NEWS

ഐടി ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത

ടുത്തിടെയായി ഐടി ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.എന്നാൽ ഐടി ജോലി അന്വേഷിക്കുന്നവര്‍ക്ക് 2022 നല്ല വർഷമാണ്.
ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐടി സേവന കംപനിനിയായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് (ടിസിഎസ്) പുതുതായി 40,000 ജീവനക്കാരെയാണ് നിയമിക്കാൻ പോകുന്നത്.മറ്റൊരു പ്രമുഖ കമ്ബനിയായ ഇന്‍ഫോസിസ് ഈ സാമ്ബത്തിക വര്‍ഷം 50,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞുകഴിഞ്ഞു.
ടിസിഎസും ഇന്‍ഫോസിസും  2021 സാമ്ബത്തിക വര്‍ഷത്തില്‍ മൊത്തം 61,000 ക്യാംപസ് ഇന്റര്‍വ്യൂകള്‍ നടത്തി യഥാക്രമം 100,000, 85,000 പുതുമുഖങ്ങളെ നിയമിച്ചു. ‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഇന്‍ഡ്യയിലും ആഗോളതലത്തിലുമായി ഞങ്ങള്‍ 85,000 പുതുമുഖങ്ങളെ നിയമിച്ചിട്ടുണ്ട്.ഈ വർഷം കുറഞ്ഞത് 50,000 ഉദ്യോഗാര്‍ത്ഥികളെയെങ്കിലും നിയമിക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു.’, കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലഞ്ജന്‍ റോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണിത്.

പുതിയ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന്റെ വേഗത കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന് സമാനമായിരിക്കുമെന്നും 40,000 നിയമനങ്ങള്‍ ഈ വര്‍ഷം കമ്പനി ലക്ഷ്യമിടുന്നതായും ആവശ്യാനുസരണം ഇത് വര്‍ധിപ്പിക്കുമെന്നും ടിസിഎസ് സിഇഒ എന്‍ ജി സുബ്രഹ്മണ്യവും വ്യക്തമാക്കി.

Back to top button
error: