പാലക്കാട്: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വ്യാജ പരാതി നല്‍കിയ അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലങ്കോട് പയ്യല്ലൂര്‍ ഗണേഷ് കൃപയില്‍ കെ.ദീപമേനോന് (47) എതിരെയാണ് കൊഴിഞ്ഞാമ്ബാറ പോലീസ് കേസ് എടുത്തത്.
കഴിഞ്ഞ മാര്‍ച്ച് 11ന് സ്‌കൂളില്‍ നിന്നും വീട്ടിലേക്കു പോകുന്നതിനിടെ ഇറങ്ങുന്നതിനു മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനാല്‍ റോഡിലേക്കു വീണുവെന്നും കാലിന്റെ എല്ലിനു പരുക്കേറ്റെന്നുമാണ് പോലീസില്‍ നല്‍കിയ പരാതി. എന്നാല്‍ പരാതി നല്‍കുന്നത് ഏപ്രില്‍ 10നാണ്. പരാതിയെത്തുടര്‍ന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പരാതി വ്യാജമാണെന്നു കണ്ടെത്തിയത്.