ബിസിനസ് രംഗത്ത് വൻ കുതിച്ചു കയറ്റമായി കടന്നു വന്ന സ്ഥാപനമാണ് കൈരളി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ്. വിപുലമായ പരസ്യപ്രചരണങ്ങളുടെ അകമ്പടിയോടെ എത്തിയ ഈ സ്ഥാപനത്തിൻ്റെ പതനവും പെട്ടെന്നായിരുന്നു. കൈരളി റ്റി.എം.റ്റി സ്റ്റീല്‍ ബാര്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്ത് 400 കോടിയുടെ ജിഎസ്ടി വെട്ടിപ്പു കേസില്‍ അറസ്റ്റിലായിട്ട് നാളുകളേറെയായി.
റിമാന്‍ഡില്‍ കഴിയുന്ന ഹുമയൂണ്‍ കള്ളിയത്തിന് ഇതുവരെ ജാമ്യം ലഭിച്ചി ല്ല.
ഇന്നും ഹുമയൂണിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി പരിഗണിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. ഹുമയൂണിന് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. രാമന്‍ പിള്ളയാണ് കോടതിയില്‍ ഹാജരായത്.
നിരവധി പ്രമുഖരെ രക്ഷിച്ച പരിചയമുള്ള അഡ്വ രാമന്‍ പിള്ളയുടെ വാദങ്ങൾ ഹുമയൂണ്‍ കള്ളിയത്തിന്റെ കാര്യത്തില്‍ വിലപ്പോയില്ല. സംസ്ഥാന സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നുവെന്ന ആരോപണം നേരിടുന്ന കേസിനാസ്പദമായ കുറ്റകൃത്യം ഗൗരവമേറിയതാണ്.
അന്വേഷണം പ്രാരംഭ ഘട്ടത്തിലാണ്.
ഈ സാഹച്ചര്യം നിലനില്‍ക്കുന്നു എന്നു കാണിച്ചാണ് കോടതി വീണ്ടും ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ ഇനി ജില്ലാ കോടതിയില്‍ ഹുമയൂണ്‍ ജാമ്യത്തിനായി സമീപിക്കും.
നാനൂറുകോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതിനാണ് മുന്‍നിര സ്റ്റീല്‍ കമ്പനിയായ കൈരളി ടി. എം ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹുമയൂണ്‍ കള്ളിയത്തിനെ ഡയറക്ടറർ ജനറല്‍ ഓഫ് ജി.എസ്.ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തത്. ഒന്നര വര്‍ഷത്തോളം നീണ്ട നിരീക്ഷണത്തിന്നൊടുവിലാണ് ഹുമയൂണ്‍ കള്ളിയത്തിനെ അറസ്റ്റു ചെയ്യുന്നത്.