Month: May 2022
-
NEWS
ധൈര്യശാലിയാണോ,എന്നാൽ നിങ്ങളെ ഒരു ബസ് യാത്രയ്ക്ക് ക്ഷണിക്കുകയാണ്
ഭീരുത്വം മനസില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരിക്കലും പോകാന്‍ പറ്റാത്ത ഒരു യാത്രയായിരിക്കും ഹിമാചല്‍ പ്രദേശിലെ സച്ച് പാസിലൂടെയുള്ള ബസ് യാത്ര.ഹിമാചല്‍ പ്രദേശിലെ ചാമ്പ ജില്ലയിലെ വളരെ ദുർഘടം പിടിച്ച ഒരു ഹിമാലയം ചുരം റോഡാണ് സാച്ച് പാസ്. സമുദ്രനിരപ്പില്‍ നിന്ന് 4420 മീറ്റര്‍ ഉയരത്തിലായി ഹിമാലയത്തിലെ പിര്‍ പാന്‍ജാല്‍ മേഖലയിലാണ് ഈ ചുരം സ്ഥിതി ചെയ്യുന്നത്. ചാമ്പ ജില്ലാ ആസ്ഥാനത്ത് നിന്ന് 127 കിലോമീറ്റര്‍ അകലെയായാണ് ഈ ചുരം. ഹിമാചല്‍ പ്രദേശിലെ ചാമ്പാ താഴ്വരയും പാംഗി താഴ്വരയും തമ്മില്‍ ബന്ധപ്പെടുത്തുന്നതാണ് ഈ റോഡ്.മഞ്ഞുകാലത്ത് യാത്ര ചെയ്യാന്‍ പറ്റാത്ത ഒരു റോഡുമാണ് ഇത്.ഏപ്രിൽ പകുതി മുതല്‍ ഒക്ടോബര്‍ പകുതിവരെ മാത്രമേ ഈ റോഡില്‍കൂടി സഞ്ചരിക്കാന്‍ കഴിയു.ഈ റോഡിലൂടെയുള്ള യാത്രയില്‍ പ്രകൃതി സൗന്ദര്യം നുകരാമെന്ന് കരുതരുത്. കാണാന്‍ അത്ര ഭംഗിയുള്ള പ്രദേശമല്ല ഇത്. അപകടകരമായ റോഡിലൂടെയുള്ള യാത്രയാണ് ഏറെ ത്രില്ലടിപ്പിക്കുന്നത്. ഇടുങ്ങിയതും ചെങ്കുത്തായതുമായാ റോഡിലൂടെ വളരെ സാവാധാനം മാത്രമെ ബസ് നീങ്ങുകയുള്ളു.ചാമ്പയില്‍ നിന്ന് ചന്ദ്രഭംഗ നദി കടന്ന് ബൈരഗഡ്,ശാത്രുണ്ടി…
Read More » -
NEWS
മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ രോഗങ്ങൾ
രോഗവും രോഗ ലക്ഷണവും മൂത്രത്തിന്റെ നിറത്തിലൂടെ മനസിലാക്കാന്‍ സാധിക്കും. നേരിയ മഞ്ഞ, തെളിഞ്ഞ നിറം, കടുംമഞ്ഞ, ഇളം ചുവപ്പ് , ഓറഞ്ച്, തവിട്ട് എന്നീ നിറങ്ങളാണ് മൂത്രത്തിനുള്ളത്.കരള്‍ രോഗം, നിര്‍ജ്ജലീകരണം എന്നീ മാരക രോഗങ്ങളുടെ ലക്ഷണമാണ് തവിട്ട് നിറവും ഓറഞ്ച് നിറവും.കടുംമഞ്ഞ നിറം മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള രോഗങ്ങളെയും സൂചിപ്പിക്കുമ്ബോള്‍ മൂത്രാശയ അണുബാധയുടെ സൂചനയാണ് ചുവപ്പ് നിറം. മൂത്രം പതഞ്ഞ് കാണപ്പെടുന്നുണ്ടെങ്കില്‍ ശരീരത്തിലെ പ്രോട്ടീന്റെ അമിത അളവിനെയാണ് തെളിയിക്കുന്നത്. ആവശ്യമായ ജലാംശം ശരീരത്തില്‍ എത്തുന്നതിന്റെ തെളിവാണ് നേരിയ മഞ്ഞ നിറമുള്ള മൂത്രം.ആരോഗ്യമുള്ള ശരീരത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ശരീരത്തില്‍ കൂടുതലായി വെള്ളം എത്തുമ്ബോള്‍ തെളിഞ്ഞ നിറവുമുണ്ടാകും.
Read More » -
NEWS
മഴക്കാലം മോഷണക്കാലമാണ്; ഇത് വായിക്കാതെ പോകരുത്
കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മോഷണ ശ്രമത്തിനിടയിൽ കിണറ്റിൽ വീഴുകയും തിരിച്ചു കയറാൻ പറ്റാത്തതിനാൽ മാത്രം പിടിക്കപ്പെടുകയും ചെയ്ത കള്ളന്റെ കാര്യം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.അങ്ങനെ പിടിക്കപ്പെട്ട കള്ളൻ്റെ ചിത്രമാണ് ഒന്നാമത്തേത്.പക്ഷെ നമ്മൾ ഏറേ ശ്രദ്ധിക്കേണ്ടതും ജാഗ്രത പാലിക്കേണ്ടതും രണ്ടാമത്തേ ചിത്രമാണ്.മോഷണത്തിന് വന്ന യുവാവിൻ്റെ കൈയ്യിൽക്കണ്ട ആയുധമാണ് ചിത്രത്തിലുള്ളത്.ചുണ്ട് നീണ്ട നല്ല ഉഗ്രൻ വെട്ടുകത്തി. മോഷണത്തിന് വേണ്ടി വാതിൽക്കുത്തിത്തുറക്കാനോ പൊളിക്കാനോ അതു കൊണ്ട് പെട്ടന്ന് കഴിയില്ലെന്നതുറപ്പാണ്, പിന്നെ എന്തിന്? അതിലേക്കു വരുന്നതിന് മുമ്പ് ഒരു കാര്യംകൂടി ഈ കള്ളൻ മോഷണത്തിന് തിരഞ്ഞെടുത്ത വീട് റിട്ടയർ ചെയ്ത അദ്ധ്യാപകദമ്പതികളുടെ വീടാണ്. മക്കളാരും സ്ഥലത്തില്ല. സംഭവസമയത്ത് അവരും വീട്ടിലുണ്ടായിരുന്നില്ല,എങ്കിലും അവർ അന്ന് വീട്ടിലുണ്ടായിരുന്നെന്ന് കരുതുക.വീടിൻ്റെ മുകളിലെ നിലയിൽ എന്തെങ്കിലും ശബ്ദം കേട്ടാൽ സ്വാഭാവികമായും കയറിനോക്കും. ശബ്ദം പുറത്തു നിന്നാണെങ്കിൽ പുറത്തേക്കുള്ള വാതിൽ തുറന്നു നോക്കും…. വെട്ടുകത്തിയുമായി പുറത്തു നിൽക്കുന്ന കള്ളൻ പിന്നെ എന്ത് ചെയ്യുമെന്ന് പത്രങ്ങളിൽ നമ്മൾ നിരന്തരം കാണാറുള്ളതല്ലേ ..ഒരു നാട് ജാഗ്രത പാലിക്കപ്പെടേണ്ടത് അവിടെയാണ്.വെട്ടുകത്തിയുമായി…
Read More » -
NEWS
രാത്രിയിലെ ഉറക്കം കുറഞ്ഞാൽ ആരോഗ്യ പ്രശ്നങ്ങൾ നിരവധി, മറവിരോഗം പോലും ബാധിക്കാം; അറിഞ്ഞിരിക്കുക ഇക്കാര്യങ്ങള്‍
ഉറക്കത്തോട് ഉദാസീനത പുലർത്തുന്നവരാണ് പലരും. പക്ഷേ ഉറക്കം കുറഞ്ഞാൽ എന്തൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്ന് ഇവരാരും മനസിലാക്കിയിട്ടില്ല. ഉറക്കക്കുറവ് കടുത്ത ആരോഗ്യ, മാനസിക പ്രശ്നങ്ങൾക്കു കാരണമാകാം. മറവിരോഗം പോലും ബാധിക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ✦ ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ഉറക്കവും. എന്നാല്‍ പലരും ഉറക്കത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിനും ശരീരത്തിനുമെല്ലാം വിശ്രമം അനിവാര്യമാണ്. ✦ ഉറക്കമില്ലായ്മ, ഉറക്കപ്രശ്നങ്ങള്‍ എന്നിവയെല്ലാം നമ്മെ പല രീതിയിലും ബാധിക്കാം. ഇത് നിസാരമായ ഒന്നല്ല. ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് ഉറക്കമില്ലായ്മ നമ്മെ എത്തിക്കാം. ✦ മുതിര്‍ന്ന ഒരാള്‍ രാത്രിയില്‍ ശരാശരി ഏഴ് മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് നാല്‍പതിനു മുകളിൽ പ്രായമുള്ളവര്‍. ✦ ഒപ്പം തന്നെ ഉറക്കം കൂടിയാല്‍ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ചും പഠനമുണ്ട്. ഉറക്കം ഒരുപാട് കൂടിയാലും അത് ശാരീരിക-മാനിസകാരോഗ്യത്തിന് നല്ലതല്ലത്രേ. ✦ ഉറക്കമില്ലായ്മ,…
Read More » -
India
ഹെൽമറ്റ് ധരിക്കുമ്പോൾ സ്ട്രാപ്പ് കെട്ടണം, ഐ എസ് ഐ മാർക്ക് വേണം ഇല്ലെങ്കിൽ ജൂൺ ഒന്നു മുതൽ കടുത്തപിഴ
പലർക്കും ഒരലങ്കാരം പോലെയാണ് ഹെല്‍മറ്റ്. ചിലർ കയ്യിലോ ബൈക്കിലോ കൊളുത്തിയിട്ടു കൊണ്ടാവും യാത്ര ചെയ്യുന്നത്. മറ്റു ചിലർ ശിരസ്സിൽ വച്ചാൽ തന്നെ സ്ട്രാപ്പ് കെട്ടുകയോ നന്നായി ഉറപ്പിച്ചു വയ്ക്കുകയോ ചെയ്യാറില്ല. ഇനി മുതൽ അത്തരം ഉടായിപ്പുകാർക്ക് കടുത്ത ശിക്ഷ ലഭിക്കും. ഉചിതമായ രീതിയില്‍ ധരിക്കാത്ത ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് 2000 രൂപ വരെ പിഴ. മോട്ടോര്‍ വാഹന നിയമത്തിലാണ് പുതിയ ഭേദഗതി. ഹെല്‍മറ്റ് ധരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കുന്നത് സാധാരണമാണ്. എന്നാല്‍ ഹെല്‍മറ്റിന്റെ സ്ട്രാപ്പ് കെട്ടാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതും കണക്കിലെടുത്താണ് പുതിയ പരിഷ്‌കാരം. സ്ട്രാപ്പ് കെട്ടാതെയിരിക്കുന്നത് അടക്കം ഉചിതമായ രീതിയില്‍ ഹെല്‍മറ്റ് ധരിക്കാതിരുന്നാല്‍ 2000 രൂപ വരെ പിഴ ഈടാക്കാനാണ് മോട്ടോര്‍ വാഹനനിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ബിഐഎസ് അല്ലെങ്കില്‍ ഐഎസ്‌ഐ മാര്‍ക്ക് ഇല്ലാത്ത ഹെല്‍മറ്റ് ധരിച്ചാലും പിഴ ചുമത്തും. മോട്ടോര്‍ വാഹനനിയമത്തിലെ 194 ഡി വകുപ്പ് അനുസരിച്ചാണ് നടപടി സ്വീകരിക്കുക. ഓരോ നിയമലംഘനത്തിനും ആയിരം…
Read More » -
India
ഇന്ത്യയിൽ ഏറ്റവുമധികം വീടുകളില്‍ കാറുകള്‍ ഉള്ള സംസ്ഥാനം ഗോവ, കേരളത്തിലോ…?
രാജ്യത്ത് ഏറ്റവുമധികം കാറുകളുള്ള വീടുകളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്ക്. അഞ്ചാമത് ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഏഴര ശതമാനം വീടുകളിലാണ് കാറുകളുള്ളത്. ഗോവയില്‍ 45.2 ശതമാനം വീടുകളിലും കാര്‍ ഉണ്ടെന്ന് സര്‍വെയില്‍ കണ്ടെത്തി.സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കേരളത്തിനാണ് രണ്ടാംസ്ഥാനം. കേരളത്തിലെ 24.2 ശതമാനം വീടുകളിലും കാറുകളുണ്ട്. ജമ്മു കാശ്മീരും, ഹിമാചലും പഞ്ചാബുമാണ് കേരളത്തിന് തൊട്ട് പിന്നില്‍. തമിഴ്നാട്ടില്‍ 6.5 ശതമാനം വീടുകളിൽ മാത്രമാണ് കാറുകളുള്ളത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2.8 ശതമാനം വീടുകളില്‍ മാത്രം കാറുകളുള്ള ആന്ധ്ര പ്രദേശണ് ഏറ്റവും പിന്നില്‍. കാറുകളുള്ള വീടുകള്‍ ഏറ്റവും കുറവ് ബീഹാറിലാണ്. രണ്ടു ശതമാനം വീടുകളില്‍ മാത്രമാണ് സംസ്ഥാനത്ത് കാറുകളുള്ളത്. കാറുകളുടെ എണ്ണത്തില്‍ 2018 ല്‍ ദേശീയ ശരാശരി ആറ് ശതമാനമായിരുന്നു.
Read More » -
India
ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് പുനഃരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി
ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് പുനഃരാരംഭിക്കാന്‍ ഡിജിസിഎയുടെ അനുമതി. ജെറ്റ് എയര്‍വേയ്സിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി ഡിജിസിഎ വൃത്തങ്ങള്‍ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുശേഷമാണ് ജെറ്റ് എയര്‍വേയ്സിന് സര്‍വീസ് നടത്താനുള്ള അനുമതി ലഭിക്കുന്നത്. 2019 ഏപ്രില്‍ 17 മുതല്‍ കമ്പനി സര്‍വീസുകളൊന്നും നടത്തിയിരുന്നില്ല. ഈ മാസം ആദ്യം ജെറ്റ് എയര്‍വേയ്സിന്റെ പുതിയ നടത്തിപ്പുകാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ ക്ലിയറന്‍സ് നല്‍കിയിരുന്നു. ജലാന്‍-കല്റോക്ക് എന്ന കണ്‍സോഷ്യമാണ് ജെറ്റ് എയര്‍വേയ്സിനെ ഏറ്റെടുത്ത് നടത്തുക. നേരത്തെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കമ്പനി സര്‍വീസ് അവസാനിപ്പിക്കുകയായിരുന്നു.
Read More » -
Kerala
ചെള്ള് പനി മാരകം, ഡൽഹിയിൽ നിന്ന് വന്ന തിരൂർ സ്വദേശിനിയായ വിദ്യാർഥിനിക്ക് രോഗം സ്ഥിരീകരിച്ചു
തിരൂർ: രോഗം മൂർച്ഛിച്ച് ചികിത്സ തേടി എത്തിയ വിദ്യാർഥിനിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന് വന്ന 19കാരിയായ തിരൂർ സ്വദേശിനിക്ക് ശിഹാബ് തങ്ങൾ ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് സ്‌ക്രബ് ടൈഫസ് അഥവാ ചെള്ള് പനി കണ്ടെത്തിയത്. വിട്ടുമാറാത്ത പനി കാരണം നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതു മൂലം ക്ഷീണിതയായ തിരൂർ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ജനറൽ മെഡിസിൻ വിഭാഗം മേധാവിയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ റിക്കെറ്റ്‌സിയ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരാം. പനി, തലവേദന, ഛർദ്ദി, വയറിളക്കം, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗലക്ഷണം തിരിച്ചറിഞ്ഞാലുടൻ ചികിത്സ തേടുക. രോഗം ബാധിച്ച കാവഞ്ചേരി സ്വദേശിക്ക് വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ടവേദനയും രൂക്ഷമായതിനെ തുടർന്നാണ് ചികിത്സ തേടിയത്. തലവേദന, പനി, തണുത്തുവിറക്കല്‍,…
Read More » -
Kerala
അടുത്ത മൂന്നു മണിക്കൂറുകളിൽ സംസ്ഥാനത്ത് 11 ജില്ലകളിൽ മഴയ്ക്ക് സാധ്യത
അടുത്ത മൂന്നു മണിക്കൂറുകളിൽ സംസ്ഥാനത്ത് 11 ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.അതേസമയം സംസ്ഥാനത്ത് 22ാം തിയതി വരെ മഴ തുടരുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഇത് പ്രകാരം നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. തിങ്കളാഴ്ചയോടു കൂടി മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നാണ് കാലാവസ്ഥ…
Read More » -
LIFE
അമ്പതാം വർഷത്തിൽ നൂതന സംരഭങ്ങളുമായി ഭാരത് കോഫി
അര നൂറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള ഭാരത് കോഫിയുടെ ബ്രാൻഡായ BHARATH HIMA MIST -ന്റെ പുതിയ സംരഭങ്ങളായ ഗോതമ്പ് പുട്ടുപൊടിയുടേയും കറിപ്പൊടികളുടേയും ഔപചാരികമായ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി MLA യും ഗവ.ചീഫ് വിപ്പുമായ ഡോ.എൻ.ജയരാജ് നിർവ്വഹിച്ചു. കമ്പനി മാനേജിംഗ് ഡയറക്ടർ ശ്രീ. ബിജു. സി. നൈനാൻ അദ്ധ്യക്ഷത വഹിച്ചു. ഗവ. പ്ലീഡർ അഡ്വ. സി.കെ.ജോസഫ് , ഫാ.ഡോ.ഗീവർഗീസ് വെട്ടിക്കുന്നേൽ, പാസ്റ്റർ എം. എസ് ജോണിക്കുട്ടി, ശ്രീ. മുകേഷ് കെ. മണി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഴൂർ), ശ്രീ. സി.വി തോമസ്കുട്ടി (പഞ്ചായത്ത് മെമ്പർ , കങ്ങഴ), ശ്രീ. രാജേന്ദ്രൻ നായർ (പ്രസിഡൻറ്, മെർച്ചന്റ് അസ്സോസിയേഷൻ കറുകച്ചാൽ), ശ്രീ. ജിൽസ് വർഗീസ് (JCI കറുകച്ചാൽ ടൗൺ പ്രസിഡന്റ്), ശ്രീ. അനിൽ കുമാർ, ശ്രീ. പോൾ മാത്യു എന്നിവർ ആശംസകൾ നേർന്നു. 30 വർഷത്തോളം സേവനം ചെയ്ത ശ്രീ. അഗസ്റ്റിനെ കമ്പനി ആദരിച്ചു.
Read More »