IndiaNEWS

കേരളം ഉരുകുന്നു, സംസ്ഥാനത്ത് കണ്ണൂര്‍ ഉൾപ്പെടെ 8 ജില്ലകളിൽ 35 ഡിഗ്രിക്ക് മുകളിൽ ചൂട്

ണ്ണൂര്‍ : കേരളത്തില്‍ എട്ടു ജില്ലകളില്‍ പകല്‍ താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന താപനില പാലക്കാടാണ് രേഖപ്പെടുത്തിയത്, 37.8 ഡിഗ്രി സെല്‍സ്യസ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലും പകല്‍ചൂട് 37 ൽ നിന്നും ഉയര്‍ന്നു. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, തൃശൂര്‍ ജില്ലകളിലും ചൂട് 36 നോടുത്താണ്.

മേഘാവരണം ഉള്ളതിനാല്‍ ഈര്‍പ്പവും ചൂടും കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഉച്ചതിരിഞ്ഞ് മിക്ക ജില്ലകളിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുന്നുണ്ട്. .
വൈകുന്നേരങ്ങളില്‍ കനത്ത മഴ പെയ്താലും അടുത്ത ദിവസം ഉച്ചയ്ക്ക് മുന്‍പ് തന്നെ ചൂടിന്റെ കാഠിന്യം തുടങ്ങുന്നു. ഈര്‍പ്പമില്ലാത്ത വരണ്ട കാറ്റാണ് ഇപ്പോഴുള്ളത്. ഇത് രാത്രിയിലും അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുന്നുണ്ട്.

Signature-ad

കുറച്ചു വര്‍ഷങ്ങളായി ഏപ്രില്‍, മേയ് മാസങ്ങളില്‍ വേനല്‍മഴയുടെ അളവ് വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ ഏ​റ്റവും കൂടുതല്‍ മഴ ലഭിച്ചിരുന്ന ജൂണില്‍ കുറവാണുതാനും. ഇത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്. ചൂടിന്റെ മാറ്റത്തിനനുസരിച്ച്‌ കൃഷിയിലും മാറ്റം വരുത്തണമെന്നാണ് കാലാവസ്ഥ വിദഗ്ദരുടെ അഭിപ്രായം. നെല്‍കൃഷി ഉള്‍പ്പെടെ ഒക്ടോബര്‍ തുടക്കത്തിലും മാര്‍ച്ചിലും കൊയ്യുന്ന രീതിയിലാകണം എന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

വെന്തുരുകി ഉത്തരേന്ത്യ, 3 സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട്

ഇന്ത്യയൊട്ടാകെ കൊടും ചൂടിന്റെ പിടിയിലാണ്. താപതരംഗത്തെ ഭയന്ന് പുറത്തിറങ്ങാൻ പോലും സാധിക്കാത്ത അവസ്ഥ. വരും ദിവസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ലെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നത്.
.
12 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കനത്ത ചൂടിലാണ് ഡല്‍ഹി. 44 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തി ഇന്നത്തെ താപനില. 2010 ല്‍ 43.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിതാണ് ഏപ്രില്‍ മാസത്തെ ഇതുവരെയുളള റെക്കോര്‍ഡ് ചൂട്. താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. ചൂടുകാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാ സൂചനയായ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ച സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കണമെന്നാണ് നിര്‍ദേശം. യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമേ ഒരാഴ്ച്ച കനത്ത പൊടിക്കാറ്റും ഉണ്ടാകും.

കഴിഞ്ഞ ദിവസം ശക്തമായ കാറ്റും ചാറ്റൽ മഴയും ലഭിച്ചതോടെ ചൂടിന് നേരിയ ശമനമുണ്ടായിരുന്നു.
ഡല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം അതിരൂക്ഷമാവുകയാണ്. ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ താപനില റെക്കോര്‍ഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓറഞ്ച്, യെല്ലോ അലര്‍ട്ടിലാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍.

Back to top button
error: