലുകൾ കൊണ്ട് കൊത്തിയെടുത്ത ചെറിയ വലിപ്പത്തിലുള്ള ശിവലിംഗങ്ങൾ അവിടെ ചിതറിക്കിടക്കുന്നു. നദീതടത്തിൽ ഈ എണ്ണമറ്റ ലിംഗങ്ങൾ ഉള്ളതിനാലാണ് ഈ സ്ഥലത്തിന് സഹസ്രലിംഗ എന്ന് വിളിക്കുന്നത്. . എല്ലാ ലിംഗങ്ങൾക്കും അഭിമുഖമായി നന്തി എന്ന് വിളിക്കപ്പെടുന്ന വിശുദ്ധ കാളയുടെ രൂപം കൊത്തിയെടുത്തിരുന്നു, എന്നാൽ ഇവയിൽ പലതും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്, ചിലത് കാണുന്നില്ല.ഹൈന്ദവ ഉത്സവമായ മഹാശിവരാത്രിയുടെ മഹത്തായ അവസരത്തിൽ, ആയിരക്കണക്കിന് തീർത്ഥാടകർ ശിവനെ ആരാധിക്കുന്നതിനായി ഈ സ്ഥലത്തേക്ക് ഒഴുകുന്നു. 1678-1718…

    Read More »
  • NEWS

    വീട്ടുജോലിക്കാരിയിൽ നിന്നും ലോകം അറിയപ്പെടുന്ന എഴുത്തുകാരിയിലേക്ക്

    പാൽക്കാരൻ കൊണ്ട് വന്നതാണ് വീട്ടിലെ ആ പുതിയ വേലക്കാരിയെ. അവളുടെ ചലനങ്ങളിൽ, പെരുമാറ്റത്തിൽ, വീട്ടിൽ അതുവരെ നിന്നിട്ടുള്ള വേലക്കാരിൽ നിന്നൊക്കെ വ്യത്യസ്തമായി എന്തോ ഒരു സവിശേഷത  പ്രൊ. പ്രബോധ് കുമാറിന് തോന്നി. മൂന്നു കുട്ടികളുടെ അമ്മയായ ആ 29 കാരി വീട് വൃത്തിയാക്കലും തുണി നനയ്ക്കലും ഭക്ഷണം പാകം ചെയ്യലും എന്ന് വേണ്ട വീട്ടിലെ സർവ്വ പണികളും നിശബ്ദം ചെയ്തു പോന്നു.  പക്ഷെ , അതൊന്നുമല്ല , നരവംശ ശാസ്ത്രജ്ഞനായ ആ റിട്ടയേർഡ് പ്രൊഫസ്സറെ അതിശയിപ്പിച്ചത്.   വീട്ടിലെ മറ്റു ജോലികൾ ചെയ്യാറുള്ളപ്പോൾ സാധാരണ കാണാറുള്ള ആ കരവേഗം, തിടുക്കം, സാമർഥ്യം  ലൈബ്രറി  മുറിയിലെ ബുക്ക് ഷെൽഫ്  വൃത്തിയാക്കുമ്പോൾ, പുസ്തകങ്ങൾ പൊടി തട്ടി അടുക്കി വയ്ക്കുമ്പോൾ അവൾക്കില്ലല്ലോ. പലതവണ ഇത്   ശ്രദ്ധിച്ചു . അവളുടെ വിരലുകൾ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുടെ താളുകളിലൂടെ പതുക്കെ എന്തോ തിരയുകയാണ്. ആ കണ്ണുകൾ ആ പുസ്തക താളുകളിലെ അക്ഷരങ്ങളിൽ ഉടക്കി നിൽക്കുകയാണ്. ഒടുവിൽ   അദ്ദേഹം ചോദിച്ചു, ‘ നീ…

    Read More »
  • NEWS

    കേരളത്തിൽ വണ്ടി ചെല്ലുന്ന അവസാനത്തെ ഗ്രാമം

    തമിഴും മലയാളവും ഇട കലർത്തി സംസാരിക്കുന്നവരുടെ ഗ്രാമം.നായാട്ട് സിനിമയിലെ  സൂപ്പർ ലൊക്കേഷൻ.ഒരുപാട് വിശേഷങ്ങളുണ്ട് ഈ ഗ്രാമത്തിന്   എഴുതിയാലും വർണ്ണിച്ചാലും തീരാത്ത മനോഹരമായ കാഴ്ചകൾ കൊണ്ട് സമ്പന്നമായ സ്ഥലമാണ് ഇടുക്കി.തമിഴും മലയാളവും ഇട കലർത്തി സംസാരിക്കുന്നവരുടെ നിരവധി ‘ഒറ്റപ്പെട്ട’ ഗ്രാമങ്ങൾ ഇവിടെ കാണാം.അതിലൊന്നാണ് കൊട്ടാക്കമ്പൂർ.മൂന്നാറിൽ നിന്ന് നാൽപ്പത്തെട്ടു കിലോമീറ്റർ അകലെയാണ് കൊട്ടാക്കമ്പൂർ എന്ന മനോഹരമായ ഈ ഗ്രാമം.‘നായാട്ട് ‘ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ് ഇത്.കേരളത്തിൽ വണ്ടി ചെല്ലുന്ന (?ഇടുക്കിയിലെ) ഒരു അവസാന ഇടമാണ് കൊട്ടക്കമ്പൂർ.മൂന്നാറിൽ നിന്നും കുത്തനെയുള്ള കുന്നുകള്‍ കയറി കോട്ടകമ്പൂരിൽ എത്തുന്ന റോഡ് ഇവിടെ അവസാനിക്കുന്നു. ഇടുക്കിയിലെ മറ്റു പല ഗ്രാമങ്ങളും എന്നപോലെ കൊട്ടാക്കമ്പൂരും ഒരു ഒറ്റപ്പെട്ട ലോകമാണ്.മൂന്നാറിനെക്കാളും തണുപ്പാണിവിടെ. എങ്ങും ഹരിതഭംഗി! പേരിന് വനങ്ങൾ കാണാം.ബാക്കി എവിടെ നോക്കിയാലും തട്ടുതട്ടായി തിരിച്ച കൃഷിയിടങ്ങളും ഒറ്റമുറി വീടുകളും കോഴിയും ആടും കോവർകഴുതകളും അലഞ്ഞുതിരിയുന്ന മുറ്റങ്ങളും.കേരളത്തിലെ തനി “തമിഴ്” നാടൻ കാഴ്ചകൾ എന്നു വേണമെങ്കിൽ പറയാം…!!  കടുക് പാടങ്ങളും, സ്ട്രോബറിയും, ആപ്പിളും,…

    Read More »
  • NEWS

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന അഞ്ച് സ്ഥലങ്ങൾ

    മഴയുടെ തണുപ്പും പഴക്കവുമുണ്ട് ചിറാപുഞ്ചി എന്ന പേരിന്.ജൂണിൽ മഴയിലൂടെ നനഞ്ഞ് കുഞ്ഞുകുട വരാന്തയിൽ ഒതുക്കിവച്ച് ക്ലാസിലിരിക്കുമ്പോൾ മുതൽ നാമെല്ലാം കേട്ട പേര്.ലോകത്ത് ഏറ്റവും കൂടുതൽ മഴപെയ്യുന്ന സ്ഥലമേതെന്ന ടീച്ചറുടെ ചോദ്യത്തിന് കണ്ണടച്ച് എഴുതിയ ഉത്തരങ്ങളിലൊന്ന്.എന്നാൽ ഇനി ഈ ഉത്തരം എഴുതുമ്പോൾ ഒന്നുകൂടി ആലോചിച്ചിട്ട് വേണം എഴുതാൻ.വർഷം മുഴുവൻ മഴയിൽ നനഞ്ഞിരിക്കുന്ന നാടുകൾ ഒരുപാടുണ്ടെങ്കിലും പ്രധാനപ്പെട്ട കുറച്ചിടങ്ങളുണ്ട്.അതിൽ ആദ്യം വരുന്നത് മൗസിന്റാമാണ്.വടക്കു കിഴക്കൻ ഇന്ത്യയിലെ മൗസിന്റാം മുതൽ ഇങ്ങ് കേരളത്തിലെ ലക്കിടി വരെയുള്ള സ്ഥലങ്ങൾ സഞ്ചാരികൾക്ക് നല്കുന്നത് കിടിലൻ മഴക്കാഴ്ചകളാണ്. മൗസിന്‍റാം നിർത്താതെ പെയ്യുന്ന മഴയിൽ എന്നും കുടിചൂടി നിൽക്കുന്ന നാടാണ് മൗസിന്‍റാം. മേഘങ്ങളുടെ വീടായ മേഘാലയയിലെ മാത്രമല്ല, ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന നാടാണ് മൗസിന്‍റാം.മേഘാലയയിലെ ഖാസി കുന്നുകളിൽ സമുദ്ര നിരപ്പിൽ നിന്നും 4,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ എപ്പോൾ വേണമെങ്കിലും മഴ പെയ്യാം. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയങ്ങളിൽ ഒരു മുന്നറിയിപ്പും തരാതെ കിടിലൻ മഴയായിരിക്കും ഇവിടെ.ഒരു തുള്ളി പോലും…

    Read More »
Back to top button
error: