NEWS

പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു

പന്നിയങ്കര: ടോൾ പിരിവിനെതിരെ സ്വകാര്യ ബസ് സമരം നടന്നുകൊണ്ടിരിക്കവെ രാവിലെ ഏഴോടെ നിറയെ യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ തടഞ്ഞു. ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ പണമില്ലെന്ന കാരണത്താലാണ് പുനലൂര്‍-പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത്.
ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.അര മണിക്കൂര്‍ കഴിഞ്ഞു പണം അടച്ചശേഷമാണു ബസ് കടത്തിവിട്ടത്ത്.ഇതിനു മുൻപും ഇവിടെ കെഎസ്ആർടിസി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടിട്ടുണ്ട്.
അതേസമയം സ്വകാര്യബസുടമകളും തൊഴിലാളികളും പന്നിയങ്കര ടോൾ പ്ലാസയ്ക്കു മുൻപിൽ നടത്തുന്ന നിരാഹാര സമരം 26-ാം ദിവസത്തിലേക്കു കടന്നു.തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം റൂട്ടിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ടുള്ള സമരം 20 ദിവസവും പിന്നിട്ടു.ടോൾ വിഷയത്തിൽ അനുകൂല നിലപാട് കരാർ കമ്പനി എടുത്തില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുമെന്നും സൂചനയുണ്ട്.

Back to top button
error: