CrimeNEWS

പത്തുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ അറസ്റ്റു ചെയ്തു

ലപ്പുറം: പത്തുവയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റിൽ. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖ്(38)നെയാണ് പെരിന്തല്‍മണ്ണ എസ്.ഐ, സി.കെ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. 2018 മെയ് മാസത്തില്‍ പ്രതിയുടെ വീട്ടില്‍ മദ്രസ പഠനത്തിന്റെ ഭാഗമായുള്ള പരീക്ഷ എഴുതുന്നതിനായി പെണ്‍കുട്ടി താമസിച്ചിരുന്നു.

ഇതിനിടെ പലദിവസങ്ങളിലായി പെണ്‍കുട്ടിയെ പ്രതി പീഡിപ്പിച്ചതായാണ് കേസ്. മണ്ണാര്‍ക്കാട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടുത്തിടെ പെരിന്തല്‍മണ്ണയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാപ്പുപറമ്പിലെ വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റുചെയ്തത്.

Signature-ad

ഇരയായ പെണ്‍കുട്ടിയുടെ സഹോദരിയെയും പ്രതി പീഡിപ്പിച്ചതായി പരാതിയുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: