Month: May 2022

  • India

    ഗോതമ്പ് കിട്ടാനില്ല; ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെ 4 രാജ്യങ്ങൾ

    ദില്ലി : ഗോതമ്പ് കയറ്റുമതി നിരോധനത്തിൽ ഇളവ് നൽകണമെന്ന് ഇന്ത്യയോട് അഭ്യർത്ഥിച്ച് യുഎഇയും ഒമാനും ഉൾപ്പടെയുള്ള നാല് രരാജ്യങ്ങൾ. ആഭ്യന്തര വിപണിയിൽ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതിലൂടെ വെട്ടിലായത് മറ്റു രാജ്യങ്ങളാണ്. നിലവിൽ ആഗോള വിപണിയിൽ ഗോതമ്പിന് കടുത്ത ക്ഷാമം നേരിടുകയാണ്. പ്രതിസന്ധി രൂക്ഷമായതോടുകൂടിയാണ് വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയ്ക്ക് പ്രത്യേക അഭ്യർത്ഥനകൾ ലഭിച്ചത്. മെയ് 13 നാണ് കേന്ദ്ര സർക്കാർ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ ഇന്ത്യയോട് ഗോതമ്പിനായി അഭ്യർത്ഥിച്ചിരിക്കുകയാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ദക്ഷിണ കൊറിയ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങൾഇതോടെ ആഗോള വിപണിയിൽ ഗോതമ്പ് വില ഉയർന്നിരുന്നു. കയറ്റുമതി നിരോധനത്തിന് ശേഷം പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് ഈജിപ്തിന് ഇന്ത്യ 61,500 ദശലക്ഷം ടൺ ഗോതമ്പ് നൽകിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ. മധ്യപ്രദേശ്, ബീഹാര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ്…

    Read More »
  • Food

    മൂത്രത്തില്‍നിന്നും നിര്‍മിച്ച ബിയര്‍ വിപണിയില്‍, ഗംഭീര രുചിയാണെന്ന് കുടിയന്‍മാര്‍!

    ബിയര്‍ കഴിച്ചാല്‍ മൂത്രമൊഴിക്കാനുള്ള പ്രവണത കൂടുതലാണ്. ബിയറില്‍ 90 ശതമാനവും വെള്ളമായത് കൊണ്ടാണ്, കഴിച്ച ഉടനെ മൂത്രമൊഴിക്കാന്‍ തോന്നുന്നത്. എന്നാലിപ്പോള്‍ കാര്യങ്ങള്‍ ആകെ തലതിരിഞ്ഞിരിക്കുകയാണ്. മൂത്രത്തില്‍നിന്നും ബിയര്‍! അതാണ് പുതിയ ട്രെന്റ്. 90 ശതമാനവും വെള്ളമടങ്ങിയ ബിയര്‍ വഴി ഉണ്ടാവുന്ന ജലനഷ്ടം പരിഹരിക്കാനാണ് പുതിയ രീതി പ്രചാരത്തില്‍ വന്നത്. മൂത്രം മാത്രമല്ല, മാലിന്യം കലര്‍ന്ന ഏത് വെള്ളവും ഉപയോഗിച്ച് ബിയര്‍ ഉണ്ടാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. ചുമ്മാ കണ്ടെത്തലല്ല, ശരിക്കും മൂത്രത്തില്‍നിന്നുള്ള ബിയര്‍ ഉണ്ടാക്കിയിരിക്കുകയാണ് സിംഗപ്പൂര്‍. ഇങ്ങനെ നിര്‍മിച്ച ബിയര്‍ അവിടത്തെ കടകളില്‍ ഇപ്പോള്‍ ലഭ്യമാണ്. ഗംഭീരമാണ് അതിന്റെ രുചിയെന്നാണ് കഴിച്ച ആളുകളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂത്രത്തില്‍നിന്നും ബിയര്‍ എന്ന് കേള്‍ക്കുമ്പോള്‍ ചിരി വരുെമങ്കിലും സംഗതി ഒട്ടും തമാശയല്ല. ആ ആലോചനയ്ക്ക് പിന്നില്‍ അതീവഗൗരവമുള്ള ഒരു കാരണമുണ്ട്. കാലാവസ്ഥാ വ്യതിയാനം! നമുക്കറിയാം, കാലാവസ്ഥാ വ്യതിയാനം, ലോകമാകെ ദുരന്തങ്ങള്‍ വിതയ്ക്കുകയാണ്. വമ്പന്‍ പ്രളയങ്ങളും കാടു പോലും കത്തിയമരുന്ന കൊടും വേനലുമെല്ലാം ചേര്‍ന്ന്,…

    Read More »
  • India

    ഫെഡറൽ മുന്നണി രൂപീകരണത്തിൽ രണ്ടു മാസത്തിനകം നിർണ്ണായക പ്രഖ്യ ഫെഡറൽ മുന്നണി രൂപീകരണത്തിൽ രണ്ടു മാസത്തിനകം നിർണ്ണായക പ്രഖ്യാപനമെന്ന് കെ.ചന്ദ്രശേഖർ റാവു

    ദില്ലി: ഫെഡറൽ മുന്നണി രൂപികരണ കാര്യത്തിൽ രണ്ട് മാസത്തിനകം നിർണ്ണായക പ്രഖ്യാപനമുണ്ടാകുമെന്ന് കെ ചന്ദ്രശേഖർ റാവു. പ്രാദേശിക പാർട്ടികളുടെ സഖ്യം യാഥാർത്ഥ്യമാകുമെന്നും കോൺഗ്രസില്ലാത്ത സഖ്യമായിരിക്കുമെന്നും കെസിആർ വ്യക്തമാക്കി. ബെംഗ്ലൂരുവിൽ ദേവഗൗഡയുടെ വസതിയിലെത്തി ജെഡിഎസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു പ്രതികരണം. ദേശപര്യടനത്തിൻറെ ഭാഗമായി അരവിന്ദ് കെജ്രിവാൾ, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍ തുടങ്ങിയ നേതാക്കളുമായി കെസിആർ ചർച്ച നടത്തിയിരുന്നു. പ്രാദേശിക പാർട്ടികളുമായുള്ള ചർച്ച വിജയകരമാണെന്നും കോൺഗ്രസിനും ബിജെപിക്കുമെതിരെ പ്രാദേശിക പാർട്ടികൾ ഒറ്റക്കെട്ട് ആണെന്നും കെസിആർ പ്രതികരിച്ചു. അണ്ണാഹസാരെയുമായി ഉടൻ ചന്ദ്രശേഖർ റാവു ചർച്ച നടത്തും.

    Read More »
  • Crime

    നാലുദിവസമായി റോഡ് അരികില്‍ നിര്‍ത്തിയിട്ട കാര്‍; ഉള്ളില്‍ യുവ അധ്യാപകന്‍റെ മൃതദേഹം

    മേട്ടുപ്പാളയം: നാലുദിവസമായി റോഡ് അരികില്‍ നിര്‍ത്തിയിട്ട വാഹനത്തിനുള്ളില്‍ യുവാവിന്‍റെ മൃതദേഹം. മേട്ടുപ്പാളയം-ഊട്ടി റോഡില്‍ ബ്ലാക്ക് തണ്ടറിന് സമീപത്താണ് സംഭവം. ഇവിടെ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് നാല്‍പ്പതുകാരന്‍റെ മൃ-തദേഹം കണ്ടെത്തിയത്. ഇയാള്‍ ഊട്ടി യെല്ലനല്ലി ചാത്തൂര്‍ സ്വദേശി രഞ്ജിത്താണ് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച രാവിലെയാണ് ഒരാള്‍ കാറിനുള്ളില്‍ ഉള്ളതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. മേട്ടുപാളയം പൊലീസ് എത്തി കാര്‍ പരിശോധിച്ച്. അതില്‍ നിന്നും ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡ് വഴിയാണ് രഞ്ജിത്തിനെ തിരിച്ചറിഞ്ഞത്. ഗൂഡല്ലൂര്‍ മണ്ണൂത്ത് വയല്‍ സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനാണ്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. മരണം നടന്ന് മൂന്നുദിവസമെങ്കിലും ആയിട്ടുണ്ടെന്ന് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളുടെ മൃതദേഹം തുടര്‍ നടപടികള്‍ക്കായി കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    Read More »
  • Crime

    വ്യവസായ മന്ത്രിയുടെ ഫോട്ടോ ഡിപി, വാട്സാപ്പ് നമ്പറിലൂടെ തട്ടിപ്പ്; കുറ്റക്കാരെ കണ്ടുപിടിക്കാൻ പി രാജീവ്

    തിരുവനന്തപുരം: തന്‍റെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്തുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നൽകി വ്യവസായമന്ത്രി പി രാജീവ്. വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. 8409905089 എന്ന നമ്പറിൽ മന്ത്രിയുടെ ഫോട്ടോ ഡിപി ആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്. വ്യവസാവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട വ്യവസായമന്ത്രി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

    Read More »
  • Crime

    തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ

    പട്ന: തലക്ക് 75 ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് കാട്ടിൽ മരിച്ച നിലയിൽ. ജാർഖണ്ഡ്, ബിഹാർ സർക്കാരുകൾ തലക്ക് 75 ലക്ഷം രൂപ വിലയിട്ട സന്ദീപ് യാദവിനെയാണ് (55) ഗയയിലെ ലുത്‌വ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ തലയ്ക്ക് ജാർഖണ്ഡ് സർക്കാർ 50 ലക്ഷം രൂപയും ബിഹാർ സർക്കാർ 25 ലക്ഷം രൂപയും വിലയിട്ടിരുന്നു. ഗയ ബാംകേബസാർ സ്വദേശിയായ സന്ദീപ് യാദവിനെതിരെ ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലായി ഇയാൾക്കെതിരെ അഞ്ഞൂറോളം കേസുകളുണ്ട്. ബോംബാക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഇയാൾ അവശനായിരുന്നെന്നാണ് സൂചന. പൊലീസിനു വിവരങ്ങൾ നൽകിയെന്നാരോപിച്ചു ഇയാൾ ബിഹാറിലെ ഗയയിൽ നാലു ഗ്രാമീണരെ തൂക്കിക്കൊന്നിരുന്നു. ​ഗ്രാമവാസികളാണ് വനത്തിനുള്ളിൽ സന്ദീപ് യാദവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ​ഗ്രാമവാസികൾ ഇയാളുടെ വീട്ടിലെത്തിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

    Read More »
  • Crime

    കോട്ടയത്ത് വൻ ക‌ഞ്ചാവ് വേട്ട; രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

    കോട്ടയം: പാലാ പൂവരണിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മീനച്ചിൽ കുളിർപ്ലാക്കൽ ജോയ്സ് (35) ആണ് ബുധനാഴ്ച അർദ്ധരാത്രിയോടെ പിടിയിലായത്. വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിൽപ്പന നടക്കുന്നതായി എക്സൈസ് കമ്മീഷണർ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവുമായി പ്രതിയെ പിടികൂടിയത്. പാലാ, കിടങ്ങൂർ, മീനച്ചിൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് സംഘം അറിയിച്ചു. റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി.നായർ , പാലാ എക്‌സൈസ് ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവന്റീവ് ഓഫീസർമാരായ എ.പി.ബാലചന്ദ്രൻ, ബി.ആനന്ദ് രാജ്, സന്തോഷ് മൈക്കിൾ, സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി.എസ്, അരുൾ ലാൽ, ഹരികൃഷ്ണൻ, പ്രവീൺ പി.നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ പാർവതി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

    Read More »
  • NEWS

    ജൂൺ മുതൽ വാഹനങ്ങൾക്ക് വിലയേറും

    ന്യൂഡൽഹി : തേര്‍ഡ് പാർട്ടി ഇന്‍ഷുറന്‍സിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനാല്‍ പുതിയ വാഹനം വാങ്ങുന്നത് ജൂൺ മുതൽ രാജ്യത്തുടനീളം ചിലവേറിയതായിരിക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്‌, 1,000 സിസി എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകള്‍ക്ക് 2019-20 ലെ 2,072 രൂപയില്‍ നിന്ന് 2,094 രൂപയായിരിക്കും പുതിയ തുക. 1,000 സിസിക്കും 1,500 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകള്‍ക്ക് 3,221 രൂപയില്‍ നിന്ന് 3,416 രൂപയായും 1,500 സിസിക്ക് മുകളിലുള്ള കാറുകള്‍ക്ക് 7,897 രൂപയില്‍ നിന്ന് 7,890 രൂപയായും തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് തുക ഉയരും. 150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 2,804 രൂപയുമായിരിക്കും പ്രീമിയം. അതേസമയം ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രീമിയം നിരക്കില്‍ 7.5 ശതമാനം ഇളവുണ്ടാവും. 30 കിലോ വാട്സിന്റെ ഇലക്‌ട്രിക് പ്രൈവറ്റ് കാറിന് 1,780 രൂപയും,30…

    Read More »
  • NEWS

    കാമുകനൊപ്പം പോയത് ഒരാഴ്ച മുന്‍പ്; 3.5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവതിയും യുവാവും പിടിയില്‍

    കായംകുളം: ഒരാഴ്ച മുൻപ് വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിനിയും കാമുകനും എം.ഡി.എം.എയുമായി പൊലീസ് പിടിയില്‍. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്ബള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ അനീഷ് (24), പ്ലസ് ടു വിദ്യാര്‍ഥിയായ കായംകുളം കണ്ണമ്ബള്ളി ഭാഗത്ത് താമസക്കാരിയായ ആര്യ (18) എന്നിവരെയാണ് വിപണിയില്‍ മൂന്നര ലക്ഷം രൂപ വിലവരുന്ന 67 ഗ്രാം എം.ഡി.എം.എയുമായി ജില്ല പൊലീസ് മേധാവിയുടെ ഡാന്‍സാഫ് സ്ക്വാഡ് അറസ്റ്റ് ചെയ്തത്. അനീഷിന്റെയും ആര്യയുടെയും ശരീരത്തിലും ആര്യയുടെ ബാഗിലുമായാണ് എം.ഡി.എം.എ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ബംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസില്‍ ഇന്നലെ പുലര്‍ച്ചെ കായംകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് സമീപം വന്നിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആര്യ അനീഷിനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഇവര്‍ നിയമ പരമായി വിവാഹം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി പറഞ്ഞു.ഇരുവരും ക്ഷേത്രത്തില്‍ വച്ച്‌ മാലയിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

    Read More »
  • NEWS

    കുഞ്ഞുങ്ങളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിൽ

    തിരുവനന്തപുരം: അഞ്ചുതെങ്ങില്‍  കുഞ്ഞുങ്ങളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച്‌ നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റില്‍. അഞ്ചുതെങ്ങ് മാടന്‍വിള വീട്ടില്‍ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് പ്രവീൺ നിവാസില്‍ പ്രവീണ്‍ (32) എന്നിവരെയാണ് അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 21ന് ഉച്ചയ്ക്ക് 10 ഉം 12 ഉം വയസുള്ള മക്കളെ ഉപേക്ഷിച്ച്‌ അഞ്ചര വയസുള്ള ഇളയ കുഞ്ഞുമായി അനീഷ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.അനീഷയെ കാണാതായതിന് പിന്നാലെ ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അഞ്ചുതെങ്ങ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതും കാമുകനോടൊപ്പം അനീഷയെ കണ്ടെത്തിയതും. കാമുകന്റെ ബന്ധു വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ വര്‍ക്കല ഡിവൈഎസ്പി പി നിയാസിന്റെ നേതൃത്വത്തില്‍ അഞ്ചുതെങ്ങ് എസ് എച്ച്‌ ഒ ചന്ദ്രദാസ്, ജി എസ് ഐ ഗോപകുമാര്‍, സിപിഒ ഷാന്‍, മനോജ് , ഹേമവതി എന്നിവര്‍ അടങ്ങിയ സംഘം അറസ്റ്റു ചെയ്യുകയായിരുന്നു.വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: