IndiaNEWS

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി

ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. പത്ത് പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ ചെയ്തു.2019 ഡിസംബര്‍ ആറിനാണ് നാല് പ്രതികളെ പൊലീസ് വെടിവെച്ച് കൊന്നത്. ഇതില്‍ നാലില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നും സമിതി വ്യക്തമാക്കി.

 

Signature-ad

പ്രതികളായ നാല് പേർ തെളിവെടുപ്പ് നടക്കുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചുവെന്നും തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടെന്നുമായിരുന്നു പൊലീസ് നല്‍കിയിരുന്ന വിശദീകരണം.

Back to top button
error: