നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ പാസ്‌പ്പോര്‍ട്ട് റദ്ദാക്കി സര്‍ക്കാര്‍. കൊച്ചി സിറ്റി പോലീസിന്റെ അപേക്ഷ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. വിജയ് ബാബു യുഎഇയില്‍ നിന്നും കടന്നതായി സംശയം.പാസ്പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. പാസ്പോര്‍ട്ട് റദ്ദായ കാര്യം ഇന്ത്യന്‍ എംബസി വഴി യുഎഇ എംബസിയെ അറിയിക്കും.ഈ സാഹചര്യത്തില്‍ വിജയ് ബാബുവിനെ യു.എ.ഇ. പോലീസ് പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ അറിയിച്ചു.വിജയ് ബാബുവിനതിരായ പീഡനക്കേസില്‍ ബ്ലു നോട്ടീസ് പുറത്തിറക്കിയിട്ടുണ്ടെന്ന് കമ്മീഷണര്‍. പക്ഷേ യുഎ ഇ ഇന്റര്‍പോളില്‍ നിന്നും മറുപടി ലഭിച്ചിട്ടില്ല.
വിജയ് ബാബുവിന്റെ മേല്‍വിലാസം ലഭിച്ചാല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അടുത്ത നടപടിയിലേയ്ക്ക് കടക്കും. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സ്റ്റേറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുമെന്നാണ് പ്രതീക്ഷ വിജയ് ബാബുവില്‍ നിന്നും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ സി എച്ച് നാഗരാജു