NEWS

നിശബ്ദഗോപുരങ്ങളില്‍ അവസാനിക്കുന്ന പാഴ്‌സി ജീവിതങ്ങള്‍

ന്ത്യയിലെ വളരെക്കുറച്ചുമാത്രം അംഗസംഖ്യയുള്ള ഒരു മതമാണ് പാഴ്സി. ലോകവ്യാപകമായിത്തന്നെ ഏതാണ്ട് ഒരുലക്ഷത്തോളം ജനസംഖ്യയുള്ള ഇവർ ഇന്ത്യയിൽ പ്രധാനമായും മുംബൈ നഗരത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. മറ്റു മതസ്ഥരെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ രീതിയിലാണ് പാഴ്സികൾ മരണമടഞ്ഞവരുടെ ശവസംസ്കാരം നടത്തുന്നത്.

 

ശവശരീരം കഴുകന്മാർക്ക് ഭക്ഷണമായി നൽകുകയാണ് ഇവർ ചെയ്യുന്നത്. പാഴ്സികളുടെ മതവിശ്വാസത്തിന്റെ പ്രതിഫലനമാണ് ഈ പ്രത്യേക രീതിയിലൂള്ള ശവസംസ്കാരത്തിലൂടെ പ്രകടമാകുന്നത്.ഭൂമിയും അഗ്നിയും വളരെ വിശുദ്ധമായ വസ്തുക്കളാണെന്നും, ശവശരീരം അവയെ ദുഷിപ്പിക്കും എന്ന വിശ്വാസം മൂലമാണ് ഇവർ മറ്റു മതസ്ഥരെപ്പോലെ ശവശരീരം ദഹിപ്പിക്കുകയോ മണ്ണിൽ മറവു ചെയ്യുകയോ ചെയ്യാത്തത്.

 

മുംബൈയിലെ മലബാർ കുന്നിലെ തൂങ്ങുന്ന പൂന്തോട്ടം (hanging gardens)-ത്തിനടുത്താണ് പാഴ്സികളുടെ ഒരു ശ്മശാനമായ നിശ്ശബ്ദഗോപുരങ്ങൾ (towers of silence) സ്ഥിതി ചെയ്യുന്നത്.

 

ശവശരീരം, അലങ്കരിച്ച മഞ്ചലിൽ ഇവിടെ കൊണ്ടുവന്ന് പ്രത്യേക സ്ഥലത്ത് വക്കുകയും, ശവവാഹകർ കൈകൊട്ടുന്നതോടെ ഇവിടത്തെ വൻഗോപുരങ്ങൾക്കു മുകളിലെ കൂടുകളിൽ നിന്ന് കഴുകന്മാരെത്തി ഈ ശവശരീരം തിന്നുകയും ചെയ്യുന്നു.ഇതിനു ശേഷം അവശേഷിക്കുന്ന എല്ലുകളെ ശവവാഹകർ ഒരു വലിയ കിണറിൽ നിക്ഷേപിച്ചു മടങ്ങുന്നു.തികച്ചും പ്രാകൃതമായ ഈ ശവസംസ്‌കാര രീതിയാണ് ഇന്നും പാഴ്‌സികള്‍ പിന്തുടരുന്നത്.

 

അഗ്നിയേയും മണ്ണിനേയും ദൈവ തുല്യമായി കാണേണമെന്നാണ് പാഴ്‌സി മതം ഉദ്‌ബോധിപ്പിക്കുന്നത്.പരിശുദ്ധമായ അഗ്നിയിലേക്കും മണ്ണിലേക്കും പാപപങ്കിലമായ മനുഷ്യ ശരീരത്തെ ഇടകലര്‍ത്താന്‍ പാടില്ല എന്നാണ് വിശ്വാസം. ഈ കാരണത്താലാണ് കഴുകന്‍മാര്‍ക്ക് ഭക്ഷിക്കുവാനായി മൃതശരീരം മുന്നിലിട്ടു കൊടുക്കുന്നത്.

 

 

7-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ നിന്നും മുസ്ലീങ്ങളുമായുള്ള മതസംഘട്ടനം ഭയന്നു ഇന്ത്യയിലേക്കു പലായനം ചെയ്ത സൊറാസ്ട്രന്‍ മതവിശ്വാസികളാണ് പാഴ്‌സികള്‍. സ്വരാഷ്ട്രിയന്‍ എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു.

Back to top button
error: