NEWS

ബയോ ഫ്ലോക് മത്സ്യകൃഷി പരാജയം; സംസ്ഥാനത്ത് മത്സ്യകർഷകർ ദുരിതത്തിൽ

പത്തനംതിട്ട: ബയോ ഫ്ലോക് രീതിയില്‍ കൃഷി നടത്തിയ കര്‍ഷകര്‍ ദുരിതത്തില്‍.യഥാ സമയം മത്സ്യങ്ങള്‍ വില്‍പന നടത്താന്‍ സാധിക്കാത്തതും ഉത്പാദന ചിലവേറുന്നതുമാണ് പ്രതിസന്ധിയുടെ കാരണം. ഫിഷറീസ് വകുപ്പ് വന്‍ പ്രചാരണം നടത്തി നടപ്പിലാക്കിയ പദ്ധതി തീര്‍ത്തും പരാജയമായെന്നാണ് കര്‍ഷകര്‍ പറയുന്നത്.

മൂന്ന് വര്‍ഷം മുന്‍പാണ് മത്സ്യ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പിന് കീഴില്‍ ബയോ ഫ്ലോക്ക് പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങിയത്. വന്‍ തോതില്‍ പ്രചാരണം നടത്തിയതോടെ സംസ്ഥാനത്തെ ആയിരക്കണക്കിന് പേരാണ് ഈ പ്രത്യേക കൃഷി രീതിയിലേക്ക് തിരിഞ്ഞത്. മത്സ്യ കുഞ്ഞുങ്ങളുടെ നിക്ഷേപത്തിന് ശേഷം ആറ് മാസത്തിനുള്ളില്‍ വിളവെടുപ്പ് നടത്താമെന്നും കിലോയ്ക്ക് 300 രൂപ വരെ വില ലഭിക്കുമെന്നും ഫിഷറീസ് വകുപ്പ് ഉറപ്പ് നല്‍കി. എന്നാല്‍ അത് വിശ്വസിച്ച്‌ കൃഷി ചെയ്യാനിറങ്ങിയ പലരുമാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

കൃതൃമായി ഓക്സിജനും പോഷക തീറ്റയും നല്‍കി മീന്‍ വളര്‍ത്തുന്ന ഈ സാങ്കേതിക വിദ്യ വന്‍ വിജയമാകുമെന്നാണ് ഫിഷറീസ് വകുപ്പ് കണക്കാക്കിയത്. എന്നാല്‍ പദ്ധതി ആരംഭിച്ച്‌ രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ കര്‍ഷകര്‍ക്ക് തിരിച്ചടി നേരിട്ടു. വളര്‍ത്തു മത്സ്യങ്ങള്‍ വില ഇടിഞ്ഞതിന് പിന്നാലെ പരിപാലത്തിനായി വന്‍ തുക ചിലവാക്കേണ്ടി വരുന്നതും നഷ്ടം ഇരട്ടിയാക്കി. ഇതോടെയാണ് ബാങ്ക് വായ്പയെടുത്ത് കൃഷിയാരംഭിച്ച പലരും പ്രതിസന്ധിയാലയത്.

 

 

നിലവിലെ പ്രതിസന്ധികള്‍ പലതവണ ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും അനുകൂല നടപടികളുണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

Back to top button
error: