തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് തട്ടിപ്പ് നടത്തുന്നത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനും ഡിജിപിക്കും പരാതി നൽകി വ്യവസായമന്ത്രി പി രാജീവ്. വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് സൃഷ്ടിച്ച് സന്ദേശങ്ങൾ അയച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. 8409905089 എന്ന നമ്പറിൽ മന്ത്രിയുടെ ഫോട്ടോ ഡിപി ആയി നൽകിയാണ് സന്ദേശങ്ങൾ അയച്ചത്.
വ്യവസാവകുപ്പിലെ ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ ലഭിച്ചപ്പോഴാണ് തട്ടിപ്പ് നടക്കുന്നതായി ബോധ്യപ്പെട്ടത്. അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട വ്യവസായമന്ത്രി ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.