Month: May 2022
-
NEWS
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അബുദാബി: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് കൂറ്റനാട് ആലൂര്‍ കാശമുക്ക് തടത്തില്‍ പറമ്പില്‍ വീട്ടില്‍ ടി പി റമീസ് (32) ആണ് മരിച്ചത്. വാഹനാപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. യുഎഇയിലെ അഷ്റഫ് അല്‍ ഹസന്‍ റെഡിമെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയുടെ സെയില്‍സ് വിഭാഗം ജീവനക്കാരനായിരുന്നു. മൃതദേഹം ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും മഴ തുടർന്നേക്കും, ജാഗ്രത നിർദ്ദേശമില്ല, 31 വരെ മഴ തുടരുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മെയ് 31 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ഇന്ന് റെഡ്, ഓറഞ്ച്, യെല്ലോ ജാഗ്രതാ നിർദ്ദേശം ഒരു ജില്ലിയിലും പുറപ്പെടുവിച്ചിട്ടില്ല. അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം കേരള തീരത്ത് നിന്ന് 29-05-2022 മുതൽ 30-05-2022 വരെ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 29-05-2022 മുതൽ 30-05-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ…
Read More » -
Kerala
‘കുട്ടി വിളിച്ച മുദ്രാവാക്യത്തിന്‍റെ പേരിൽ പൊലീസ് നരനായാട്ട്’; ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം
ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് ഇന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രകടനം നടത്തും. ഒരു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്‍റെ പേരിൽ പൊലീസ് നരനായാട്ട് നടത്തുന്നു എന്നാരോപിച്ചാണ് പ്രകടനം. പ്രവര്‍ത്തകരുടെ വീടുകളില്‍ ചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന് സോണൽ പ്രസിഡൻ്റ് നവാസ് ഷിഹാബ് പറഞ്ഞു. ആര്‍എസ്എസ് പ്രചരണത്തിന് തലവച്ച് കൊടുക്കുകയാണ് പൊലിസ് എന്നും നവാസ് ആരോപിച്ചു. കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 18 പേരെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ സംഘാടകര്‍ എന്ന നിലയിലാണ് അറസ്റ്റ്. പ്രതികളെ മജിസ്ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കി. പകൽ ഹാജരാക്കിയാൽ സംഘർഷസാധ്യത കണക്കിലെടുത്താണ് രാത്രി തന്നെ ഹാജരാക്കിയത്. മതവിദ്വേഷം പ്രചരിപ്പിക്കാൻ അവസരം ഒരുക്കിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അതേസമയം, കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മുദ്രാവാക്യം വിളിച്ചവർ മാത്രമല്ല പരിപാടിയുടെ സംഘാടകർക്കെതിരെയും നടപടി വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു.…
Read More » -
NEWS
രാജ്യത്ത് കലാപമുണ്ടാക്കുന്ന കുറുക്കൻമാർ; ഇത് വായിക്കാതെ പോകരുത്
*ഒരു കുട്ടിക്കുറുക്കൻ തന്റെ അച്ഛനോട് പറഞ്ഞു: ”അച്ഛാ എനിക്ക് മനുഷ്യന്റെ മാംസം തിന്നണം”‼️* *കുറുക്കൻ ഗ്രാമത്തിലെമ്പാടും പരതിയിട്ടും മനുഷ്യമാംസം കിട്ടിയില്ല.‼️* *കിട്ടിയതാവട്ടെ പന്നിയുടെ മാംസവും.‼️* *അത് കൊണ്ടു വന്നു കുട്ടിക്കുറുക്കന് കൊടുത്തു . പക്ഷേ കുട്ടിക്കുറുക്കന്‍ അത് കഴിച്ചില്ല . പിന്നീട് കുറുക്കച്ചൻ പശുവിന്റെ മാസം കൊണ്ടുവന്നു. അതും തിന്നാന്‍ കുട്ടിക്കുറുക്കന്‍ വിസമ്മതിച്ചു. മനുഷ്യന്റെ മാംസം തന്നെ വേണമെന്നവന്‍ വാശിപിടിച്ചു.* *അന്ന് രാത്രി കുറുക്കച്ചന്‍ പന്നിയുടെ മാംസം മുസ്ലിം പള്ളിയുടെ മുന്‍പിലും പശുവിന്റെ മാംസം അമ്പലമുറ്റത്തും കൊണ്ടു ചെന്നിട്ടു. നേരം വെളുത്തപ്പോഴേക്കും വഴിനീളെ മനുഷ്യന്റെ മൃതശരീരങ്ങള്‍ നിരന്നുകിടക്കുന്നു.‼️ ഇഷ്ടം പോലെ മനുഷ്യമാംസവുമായി കുറുക്കച്ചൻ കുട്ടിക്കുറുക്കന്റെ അടുക്കൽ വന്നു.‼️* *ഒരു കൊച്ചുകുട്ടി വിചാരിച്ചാൽ പോലും എളുപ്പം തകർക്കാവുന്ന വിധം നേർത്തതാണ് നമ്മുടെ രാജ്യത്തെ മതസൗഹാർദ്ദമെന്ന സോപ്പുകുമിള.‼️* *വെടിമരുന്നിന് തീ പിടിപ്പിക്കാൻ ഒരു തീപ്പൊരി മതി എന്നതുപോലെ മത തീവ്രവാദികളുടെ വികാരത്തിന് തീകൊളുത്താൻ ഒരു വാക്കോ വാചകമോ ചിത്രമോ ഒരു കൊച്ചു പ്രവർത്തിയോ മതി.…
Read More » -
India
കൊച്ചു മകളോട് ലൈംഗികമായി പെരുമാറിയെന്ന് മരുമകളുടെ പരാതി, നാട്ടുകാരും പോലീസും കണ്ടുനിൽക്കെ ഉത്തരാഖണ്ഡ് മുൻ മന്ത്രി നെഞ്ചിലേക്ക് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു
ന്യുഡല്‍ഹി: ഉത്തരാഖണ്ഡിലെ മുന്‍മന്ത്രിയും പ്രമുഖ യൂണിയന്‍ നേതാവുമായ രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തു. കൊച്ചുമകളോട് ലൈംഗീകമായി പെരുമാറിയെന്ന് ആരോപിച്ച് മരുമകള്‍ പരാതി നല്‍കിയതിനു പിന്നാലെയാണ് ആത്മഹത്യ. സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. 59കാരനായ ബഹുഗുണ, ഹല്‍ദ്‌വാനിയിലെ വീട്ടില്‍ നിന്ന് 112 എന്ന എമര്‍ജന്‍സി നംപറില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് അറിയിച്ചു. പൊലീസ് വന്നപ്പോള്‍, സ്വയം വെടിവയ്ക്കുമെന്ന് പറഞ്ഞ് ബഹുഗുണ വെള്ളത്തിന്‍റെ ടാങ്കിന് മുകളില്‍ കയറുകയായിരുന്നു. അയല്‍വാസികളുടെ മുന്‍പില്‍ വെച്ചായിരുന്നു സംഭവം. പൊലീസ് ഉച്ചഭാഷിണിയിലൂടെ ബഹുഗുണയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും തനിക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഒരു ഘട്ടത്തില്‍ അദ്ദേഹം ഇറങ്ങിവരുമെന്ന് തോന്നി. എന്നാല്‍ പെട്ടെന്ന് നെഞ്ചില്‍ സ്വയം വെടിയുതിര്‍ത്ത ബഹുഗുണ, സംഭവ സ്ഥലത്തു തന്നെ മരിച്ചു. “മരുമകളുടെ ആരോപണത്തില്‍ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു” പൊലീസ് ഉദ്യോഗസ്ഥന്‍ പങ്കജ് ഭട്ട് പറഞ്ഞു. മരുമകളുടെ പരാതിയില്‍ ബഹുഗുണയ്‌ക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. രാജേന്ദ്ര ബഹുഗുണയുടെ മകന്‍ അജയ് ബഹുഗുണ ഭാര്യയുമായി…
Read More » -
India
ഡോക്ടറുടെ 1 കോടി16 ലക്ഷവും ബിൽഡറുടെ അരക്കോടിയും തട്ടിയെടുത്തു, സ്ത്രീകൾ ഉള്‍പ്പെടുന്ന ഹണിട്രാപ്പ് സംഘങ്ങൾ കുടുങ്ങി
ബംഗളൂരു: ഡോക്ടറെ ഹണി ട്രാപ്പില്‍ പെടുത്തി 1.16 കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കലബുര്‍ഗിയിലെ അലന്ദ് ടൗണില്‍ നിന്നുള്ള ഡോക്ടര്‍ ശങ്കര്‍ ബാബുറാവുവാണ് ഉപ്പാര്‍പേട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പിന്നീട് സി.സി.ബിയുടെ പ്രത്യേക വിഭാഗമാണ് കേസ് അന്വേഷിച്ചത്. ഡോക്ടറുടെ സുഹൃത്ത് കലബുര്‍ഗി സ്വദേശി നാഗരാജാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഒരു സ്വകാര്യ ക്ലിനിക്ക് നടത്തിയിരുന്ന ബാബുറാവു തന്റെ മകന് മെഡിക്കല്‍ കോഴ്‌സിന് പ്രവേശനം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സുഹൃത്ത് നാഗരാജ് ബാബുറാവുവിന്റെ മകന് ബംഗളൂരുവിലെ പ്രശസ്ത മെഡിക്കല്‍ കോളജില്‍ മെഡിക്കല്‍ സീറ്റ് നല്‍കാമെന്ന് ഉറപ്പുനല്‍കുകയും മെഡിക്കല്‍ സീറ്റിനായി 66 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പരാതിക്കാരനായ ഡോക്ടര്‍ 66 ലക്ഷം രൂപ പ്രതി നാഗരാജിന് തവണകളായി നല്‍കിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍, മകന് മെഡിക്കല്‍ സീറ്റ് ലഭിക്കാതിരുന്നതോടെ ബാബുറാവു പണം തിരികെ നല്‍കാന്‍ നാഗരാജിനോട്…
Read More » -
Kerala
വെള്ളാപ്പള്ളിക്ക് തിരിച്ചടി, ബൈലോ പരിഷ്‌കരണത്തിന് ഹൈക്കോടതി അനുമതി
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തിരിച്ചടി. യോഗത്തിന്‍റെ ബൈലോ പരിഷ്‌കരണത്തിന് അനുമതി നൽകി ഹൈക്കോടതി ഉത്തരവ്. അമിതാധികാരം ജനറൽ സെക്രട്ടറിയിലേക്ക് കേന്ദ്രീകരിക്കുന്നതിനെതിരായ എറണാകുളം ജില്ല കോടതി ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. കീഴ്‌ക്കോടതി ഉത്തരവ് സ്റ്റേ ചെയ്‌ത സിംഗിൾ ബഞ്ച് വിധി നീക്കിക്കൊണ്ടാണ് ഡിവിഷൻ ബഞ്ച് നടപടി. ബൈലോ പരിഷ്‌കരണത്തിനായി സ്‌കീം വേണമെന്നതായിരുന്നു ജില്ല കോടതി ഉത്തരവ്. യോഗത്തിൻ്റെ തെരഞ്ഞെടുപ്പ് പ്രകിയ അടിസ്ഥാനപരമായി തെറ്റാണെന്നും ഏകാധിപത്യപരമായ സംഘടനാസംവിധാനമാണെന്നും എതിർഭാഗം ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാൽ എസ്.എൻ.ഡി.പി യോഗം കമ്പനിയാണന്നും പബ്ളിക് ട്രസ്റ്റല്ലന്നും അതു കൊണ്ട് സ്കീം കേസ് നിലനിൽക്കില്ല എന്നുമായിരുന്നു വെള്ളാപ്പളളിയുടെ വാദം. എസ്.എൻ.ഡി.പി യോഗം കേരള നോൺട്രേഡിംഗ് കമ്പനിയുടെ പരിധിയിൽ വരില്ല എന്നും വെള്ളാപ്പള്ളിയുടെ വാദിച്ചിരുന്നു, എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് ഡിവിഷൻ ബഞ്ചിന്റെ വിധി. 2020 ആഗസ്റ്റ് മാസത്തിലവസാനിച്ച സാഹചര്യത്തിൽ പുതിയ വിധിക്ക് പ്രാധാന്യമേറെയാണ്. ജസ്റ്റീസ് പി.ബി സുരേഷ് കുമാർ ജസ്റ്റീസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചിന്റേതാണ്…
Read More » -
Kerala
ഇന്ദ്രൻസിനും, മഞ്ജു പിള്ളയ്ക്കും മികച്ച നടീനടന്മാർക്കുള്ള അവാർഡുകളും, ഹോമിന് മറ്റ്അവാർഡുകളും നിഷേധിച്ചത് നിർമാതാവ് സ്ത്രീപീഡനകേസിൽ പ്രതിയായതുകൊണ്ടാണെന്ന് ആക്ഷേപം
തിരുവനന്തപുരം: പോയ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തില്‍ ഏറെ പ്രതീക്ഷ പുലർത്തിയ സിനിമകളില്‍ ഒന്നായിരുന്നു ‘ഹോം’. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്ദ്രന്‍സിന്റേയും മഞ്ജു പിള്ളയുടേയും മികച്ച പ്രകടനം കൊണ്ടും സംവിധാനമികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. എന്നാല്‍ പ്രധാന പുരസ്‌കാരങ്ങള്‍ ഒന്നും ‘ഹോം’ സിനിമയ്ക്ക് ലഭിച്ചില്ല. അത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. ബലാത്സംഗ കേസില്‍ പ്രതിയായ വിജയ് ബാബു ആണ് സിനിമയുടെ നിര്‍മാതാവ് എന്നു കൊണ്ടാണോ ‘ഹോം’ സിനിമയെ പുരസ്‌കാരങ്ങളില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റി നിര്‍ത്തിയത് എന്നാണ് ചോദ്യം. മികച്ച സിനിമയായി ജൂറി തിരഞ്ഞെടുത്തത് ‘ഹോം’ ആണെന്ന രീതിയിലുള്ള സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മികച്ച നടനായി ഇന്ദ്രന്‍സിനേയും നടിയായി മഞ്ജു പിള്ളയേയും ഈ സിനിമയിലെ അഭിനയത്തിന് ജൂറി തിരഞ്ഞെടുത്തിരുന്നു എന്ന രീതിയിലും സൂചനകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വിജയ് ബാബു പ്രശ്‌നം കത്തി നില്‍ക്കുന്നതിനാൽ അദ്ദേഹം നിര്‍മിക്കുകയും അഭിനയിക്കുകയും ചെയ്ത സിനിമയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുന്നത് സര്‍ക്കാരിന്റെ…
Read More » -
NEWS
ഇന്ത്യൻ ടീം സെലക്ടർമാർക്കുള്ള മറുപടി; സംഘനൃത്തത്തോടെ സഞ്ജുവും സംഘവും ഫൈനലിൽ
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ക്വാളിഫയറിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചു. ബാംഗ്ലൂർ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാൻ 18.1 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. സെഞ്ചുറി നേടിയ ജോസ് ബട്ലറാണ് രാജസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ടൂർണമെന്റിലുടനീളം മാരക ഫോമിൽ കളിക്കുന്ന ബട്ലർ 60 പന്തുകളിൽ നിന്ന് 106 റൺസെടുത്ത് അപരാജിതനായി നിന്നു.മേയ് 29 ന് നടക്കുന്ന ഫൈനലിൽ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. 2008 ന് ശേഷം രാജസ്ഥാൻ റോയൽസ് ഇതാദ്യമായാണ് ഐ.പി.എൽ ഫൈനലിൽ പ്രവേശിക്കുന്നത്.2008-ലെ പ്രഥമ ഐ.പി.എൽ കിരീടം രാജസ്ഥാൻ സ്വന്തമാക്കിയിരുന്നു.അതിനുശേഷം 2013, 2015, 2018 സീസണുകളിൽ പ്ലേ ഓഫിലെത്തിയെങ്കിലും ഫൈനൽ കാണാതെ പുറത്തായി.ഇതിഹാസ താരം ഷെയ്ൻ വോണിന് ശേഷം രാജസ്ഥാനെ ഫൈനലിലെത്തിക്കുന്ന ആദ്യ നായകൻ എന്ന നേട്ടം സഞ്ജു സ്വന്തമാക്കി.സഞ്ജുവിന്റെ മികച്ച ക്യാപ്റ്റൻസിയാണ് രാജസ്ഥാന് ഫൈനലിലേക്കുള്ള വഴിവെട്ടിയത്.…
Read More » -
NEWS
ഐപിഎൽ: രാജസ്ഥാൻ×ഗുജറാത്ത് ഫൈനൽ
അഹമ്മദാബാദ്: ഐപിഎല്‍ കലാശപ്പോരില്‍ രാജസ്ഥാൻ റോയൽസ് ഗുജറാത്തുമായി ഏറ്റുമുട്ടും ഇന്ന് നടന്ന രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിനെ തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് ഫൈനലിൽ കടന്നത്.ഗുജറാത്ത് നേരത്തെ ഫൈനലിൽ കടന്നിരുന്നു. ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോല്‍വി വഴങ്ങിയാണ് സഞ്‌ജുവും സംഘവും രണ്ടാം ക്വാളിഫയറിനിറങ്ങിയത്.ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരുവിന് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാനായത്.രാജസ്ഥാൻ 18.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഈ സ്കോർ മറികടന്നാണ് ഫൈനലിലേക്ക് കുതിച്ചത്. മെയ് 29 നാണ് ഫൈനൽ.അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയമാണ് വേദി.
Read More »