NEWS

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ  റെയിൽവേ റൂട്ടുകൾ

രിക്കലും കാണാത്ത നാടുകളും ഒരിക്കൽപോലും കണ്ടുമുട്ടുവാൻ ഒരു സാധ്യതയുമില്ലാത്ത ഒരായിരം ആളുകളെയും ഒക്കെ കണ്ട് ഓരോ നാടിന്റെയും ഹൃദയത്തിലൂടെ യാത്ര ചെയ്ത് പോകണമെന്ന ആഗ്രഹിച്ചിട്ടില്ലേ… ഇതാ ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില റെയിൽവേ റൂട്ടുകൾ.

വിവേക് എക്സ്പ്രസ്

ആസാമിലെ ദിബ്രുഗഢിൽ നിന്നും ഇന്ത്യയുടെ തെക്കേ അറ്റത്തെ കന്യാകുമാരിയിലേക്കുള്ള ട്രെയിനാണ് വിവേക് എക്സ്പ്രസ്. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ട്രെയിന്‍ റൂട്ടായ ഇത് ആകെ പിന്നിടുന്ന ദൂരം 4273 കിലോമീറ്ററാണ്. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാതകളുടെ കാര്യത്തിൽ 24-ാം സ്ഥാനവും വിവേക് എക്സ്പ്രസിനുണ്ട്.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി 2013 ലാണ് ഇതിനു തുടക്കം കുറിക്കുന്നത്. ആഴ്ചയിൽ ഒന്നു വീതമുള്ള ട്രെയിൻ സർവ്വീസിന് 80 മണിക്കൂറാണ് ദിബ്രുഗഢിൽ നിന്നും കന്യാകുമാരിയിലെത്തുവാനുള്ള സമയം. ഇതിനിടയിൽ 50 ൽ അധികം റെയിൽവേ സ്റ്റേഷനുകളിൽ ഇതിന് സ്റ്റോപ്പുമുണ്ട്.

തിരുവനന്തപുരം – സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

തിരുവനന്തപുരം സെൻട്രൽ-ഗുവാഹത്തി സൂപ്പർ ഫാസ്റ്റ് എക്സ്ര്പസാണ് ഇപ്പോൾ പേരുമാറ്റി തിരുവനന്തപുരം – സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആയി ഓടുന്നത്. പേരു മാറ്റിയതിനൊപ്പം റൂട്ടിനും കുറച്ച് മാറ്റങ്ങൾ വന്നിരുന്നു. തിരുവനന്തപുരത്തു നിന്നും സിലിച്ചാർ വരെയാണ് ഇതിപ്പോൾ പോകുന്നത്. ആഴ്ചയിൽ ഒരു സർവ്വീസുള്ള തിരുവനന്തപുരം – സിലിച്ചാർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 3932 കിലോമീറ്റർ ദൂരം സ‍ഞ്ചരിക്കും. 76 മണിക്കൂറും 36 മിനിട്ടുമാണ് ഈ ദൂരം പിന്നിടാൻ എടുക്കുന്ന സമയം.

ഹിമസാഗർ എക്സ്പ്രസ്

Signature-ad

കന്യാകുമാരിയിൽ നിന്നും ജമ്മു കാശ്മീരിലെ ശ്രീ മാതാ വൈഷ്ണോ ദേവി വരെ പോകുന്ന പ്രശസ്തമായ ട്രെയിനാണ് ഹിമസാഗർ എക്സ്പ്രസ്. 12 ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ 73 മണിക്കൂർ സയമെടുത്ത് 73 സ്റ്റേഷനുകളിൽ നിർത്തി എത്തുന്ന ഇത് കേരളത്തിലെ സ‍ഞ്ചാരികളുടെ പ്രിയപ്പെട്ട ട്രെയിൻ കൂടിയാണ്. 3785 കിലോമീറ്റർ ദൂരമാണ് ഇത് ആകെ സഞ്ചരിക്കുന്നത്.
തീർഥാടകരായ സഞ്ചാരികളാണ് ഈ ട്രെയിനിനെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും. അധികം ചിലവില്ലാതെ കാള്മീരിൽ പോയി വൈഷ്ണമോ ദേവിയെ കാണാനും കാശ്മീർ ചുറ്റിയടിക്കുവാനും താല്പര്യമുള്ളവർക്ക് ഇത് പരീക്ഷിക്കാം.

നവയുഗ് എക്സ്പ്രസ്

മംഗലുരു സെൻട്രലിൽ നിന്നും നാലു ദിവസം സഞ്ചരിച്ച് ജമ്മു താവിയിലെത്തുന്ന നവ്യുഗ് എക്സ്പ്രസിനെ ന്യൂ ഇറാ എക്സ്പ്രസ് എന്നും വിളിക്കാറുണ്ട്. 3685 കിലോമീറ്റർ ദൂരമാണ് മംഗലുരു സെൻട്രലിൽ നിന്ന് ജമ്മു താവിയിലേക്കുള്ള യാത്രയ്ക്കുള്ളത്. ആഴ്ചയിലൊന്നാണ് ഈ ട്രെയിൻ സർവ്വീസ്. 15 സംസ്ഥാനങ്ങളിലെ 59 റെയിൽവേ സ്റ്റേഷനുകളിൽ ഇത് നിർത്തും. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനും ഇത് തന്നെയാണ്.

 

 

അമൃത്സർ കൊച്ചുവേളി എക്സ്പ്രസ്

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തീർഥാടന കേന്ദ്രങ്ങളിലൊന്നായ പഞ്ചാബ് അമൃത്സറിലെ സുവർണ്ണ ക്ഷേത്രം കാണാൻ പോകുന്നവർക്ക് പറ്റിയ ട്രെയിനാണ് തിരുവനന്തപുരത്തെ കൊച്ചുവേളിയിൽ നിന്നും തുടങ്ങുന്ന അമൃത്സർ കൊച്ചുവേളി എക്സ്പ്രസ്. എല്ലാ ഞായറാഴ്ചയും യാത്ര തുടങ്ങുന്ന ഇത് 3597 കിലോമീറ്റർ ദൂരം 57 മണിക്കൂറുകൊണ്ടാണ് പിന്നിടുന്നത്.

Back to top button
error: