ഗാന്ധിനഗർ: ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വ്യവസായശാലയുടെ ഭിത്തി തകര്‍ന്നുവീണ് 12 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.
ഹല്‍വാദ് ജിഐഡിസിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയിലാണ് അപകടമുണ്ടായത്.ചാക്കുകളില്‍ ഉപ്പ് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം.പരിക്കേറ്റ 20 പേരെ ആശുപത്രിയിലേക്ക് മാറ്റി. മുപ്പതോളം പേര് കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.