NEWS

കേരള ഫുട്ബോളിന് ആദരവ് അറിയിച്ച് ഫിഫ

കേരള ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞപ്പട ആരാധകർക്ക് പുറമെ സന്തോഷ് ട്രോഫിയിൽ മലപ്പുറത്തിന്റെ ആവേശപ്പെരുമ കൂടിയായപ്പോൾ കേരളത്തെ അംഗീകരിക്കാതിരിക്കാൻ വയ്യെന്ന് ലോക ഫുട്ബോൾ സംഘടനയായ ഫിഫ.ഇപ്പോൾ ഇതാ കേരള ഫുട്ബോളിന് ആദരവ് അറിയിച്ചു കൊണ്ട് ഫിഫ നേരിട്ടു തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
‘മൈതാനം’ എന്ന മലയാളം പേരിട്ട് ഒരു ഡോക്യൂമെന്ററി പുറത്ത് ഇറക്കിയിരിക്കുയാണ് ഫിഫ.കേരള ഫുട്ബോളിനെ പറ്റിയാണ് ഈ ഡോക്യൂമെന്ററി പ്രതിവാദിക്കുന്നത്.ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദമായ ഫുട്‌ബോളിനോടുള്ള കേരളത്തിന്റെ അഭിനിവേശത്തെ സ്‌നേഹപൂർവം അവതരിപ്പിക്കുന്നു എന്ന അടിക്കുറിപോടെയാണ് ഫിഫ ഈ ഡോക്യൂമെന്ററി പുറത്ത് ഇറക്കിയിരിക്കുന്നത്.
RS 1WORLDWIDE ന്റെ സഹായത്തോടെയാണ് ഫിഫ ഈ ഡോക്യൂമെന്ററി പൂർത്തിയാക്കിരിക്കുന്നത് .ഫിഫയുടെ പ്ലാറ്റ് ഫോമുകളിൽ നമുക്ക് ഈ ഡോക്യൂമെന്ററി ആസ്വദിക്കാവുന്നതാണ്.(ഇമേജ് ശ്രദ്ധിക്കുക)

Back to top button
error: