NEWS

കേന്ദ്ര സഹമന്ത്രി ക്രൈസ്തവ പുരോഹിതരെ സന്ദര്‍ശിച്ചു; ബിജെപിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കുന്നതിനെന്ന് സൂചന

തൃശൂര്‍: കേന്ദ്ര സഹമന്ത്രി ക്രൈസ്തവ സഭ പുരോഹിതരെ സന്ദര്‍ശിച്ചു.കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ളയാണ് തൃശൂര്‍ അതിരൂപത ആര്‍ച്ച്‌ ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും ചാലക്കുടി മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രവും സന്ദര്‍ശിച്ചത്.കേരളത്തിലെ ബിജെപി നേതൃത്വം അറിയാതെയായിരുന്നു സന്ദർശനം.

അതിരൂപത ആസ്ഥാനത്തെത്തി അരമണിക്കൂറിലധികം ബിഷപ്പുമായി കേന്ദ്ര സഹമന്ത്രി കൂടിക്കാഴ്ച നടത്തി.രണ്ട് ദിവസമായി മന്ത്രി കേരളത്തിലുണ്ടെങ്കിലും തൃശൂരിലെ സന്ദര്‍ശനത്തെക്കുറിച്ച്‌ ജില്ലയിലെ ബി.ജെ.പി നേതാക്കളാരും അറിഞ്ഞിരുന്നില്ല.ഉച്ചകഴിഞ്ഞാണ് മന്ത്രി ജില്ലയിലെത്തിയത്.കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കത്തോലിക്ക ബാവയെയും മന്ത്രി സന്ദര്‍ശിച്ചിരുന്നു.

 

Signature-ad

തെരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷ വിഭാഗത്തെ അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. ക്രൈസ്തവരിലെ ചില വിഭാഗങ്ങളുമായി ചേര്‍ന്ന് കേരളത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് ബി.ജെ.പി കേന്ദ്രതലത്തില്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ക്രൈസ്തവ പുരോഹിതന്മാരുമായുള്ള കൂടിക്കാഴ്ച.

Back to top button
error: