NEWS

മനുഷ്യൻ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട മൂന്നു കാര്യങ്ങൾ

മിതത്വം എല്ലാ കാര്യങ്ങളിലും നല്ലതാണ്.വേണ്ടത്, വേണ്ട രീതിയില്‍, ആവശ്യത്തിനു മാത്രം എന്നതായിരിക്കണം ജീവിതവൃതം. ഭക്തിയോ, മോഹമോ, കാമമോ, ക്രോധമോ, മത്സരമോ എന്തുമാകട്ടെ ആവശ്യത്തിനു മാത്രം ചെയ്യുക. ചിന്തയുടെ കാര്യം എടുക്കുക അതും ആവശ്യത്തില്‍ മാത്രമേ ആകാവൂ. നാം എന്ത് ചിന്തിക്കുന്നുവോ അതാണ്‌ നമ്മുടെ മനസ്സ്, നാം എന്ത് കഴിക്കുന്നുവോ അതാണ്‌ നമ്മുടെ ശരീരം. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമായ മൂന്നു കാര്യങ്ങളില്‍ ആണ് ശ്രദ്ധ കാണിക്കേണ്ടത്. അതായതു ഭക്ഷണം, ഉറക്കം അല്ലെങ്കില്‍ വിശ്രമം, വ്യായാമം ഇവയാണ്. അതുകൊണ്ട് ഇത് മൂന്നിനെയും കുറിച്ചുള്ള ഒരു ചെറിയ വിവരണം നോക്കുക;

ഭക്ഷണം

ഭക്ഷണം വിശപ്പിനാണ് കഴിക്കേണ്ടത്‌. എന്നാല്‍ നമ്മില്‍ പലരും കൃത്യമായി ചെയ്യുന്ന ഒരു കര്‍മം പോലെയോ, കൊതികൊണ്ടോ ആണ് കഴിക്കുന്നത്‌. കാല്‍ ഭാഗം വയര്‍ കാലി ആക്കി ഇടണം എന്നാണു എല്ലാ വൈദ്യശാസ്ത്രവും പറയുന്നതെങ്കിലും വയര്‍ നിറഞ്ഞാലും കൊതി കൊണ്ട് നാം പിന്നെയും കഴിച്ചെന്നു വരും. കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ തന്നെ;

കൂടിയാല്‍ – ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഭാരം കൂടി തരുണാസ്ഥികള്‍ തേയുന്നത് മൂലം ഉണ്ടാകുന്ന വാതം, ഉറക്ക പ്രശ്നങ്ങള്‍, ശ്വാസകോശ, ഹൃദയ രോഗങ്ങള്‍, സ്ട്രോക്ക്, വയറിലെ ക്യാന്‍സര്‍ ഇവയുണ്ടാകാന്‍ സാധ്യത.

കുറഞ്ഞാല്‍ – അസാധാരണമായി ഹാര്‍ട്ട് ബീറ്റ് കുറയുകയും, ലോ ബീ പീ ഉണ്ടാകുകയും ചെയ്യുന്നു, ഇങ്ങിനെ ഹാര്‍ട്ട് മസില്‍ വ്യത്യാസം വന്നു ക്ഷീണിക്കുകയും, ഹാര്‍ട്ട് അറ്റാക്ക്‌ വരാന്‍ സാധ്യത. ആവശ്യത്തിനു കാത്സ്യം കിട്ടാതെ ഒസ്ടിയോപോറോസിസ് പോലുള്ള രോഗം ഉണ്ടായി എല്ല് പൊട്ടാന്‍ സാധ്യത (സ്ത്രീകള്‍ ഉപവാസം നോക്കുന്നവരും ഡയറ്റ് നോക്കുന്നവരും ശ്രദ്ധിക്കുക.പ്രായം കൂടുന്തോറും ഇത് കൂടുന്നു. മസിലിന്റെ ശക്തി കുറയുന്നു, ശരീരത്തില്‍ നിര്‍ജലീകരണം (dehydration ) ഉണ്ടാകുന്നു. ക്ഷീണം, മുടി കൊഴിച്ചില്‍, അകാല നര ഇവയുണ്ടാകുന്നു.

വേണ്ടത് – ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക, അതായതു മിതവും കൃത്യവും ആയതും, നാരു കൂടുതല്‍ ഉള്ളതും ആയ നല്ല ഭക്ഷണം, പ്രഭാത ഭക്ഷണം ഉപേക്ഷിക്കരുതേ.

ഉറക്കം

ഉറക്കം ഒരു പ്രശാന്തമായ വിശ്രമമാണ്. അത് പല രാസ ജൈവ ഊര്‍ജ സംഭരണ പ്രക്രിയ ആണ്. എന്നാല്‍ ആവശ്യത്തിനു മാത്രം ആനാവശ്യം, കൂടാനും പാടില്ല കുറയാനും പാടില്ല. ചില പ്രശ്നങ്ങള്‍ നോക്കുക;

കൂടിയാല്‍  പ്രമേഹം, ഹൃദ്രോഗം, ദുര്‍മേദസ്സ്, മന്ദത, വിഷാദരോഗം ഇവ വരാന്‍ സാധ്യത

കുറഞ്ഞാല്‍  മാനസിക സമ്മര്‍ദ്ദം, പരീക്ഷയില്‍ മാര്‍ക്ക് കുറയുക, ജോലിയിലും പഠിത്തത്തിലും ഉന്മേഷം, ഓര്മ ഇവ ഇല്ലാതാകുക, ഡ്രൈവ് ചെയ്യുമ്പോള്‍ ഉറങ്ങി പോകുക, ഭാരം കൂടുക, പ്രതിരോധ ശക്തി കുറയുക, രക്തസ്സസമ്മര്‍ദ്ദം, ഹൃദ്രോഗം, പ്രമേഹം ഇവ വരാന്‍ സാധ്യത.

വേണ്ടത്  ആവശ്യത്തിനു മാത്രം ഉറങ്ങുക (കുറഞ്ഞത്‌ 6 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുക).

വ്യായാമം

വ്യായാമമോ ജോലിയോ നമ്മെ ‘തുരുമ്പ്’ പിടിപ്പിക്കില്ല. അതായതു അസുഖം ഉണ്ടാകാന്‍ സാധ്യത കുറയ്ക്കും. എന്നാല്‍ വ്യായാമം കൂടുതല്‍ ചെയ്യാന്‍ ചിലര്‍ക്കിഷ്ടമാണ്. പക്ഷെ ഒന്നോര്‍ക്കുക കൂടുതല്‍ വ്യായാമം ചെയ്യുന്നതും ഗുണത്തിനെക്കള്‍ ഏറെ ദോഷം ചെയ്യും;

കൂടിയാല്‍  വ്യായാമം കൂടിയാല്‍ നമ്മുടെ ശരീരത്തിലെ പല ഭാഗങ്ങള്ക്കും തേയ്മാനമോ മുറുവോ ഉണ്ടായെന്നു വരാം. അത് മാത്രമല്ല പ്രതിരോധശക്തി കുറഞ്ഞെന്നു വരും. കോര്ടിസോള്‍ എന്ന ഒരു ഹോര്‍മോണ്‍ മാനസിക സമ്മര്‍ദം ഉണ്ടാകുന്നു, വ്യായാമം കൂടിയാല്‍ അത് കൂടുന്നു. അതുപോലെ വിശപ്പിനെ ഉണ്ടാക്കുന്ന എപ്പിനെര്ഫിന്‍, നോര്‍-എപ്പിനെര്ഫിന്‍ എന്നീ രണ്ടു ഹോര്‍മോണുകള്‍ കുറയുന്നു. കൂടുതല്‍ ചെയ്യുമ്പോഴുണ്ടാകുന്ന ശാരീരിക അവസ്ഥയെ പരിഹരിക്കാന്‍ പ്രതിരോധ ശക്തി ഉപയോഗപ്പെടുത്തുമ്പോള്‍ രോഗങ്ങള്‍ പരിഹരിക്കാനുള്ള പ്രതിരോധ ശക്തി കുറയുന്നു. ഹൃദയ മിടിപ്പ് കൂടുതല്‍ ആയാല്‍ ചിലപ്പോള്‍ നോര്‍മല്‍ ലെവലില്‍ എത്താന്‍ താമസം ഉണ്ടാകുന്നു. കൃത്യമായി 24 മണിക്കൂറില്‍ ഒരു പ്രാവശ്യം എന്നതില്‍ കൂടുതല്‍ ചെയ്യുമ്പോള്‍ എല്ലുകള്‍ക്ക് തേയ്മാനമുണ്ടാകാം. തരുണാസ്ഥികള്‍ തേഞ്ഞു എല്ലുകള്‍ കൂട്ടി മുട്ടി വാതം ഉണ്ടാകാം. കൂടാതെ മസിലുകള്‍ക്ക് മുറിവും ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

കുറഞ്ഞാല്‍  ശരീര മസിലുകള്‍ക്ക് അയവു ഇല്ലാതാകുന്നു, അതിറോസ്ക്ലീരോസിസ്, ഹാര്‍ട്ട് അറ്റാക്ക്, ബീ പീ, സ്ട്രോക്ക്, കൊളസ്ട്രോള്‍, പ്രമേഹം ഇവ വരാനുള്ള സാധ്യത കൂടുന്നു. മസിലുകളുടെ ശക്തി കുറഞ്ഞു അത് മുറിയാന്‍ സാധ്യത ഏറുന്നു, കൂടാതെ ഹെര്‍ണിയ പോലുള്ള രോഗം വരാന്‍ സാധ്യത. ക്ഷീണം കൂടുന്നു, കൊഴുപ്പ് ശരീരത്തില്‍ കൂടി ആവശ്യത്തില്‍ കൂടുതല്‍ ശരീര ഭാരം ഉണ്ടാകുന്നു. സട്രെസ്സ് ഹോര്‍മോണ്‍ ആയ കോര്ടിസോള്‍ കൂടുന്നു, ഇവിടെയും വിശപ്പിന്റെ ഹോര്‍മോണുകള്‍ കുറയുന്നു. ലൈംഗിക ശക്തി കുറയ്ക്കുന്നു, മൂഡ്‌ ശരിയാക്കുന്ന എന്ടോര്ഫിന്‍ ഹോര്‍മോണ്‍ കുറയുന്നു. ഇങ്ങിനെ പൊതുവെ പല പ്രശ്നങ്ങള്‍ ഉണ്ടാകുന്നു.

 

വേണ്ടത്  അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ ഉള്ള ഏതെങ്കിലും വ്യായാമം കൃത്യമായി എന്നും ചെയ്യുക, പ്രായമായവര്‍ക്ക് ജോഗിംഗ്, നടത്തം ഇവ ധാരാളം. വിശപ്പ്‌, രോഗപ്രതിരോധം, മസില്‍ ശക്തി, മൂഡ്‌, ഉത്സാഹം, ഓര്മ, ബുദ്ധി, എല്ലാം വ്യയാമത്തിലൂടെ കിട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: