മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൂഞ്ഞാര്‍ മുൻ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജിനെതിരെ വീണ്ടും കേസ്. പാലാരിവട്ടം പൊലീസാണ് സ്വമേധയാ കേസെടുത്തത്. 135 A, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കഴിഞ്ഞ ദിവസം വെണ്ണലയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ പിസി ജോര്‍ജ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. മതവിദ്വേഷ പ്രചരണം നടത്തി, സമൂഹത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലും പ്രസംഗിച്ചു എന്നിവയാണ് പൊലീസ് ആരോപണം.