NEWS

ചെന്നൈയെ തകർത്ത് രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടന്നു

ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് പ്ലേയോഫ് യോഗ്യത നേടി രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഉയര്‍ത്തിയ 151 റണ്‍സിന്‍്റെ വിജയലക്ഷ്യം 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മറികടന്നു.

14 മത്സരങ്ങളില്‍ നിന്നും 9 വിജയവുമായി പോയിന്‍്റ് ടേബിളില്‍ രണ്ടാം സ്ഥാനക്കാരായാണ് സഞ്ജുവും കൂട്ടരും പ്ലേയോഫില്‍ പ്രവേശിച്ചത്.2018 ന് ശേഷം ഇതാദ്യമായാണ് റോയല്‍സ് പ്ലേയോഫില്‍ പ്രവേശിക്കുന്നത്.

 

Signature-ad

 

മേയ് 24 ന് നടക്കുന്ന ക്വാളിഫയര്‍ പോരാട്ടത്തില്‍ പോയിന്‍്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി പ്ലേയോഫില്‍ പ്രവേശിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് നേരിടും.

Back to top button
error: