തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യശാലികളെ നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമാണ് കണ്ടെത്തുന്നത്. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ രമേശന്, ഡോക്ടര്‍ പ്രദീപ് എന്നിവര്‍ക്കാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്.
സമ്മാനം ലഭിച്ചതില്‍ ദൈവത്തിന് നന്ദി’, എന്ന് ഭാഗ്യവന്മാര് പറയുന്നു. എപ്പോഴും ഒരുമിച്ച് ചേര്‍ന്നാണ് ലോട്ടറി എടുക്കാറുള്ളത്. മുമ്പും ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ട്. ചെറിയ സമ്മാനങ്ങളായാലും പകുതി പകുതിയായി വീതിക്കാറുണ്ട്. ഇതും അങ്ങനെ തന്നെയെന്ന് പ്രദീപും രമേശും പറയുന്നു.ബന്ധുവിനെ സ്വീകരിക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇരുവരും ചേർന്ന് വിഷു ബമ്പർ ടിക്കറ്റ് വാങ്ങിയത്.
പിന്നെ ഇതൊരു വലിയ തുകയല്ല. ഫാമിലിയില്‍ ചെയ്യാന്‍ ഒത്തിരി കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്ത് കഴിയുമ്പോള്‍ ബാക്കി ഒന്നും ഉണ്ടാകില്ല എന്നതാണ് വാസ്തവം. ചാരിറ്റിയില്‍ കൊടുക്കും എന്നൊക്കെ പലരും പറയാറുണ്ട്. പക്ഷേ കുടുംബത്തില്‍ തന്നെ കാര്യങ്ങളെല്ലാം ചെയ്യാനുണ്ട്. പിന്നെ കഴിവിനനുസരിച്ച് നമ്മള് എന്തെങ്കിലും ചെയ്യും. ഇരുവരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടാണ് സമ്മാനത്തുക കൈപ്പറ്റാനായി നല്‍കിയിട്ടുള്ളത്. നികുതി കിഴിച്ച് 6 കോടി 16 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിക്കുക.