നാരാങ് പ്രൊജക്ട്സിലെ സീനിയര്‍ അക്കൗണ്ടന്റാണ് ദുര്‍ഗാദാസ്. ഇയാളുടെ വിദ്വേഷ പ്രസംഗം ചൂണ്ടിക്കാട്ടി നിരവധി പേരാണ് കമ്ബനിക്ക് പരാതി നല്‍കിയത്.ദുര്‍ഗാദാസിന്റെ വിദ്വേഷ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ മലയാളം മിഷന് ഖത്തര്‍ ചാപ്റ്റര്‍ കോഓഡിനേറ്റര്‍ സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. മലയാളം മിഷന് ഡയരക്ടര്‍ മുരുകന് കാട്ടക്കടയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ദുര്‍ഗാദാസിന്റെ പരാമര്‍ശങ്ങള്‍ മത വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും വസ്തുതകള്‍ക്ക് വിരുദ്ധമായവയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
ഗൾഫിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികൾക്ക് ലൈംഗികസേവയ്ക്ക് വേണ്ടിയാണെന്നായിരുന്നു സംഘ്പരിവാർ സംഘടനയായ കേരളീയം ഖത്തറിന്റെ പ്രസിഡൻറും സംസ്ഥാന സർക്കാരിനു കീഴിലുള്ള ഖത്തർ മലയാളം മിഷൻ കോഡിനേറ്ററുമായ ദുർഗാദാസ് ശിശുപാലന്റെ പ്രസ്താവന.തിരുവനന്തപുരത്തു വെച്ച് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ വച്ചായിരുന്നു ശിശുപാലന്റെ വിവാദ പ്രസ്താവന.