Month: May 2022

  • India

    കേരളം ഉരുകുന്നു, സംസ്ഥാനത്ത് കണ്ണൂര്‍ ഉൾപ്പെടെ 8 ജില്ലകളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട്

    കണ്ണൂര്‍ : കേരളത്തില്‍ എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്, 37.8 ഡിഗ്രി സെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ൽ നിന്നും ഉയര്‍ന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, തൃശൂര്‍ ജില്ലകളിലും ചൂട് 36 നോടുത്താണ്. മേഘാവരണം ഉള്ളതിനാല്‍ ഈര്‍പ്പവും ചൂടും കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. . വൈകുന്നേരങ്ങളില്‍ കനത്ത മഴ പെയ്താലും അടുത്ത ദിവസം ഉച്ചയ്ക്ക് മുന്‍പ് തന്നെ ചൂടിന്റെ കാഠിന്യം തുടങ്ങുന്നു. ഈര്‍പ്പമില്ലാത്ത വരണ്ട കാറ്റാണ് ഇപ്പോഴുള്ളത്. ഇത് രാത്രിയിലും അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുന്നുണ്ട്. കുറച്ചു വര്‍ഷങ്ങളായി ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍മഴയുടെ അളവ് വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഏ​റ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ജൂണില്‍ കുറവാണുതാനും. ഇത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. ചൂടിന്റെ മാറ്റത്തിനനുസരിച്ച്‌ കൃഷിയിലും മാറ്റം വരുത്തണമെന്നാണ് കാലാവസ്ഥ വിദഗ്ദരുടെ അഭിപ്രായം. നെല്‍കൃഷി ഉള്‍പ്പെടെ…

    Read More »
  • NEWS

    ചില യാത്രകൾ നൊമ്പരപ്പെടുത്തും: കൊൽക്കത്തയിലെ സോനാഗച്ചിയിലേക്ക് ഒരു യാത്ര

    വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സൂര്യൻ ഉദിക്കുന്നത് നേരത്തെയാണ്.എന്നാൽ ബ്രിട്ടീഷ് ഇന്ത്യയിയുടെ ആദ്യ തലസ്ഥാനമായിരുന്ന കൽക്കത്തയിലെ സോനാഗച്ചിയിൽ ഇപ്പോൾ രണ്ട് വർഷമായി സൂര്യനേ ഉദിക്കാറില്ല.വ്യക്തമായി പറഞ്ഞാൽ കോവിഡ് വന്നതോടുകൂടി.   പണ്ട് ഇങ്ങനെയായിരുന്നില്ല സോനാഗച്ചി.പൊതുവേ  തിരക്ക് കുറഞ്ഞ പ്രഭാതങ്ങളാണ് സോനാഗച്ചിയിലേതെങ്കിലും ഉച്ചകഴിയുന്നതോടെ പലതരം കച്ചവടക്കാരും പെണ്ണുങ്ങളും അവരെ തേടി വരുന്നവരും എല്ലാം സജീവമാകാന്‍ തുടങ്ങും.ആ തിരക്ക് പതിയെ കൂടി കൂടി പാതിരാവും കഴിഞ്ഞ് പുലര്‍ച്ചയോടെ ആണ് അവസാനിക്കുക.രാത്രികളില്‍ ഉത്സവപ്പറമ്പുപോലെ ആകും സോനാഗച്ചി.   പല തരത്തിലുള്ള മേക്കപ്പ് ചെയ്ത് ശരീരവടിവുകള്‍ കൃത്യമായി കാണുന്ന വസ്ത്രങ്ങള്‍ അണിഞ്ഞ് സോനാഗച്ചിയിലെ തെരുവുകളില്‍ നില്‍ക്കുന്ന പെണ്ണുങ്ങള്‍ ഞങ്ങൾ കാണുമ്പോഴും മാസ്‌ക് ധരിച്ചിരുന്നില്ല.കോവിഡ് കാലം ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ലൈംഗിക മാർക്കറ്റിനെ എങ്ങനെ ബാധിച്ചു എന്നറിയാൻ ഇറങ്ങിത്തിരിച്ചവരായിരുന്നു ഞങ്ങൾ.ജീവിതം തന്നെ പോസിറ്റീവ് ആയി എടുത്തവർക്ക് അല്ലെങ്കിൽ തന്നെ എന്ത് കോവിഡ്.അതിനേക്കാൾ വലിയ എച്ച്ഐവി വൈറസിനെ കണ്ടിട്ട്  ഭയപ്പെട്ടിട്ടില്ല അവർ.അല്ലെങ്കിൽ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ എത്രമാത്രം പ്രായോഗികമാണ് മാസ്ക് എന്നതും…

    Read More »
  • NEWS

    ഇന്ന് ലോക തൊഴിലാളി ദിനം;ഇന്ത്യയിലെ തൊഴിലാളികൾ ഇന്നും തെരുവിൽ

    ഇന്ന് ലോക തൊഴിലാളി ദിനം.തൊഴിലാളി ദിനം അല്ലെങ്കിൽ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലെ തൊഴിലാളി യൂണിയൻ പ്രസ്ഥാനത്തിലാണ് തൊഴിലാളി ദിനം ആദ്യമായി ആചരിച്ച് തുടങ്ങിയത്.തൊഴിലാളികളെയും സമൂഹത്തിന് അവർ നൽകിയ സംഭാവനകളെയും ബഹുമാനിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്.   1886 ൽ ചിക്കാഗോയിൽ നടന്ന ഹെയ്‌മാർക്കറ്റ് ലഹളയുടെ ഓർമയ്ക്കായാണ് ഈ ദിവസം തൊഴിലാളി ദിനമായി ആചരിക്കുന്നത്. തൊഴിലാളി പ്രതിഷേധ റാലിയ്ക്കിടെ ആരോ പോലീസിന് നേരെ ബോംബ് എറിഞ്ഞു. ഇതിനെ തുടർന്ന് റാലിയിൽ വലിയ സംഘ‍ർഷമുണ്ടാകുകയും പോലീസും തൊഴിലാളികളും തമ്മിൽ വലിയ ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു.അന്ന് നടന്ന ആക്രമണത്തിൽ നിരവധി പേർ മരിച്ചു. തെളിവുകൾ ഇല്ലാതിരുന്നിട്ടും എട്ട് തൊഴിലാളി പ്രവർത്തകരാണ് അന്ന് ശിക്ഷിക്കപ്പെട്ടത്. ഇന്ത്യയിൽ 1923ൽ ചെന്നൈയിലാണ് ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്.ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആണ് ആദ്യമായി മെയ് ദിനം ഇന്ത്യയിൽ ആചരിച്ചത്.തൊഴിലാളികളുടെ പരിശ്രമത്തിന്റെയും…

    Read More »
Back to top button
error: