NEWS

ജൂൺ മുതൽ വാഹനങ്ങൾക്ക് വിലയേറും

ന്യൂഡൽഹി : തേര്‍ഡ് പാർട്ടി ഇന്‍ഷുറന്‍സിന്റെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സർക്കാർ തീരുമാനിച്ചതിനാല്‍ പുതിയ വാഹനം വാങ്ങുന്നത് ജൂൺ മുതൽ രാജ്യത്തുടനീളം ചിലവേറിയതായിരിക്കും.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്‌, 1,000 സിസി എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകള്‍ക്ക് 2019-20 ലെ 2,072 രൂപയില്‍ നിന്ന് 2,094 രൂപയായിരിക്കും പുതിയ തുക. 1,000 സിസിക്കും 1,500 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകള്‍ക്ക് 3,221 രൂപയില്‍ നിന്ന് 3,416 രൂപയായും 1,500 സിസിക്ക് മുകളിലുള്ള കാറുകള്‍ക്ക് 7,897 രൂപയില്‍ നിന്ന് 7,890 രൂപയായും തേര്‍ഡ് പാര്‍ടി ഇന്‍ഷുറന്‍സ് തുക ഉയരും.

150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 2,804 രൂപയുമായിരിക്കും പ്രീമിയം. അതേസമയം ഹൈബ്രിഡ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രീമിയം നിരക്കില്‍ 7.5 ശതമാനം ഇളവുണ്ടാവും. 30 കിലോ വാട്സിന്റെ ഇലക്‌ട്രിക് പ്രൈവറ്റ് കാറിന് 1,780 രൂപയും,30 കിലോ വാട്സില്‍ കൂടുതലുള്ള എന്നാല്‍ 65 കിലോ വാട്സില്‍ കൂടാത്തതുമായവയ്ക്ക് 2,904 രൂപയുമായിരിക്കും തുക അടക്കേണ്ടി വരിക.

Signature-ad

 

 

12,000 കിലോഗ്രാമില്‍ കൂടുതലുള്ള, എന്നാല്‍ 20,000 കിലോഗ്രാമില്‍ കൂടാത്ത വാണിജ്യ വാഹനങ്ങളുടെ കാര്യത്തില്‍, പുതുക്കിയ പ്രീമിയം 35,313 രൂപ ആയിരിക്കും.കൂടാതെ, 40,000 കിലോഗ്രാമില്‍ കൂടുതലുള്ള വാണിജ്യ വാഹനങ്ങള്‍ കൊണ്ടുപോകുന്ന ചരക്കുകള്‍ കയറ്റുന്ന വാഹനങ്ങള്‍ക്ക് പ്രീമിയം 2019-20 ലെ 41,561 രൂപയില്‍ നിന്ന് 44,242 രൂപയായി വര്‍ധിക്കും. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേന്ദ്ര മന്ത്രാലയം തേര്‍ഡ് പാര്‍ടി പ്രീമിയം നിരക്ക് വര്‍ധിപ്പിച്ചത്.

Back to top button
error: