Month: May 2022
-
India
ചിന്തൻ ശിബിരം പരാജയപെട്ടുവെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ
കാര്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരം പരാജയപെട്ടുവെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകൻ പ്രശാന്ത് കിഷോർ. ഹിമാചൽ പ്രദേശിലെയും ഗുജറാത്തിലെയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പരാജയം നേരിടുന്നതുവരെ കോണ്‍ഗ്രസിന് കുറച്ചുകൂടി സമയം നീട്ടികിട്ടിയെന്ന് മാത്രമാണ് ചിന്തൻ ശിബിരത്തിന്റെ പ്രയോജനം എന്നായിരുന്നു പ്രശാന്തിന്റെ ട്വീറ്റ്. കോണ്‍ഗ്രസ് പാർട്ടിയിൽ ചേരുന്നതിനുള്ള ക്ഷണം പ്രശാന്ത് കിഷോർ നിരസിച്ചതിന് തൊട്ടു പിന്നാലെയായിരിന്നു രാജസ്ഥാനിലെ ഉദയ്പൂരിൽ കോണ്‍ഗ്രസിന്റെ ചിന്തൻ ശിബിരം. പൊതുതെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ചർച്ച ചെയ്യാനും കോണ്‍ഗ്രസിലെ സ്ഥിതിഗതികൾ വിലയിരുത്തി വേണ്ട മാറ്റങ്ങൾ വരുത്താനുമായിരുന്നു ചിന്തൻ ശിബിരം സംഘടിപ്പിച്ചത്.
Read More » -
Sports
അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി
അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി. അടുത്ത സീസണിൽ ഐപിഎൽ രാജ്യത്തുടനീളം സഞ്ചരിക്കുകയാണെങ്കിൽ രാജ്യത്തുടനീളമുള്ള ആരാധകരോട് തനിക്ക് നന്ദിപറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിൽ കളിച്ച് നന്ദി പറയാതെയിരിക്കുന്നത് അന്യായമായിരിക്കും. ടീമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് ഒരുപാട് സ്നേഹവും വാത്സല്യവും ലഭിച്ചിട്ടുള്ള സ്ഥലമാണ് മുംബൈ. പക്ഷേ സിഎസ്കെ ആരാധകർക്ക് അതത്ര സുഖകരമായിരിക്കില്ല. കൂടാതെ, അടുത്ത വർഷം ടീമുകൾക്ക് വിവിധ വേദികളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ഞങ്ങൾ കളിക്കുന്ന വ്യത്യസ്തവേദികളിലെ വിവിധ സ്ഥലങ്ങളിൽ നന്ദിപറയുന്നത് പോലെയാകും അത്. തീർച്ചയായും അടുത്ത വർഷം ശക്തമായി തിരിച്ചുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും- ധോണി പറഞ്ഞു. രാജസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരം ധോണിയുടെ ഐപിഎൽ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
Read More » -
Kerala
കാട്ടാക്കടയിലെ കല്യാണവിശേഷം, വരൻ വിവാഹ ഉടമ്പടി ഏറ്റുചൊല്ലിയില്ല; വധുവിനെ വിവാഹ വേദിയില്‍ നിന്നും വീട്ടുകാര്‍ തിരികെ വിളിച്ചു കൊണ്ടുപോയി
കാട്ടാക്കട: താലികെട്ടിയ വധുവിനെ വിവാഹ വേദിയില്‍ നിന്നും വീട്ടുകാര്‍ തിരികെ വിളിച്ചു കൊണ്ടുപോയി, പരാതി നല്‍കാനെത്തിയ വരനും ബന്ധുക്കളും പൊലീസ് പറഞ്ഞപ്പോള്‍ പരാതിനല്‍കാതെ മടങ്ങി. . പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞെങ്കിലും, വിവാഹ റജിസ്റ്ററില്‍ ഒപ്പ് വെയ്ക്കാത്തതിനാല്‍ നിയമപരമായി വിവാഹിതരല്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടിയതോടെ രേഖാമൂലം പരാതി നല്‍കാതെ വരനും സംഘവും മടങ്ങുകയായിരുന്നു. താലി കെട്ടിയ ശേഷം വിവാഹ ഉടമ്പടി ഏറ്റു ചൊല്ലാന്‍ വരന്‍ തയാറാകാതിരുന്നതാണ് ക്രൈസ്തവ വിശ്വാസികളായ വധുവിന്റെ ബന്ധുക്കളെ പ്രകോപിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കാട്ടാക്കട സി.എസ്.ഐ പള്ളിയിലാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പാപ്പനംകോട് സ്വദേശിയാണ് വരന്‍. വധു ഒറ്റശേഖരമംഗലം സ്വദേശിനി. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ ക്രൈസ്തവ ആചാരപ്രകാരമുള്ള ശുശ്രൂഷകള്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി വരന്‍ വധുവിനു താലി ചാര്‍ത്തി. മോതിരവും കൈമാറി. വരനും വധുവും അള്‍ത്താരയ്ക്ക് മുന്നില്‍ കാര്‍മികരായ വൈദികര്‍ക്ക് മുന്നില്‍ വിവാഹ ഉടമ്പടി എടുക്കലായിരുന്നു അടുത്ത ചടങ്ങ്. എന്നാല്‍ ഇതിനു വരന്‍ തയാറായില്ല. റജിസ്റ്ററില്‍…
Read More » -
Kerala
ഫുട്ബോൾ കളിക്കിടെ ഹൃദയാഘാതം, കബഡിതാരം അനന്തുരാജ് അബുദാബിയിൽ മരിച്ചു
ചെറുവത്തൂർ: ഫുട്ബോൾ കളിക്കിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കബഡി താരം അബുദാബിയിൽ മരിച്ചു.അച്ചാംതുരുത്തിയിലെ എ കെ രാജു,ടി വി പ്രിയ ദമ്പതികളുടെ മകൻ അനന്തുരാജ് (ഉണ്ണി 23) ആണ് മരണപ്പെട്ടത്. അബൂദാബിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.സഹോദരി ആതിര. മൃതദേഹം നാളെ (ശനി) രാവിലെ 10 മണിക്ക് അച്ചാംതുരുത്തി പൊതുമുതല്‍ ശ്മശാന കമ്മിറ്റി ഓഫീസില്‍ പൊതു ദര്‍ശനത്തിനു ശേഷം കോട്ടപ്പുറം സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.
Read More » -
Kerala
കേരളം ഗോവയായി മാറുമോ…? കശുവണ്ടിയിൽ നിന്നും കപ്പയിൽ നിന്നും മദ്യം, വഴിയോരം നിറയെ ബെവ്‌കോ ഔട്ട്ലെറ്റുകൾ, പിണറായി സർക്കാർ കേരളത്തിൽ മദ്യപ്പുഴ ഒഴുക്കുമോ …?
പൂട്ടിയ മദ്യവിൽപ്പനശാലകൾ സംസ്ഥാനത്ത് വീണ്ടും തുറക്കുന്നു. അടച്ചിട്ട ബെവ്‌കോ ഔട്ട്ലെറ്റുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. ദേശീയ–സംസ്ഥാന പാതയോരത്ത് 500 മീറ്റർ പരിധിയിൽ മദ്യവിൽപ്പന സുപ്രീംകോടതി നിരോധിച്ചതോടെയാണ് നിരവധി ഷോപ്പുകൾ പൂട്ടേണ്ടിവന്നത്. മുമ്പ് ഇവ സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് തന്നെ പുതിയ വിൽപ്പനശാലകൾ തുടങ്ങും. നഗരസഭാ പ്രദേശങ്ങളിൽ തിരക്കുള്ള വിൽപ്പനശാലകൾക്ക് അടുത്തായി തിരക്കു കുറയ്ക്കാൻ പുതിയവ ആരംഭിക്കും. 20 കിലോമീറ്ററിൽ അധികം ദൂരത്തിൽ വിൽപ്പനശാലകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പുതിയവ തുടങ്ങും. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും വ്യാജവാറ്റും വ്യാജമദ്യവും തടയുക എന്ന ലക്ഷ്യത്തോടെ വിൽപ്പനശാലകൾ വരുന്നു. ടൂറിസം കേന്ദ്രങ്ങളിൽ പുതിയ ഔട്ട് ലെറ്റുകൾ വരുന്നു. തിരുവനന്തപുരം, കൊച്ചി,കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ ഡ്യൂട്ടിപെയ്ഡ് ചില്ലറവിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കും. മുമ്പ് പൂട്ടിയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി മാറ്റുമെന്നും, വാക്ക് ഇൻ സൗകര്യത്തോടെ പുതിയവ ആരംഭിക്കുമെന്നും ബവ്കോ പറയുന്നു. ഔട്ടലെറ്റുകളുടെ സൗകര്യങ്ങളും വര്‍ധിപ്പിക്കും. 190 വില്‍പ്പനശാലകള്‍ തുറക്കണമെന്നാണ് ബവ്‌കോ ശുപാര്‍ശ. എക്‌സൈസ് വകുപ്പിനും ഇതിനോടു യോജിപ്പാണ്. ചുരുക്കത്തിൽ കേരളം ഗോവയായി…
Read More » -
Kerala
ഹൈക്കോടതി ശിക്ഷിച്ച പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി
ഹൈക്കോടതി ശിക്ഷിച്ച പഞ്ചായത്ത് അംഗത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കി. കാസർഗോഡ് കുമ്പള ഗ്രാമപഞ്ചായത്ത് അംഗം എസ്.കൊഗ്ഗുനെയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യനാക്കിയത്. 2021 ഡിസംബർ 20 മുതലാണ് അയോഗ്യത. ജയിൽ മോചിതനായശേഷം ആറ് വർഷം കൂടി അയോഗ്യതയുണ്ടാകും. പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനും അയോഗ്യതയുണ്ട്. കുമ്പള ഗ്രാമപഞ്ചായത്തിലേക്ക് 2020 ഡിസംബറിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ പതിനാലാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗത്തിനെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അയോഗ്യനാക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിയാണ് കമ്മീഷനെ സമീപിച്ചത്. സെക്രട്ടറിയുടെ അപേക്ഷ പരിഗണിച്ച് പ്രസ്തുത അംഗത്തിന് 2021 ഡിംസംബർ 20 മുതൽ അയോഗ്യത കൽപ്പിച്ച് കമ്മീഷൻ മാർച്ച് 30 ന് താത്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
Read More » -
Kerala
വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍
നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍. കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. വിജയ് ബാബു യുഎഇയില്‍ നിന്നും കടന്നതായി സംശയം.പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി വഴി യുഎഇ എംബസിയെ അറിയിക്കും.ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.വിജയ് ബാബുവിനതിരായ പീഡനക്കേസില്‍ ബ്ലു നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്ന് കമ്മീഷണര്‍. പക്ഷേ യുഎ ഇ ഇന്റര്‍പോളില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല. വിജയ് ബാബുവിന്റെ മേല്‍വിലാസം ലഭിച്ചാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അടുത്ത നടപടിയിലേയ്ക്ക് കടക്കും. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നാണ് പ്രതീക്ഷ വിജയ് ബാബുവില്‍ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു
Read More » -
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. പത്ത് പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ ചെയ്തു.2019 ഡിസംബര്‍ ആറിനാണ് നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത്. ഇതില്‍ നാലില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നും സമിതി വ്യക്തമാക്കി. പ്രതികളായ നാല് പേർ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നുമായിരുന്നു പൊലീസ് നല്‍കിയിരുന്ന വിശദീകരണം.
Read More » -
India
ജാഗ്രതൈ…! ഇരുചക്രവാഹനത്തിൽ കുട ചൂടി യാത്ര ചെയ്യരുത്, അപകടം കാറ്റായ് വരും
മഴക്കാലമാണ്. അപ്രതീക്ഷിതമായിട്ടാവും മഴ ചീറിപ്പാഞ്ഞു വരുക. കുട തുറന്നു പിടിച്ചുള്ള ഇരുചക്രവാഹന യാത്രകൾ മഴക്കാലത്തെ പതിവ് കാഴ്ചകളിലൊന്നാണ്. വാഹനം ഓടിക്കുന്നവരും പിറകിൽ യാത്രചെയ്യുന്നവരും കുട തുറന്നുപിടിച്ച് യാത്രചെയ്യാറുണ്ട്. അശ്രദ്ധമായ ഈ യാത്ര മൂലം അപകടത്തിൽപ്പെടുന്നവർ നിരവധിയാണ്. കുടയിൽ കാറ്റ് പിടിച്ചാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ടുപോകുന്നതാണ് അപകടകാരണം. മഴക്കാലത്ത് ബൈക്കുകളിൽ സഞ്ചരിക്കുന്നതുപോലും അപകടസാധ്യത വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കുട തുറന്നുപിടിച്ചുള്ള യാത്രകൾ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തും. മഴയാണ്, സൂക്ഷിച്ചോടിക്കാം മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ പതിവിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്. സൂക്ഷിച്ച് വാഹനമോടിച്ചാൽ ഭൂരിഭാഗം അപകടങ്ങളും ഒഴിവാക്കാം. യാത്രയ്ക്ക് മുമ്പ് വൈപ്പർ, ബ്രേക്കുകൾ, ഹെഡ്‌ലൈറ്റ്, ടയറുകൾ, ഹോൺ എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. കനത്ത മഴയുള്ളപ്പോൾ ഹെഡ്‍ലൈറ്റിട്ട് വാഹനം ഓടിക്കാൻ ശ്രദ്ധിക്കുക വലിയ വാഹനങ്ങൾക്ക് തൊട്ടുപിറകിലായി വാഹനമോടിച്ചാൽ ഇവയുടെ ടയറുകളിൽനിന്ന് ചെളി തെറിച്ച് കാഴ്ചയ്ക്ക് പ്രശ്നമുണ്ടാകും. അതുകൊണ്ട് നിശ്ചിത അകലം പാലിച്ച് വാനഹമോടിക്കാൻ ശ്രദ്ധിക്കുക. അമിതവേഗം ഒഴിവാക്കുക സഡൻ ബ്രേക്കിങ് ഒഴിവാക്കുക കുട തുറന്നുപിടിച്ചുള്ള ഇരുചക്ര…
Read More » -
NEWS
ഗർണികൾ സ്വയം ചികിത്സ അരുത്, ഗർഭകാലത്ത് പെയിൻ കില്ലറുകൾ കഴിക്കുന്നത് നവജാത ശിശുവിനെ ഗുരുതരമായി ബാധിക്കും
ഗർഭകാലത്ത് പെയിൻകില്ലറുകളുടെ അമിതോപയോഗം നവജാതശിശുവിനെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ലഭ്യമാകുന്ന പെയിൻകില്ലറുകളുടെ ജാഗ്രതയില്ലാത്ത ഉപയോഗം നവജാതശിശുവിന് പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. ഗർഭകാലത്തെ പെയിൻകില്ലറുകളുടെ ഉപയോഗത്തെ ആസ്പദമാക്കി യു.കെയിലെ അബെർഡീൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. 30വർഷത്തിനിടയിലെ 151,000 ഗർഭിണികളുടെ ഡാറ്റയെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഗർഭകാലത്ത് പ്രിസ്ക്രിപ്ഷനില്ലാതെ പാരസെറ്റാമോൾ, ആസ്പിരിൻ, ഡൈക്ലോഫിനാക്, നാപ്രോക്സിൻ, ഐബുപ്രൂഫൻ തുടങ്ങിയവയോ അവയുടെ മിശ്രിതങ്ങളോ ഉപയോഗിച്ചതായി പഠനത്തിൽ കണ്ടെത്തി. ഇത്തരം പെയിൻകില്ലറുകൾ സ്ഥിരമായി ഉപയോഗിക്കുന്ന ഗർഭിണികളിൽ അമ്പതുശതമാനത്തോളം പേരിൽ ഗർഭം പൂർണ വളർച്ചയെത്തും മുമ്പേ പ്രസവത്തിനുള്ള സാധ്യത കൂടുന്നു എന്ന് കണ്ടെത്തി. ഗർഭം അലസിപ്പോകാനുള്ള സാധ്യത മുപ്പത്തിമൂന്നു ശതമാനവുമാണ്. അറുപത്തിനാലു ശതമാനം കുഞ്ഞുങ്ങളിൽ ന്യൂറൽ ട്യൂബ് തകരാറുകളും അമ്പത്തിയേഴ് ശതമാനം പേരിൽ നിയോനേറ്റൽ യൂണിറ്റിൽ പ്രവേശിപ്പിക്കേണ്ട സ്ഥിതിയും അമ്പത്തിയാറ് ശതമാനം പേരിൽ നവജാതശിശുക്കളുടെ മരണവും ഇരുപത്തിയെട്ടു ശതമാനം പേരിൽ തൂക്കക്കുറവും കണ്ടെത്തിയതായി പഠനത്തിലുണ്ട്. ആഗോളതലത്തിൽ മുപ്പതു…
Read More »