മദ്യം ഒരു രോഗമാണ്.പ്രമേഹവും കൊളസ്ട്രോളും ഒക്കെ പോലെ തന്നെ ഇതിനും തുടർചികിത്സ ആവശ്യമാണന്ന ബോധം ഇല്ലെങ്കിൽ മദ്യം വീണ്ടും വീണ്ടും നമ്മുടെ ബോധം കെടുത്തിക്കൊണ്ടിരിക്കും.എന്നെ
-
- മുമ്പ് ഉപയോഗിച്ചുപോന്ന അതേ അളവില്‍ മദ്യം കഴിക്കുമ്പോള്‍ ലഹരി തോന്നാതെ വരികയും, ലഹരി കിട്ടാന്‍ വേണ്ടി പഴയതിലും കൂടുതല്‍ അളവില്‍ മദ്യം ഉപയോഗിക്കേണ്ടി വരികയും ചെയ്യുക.
- മദ്യപാനത്തില്‍ നിന്നു വിട്ടുനില്‍ക്കുമ്പോള്‍ വിറയല്‍, ഉറക്കമില്ലായ്മ, ഉത്ക്കണ്ഠ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുക. ഇതൊഴിവാക്കാന്‍ വേണ്ടി തുടര്‍ച്ചയായി മദ്യം ഉപയോഗിക്കേണ്ട അവസ്ഥയുണ്ടാവുക.
- കുറഞ്ഞ അളവില്‍, അല്ലെങ്കില്‍ കുറച്ചു സമയം, മാത്രമേ മദ്യം ഉപയോഗിക്കൂ എന്നു തീരുമാനിച്ചാലും അതിനു പറ്റാതെ വരിക.
- മദ്യപാനം നിയന്ത്രിക്കാനോ നിര്‍ത്താനോ അതിയായ ആഗ്രഹമുണ്ടാവുകയോ, അതിനുള്ള പരിശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുകയോ ചെയ്യുക.
- മദ്യം സംഘടിപ്പിക്കാനും കഴിക്കാനും പിന്നെ അതിന്റെ ലഹരിയിറങ്ങാനുമായി വളരെയധികം സമയം പാഴാവുന്ന സ്ഥിതിയുണ്ടാവുക.
- മദ്യപാനം കാരണം ജോലിയോ മറ്റ് ഉത്തരവാദിത്തങ്ങളോ ശരിയായി നിര്‍വഹിക്കാന്‍ പറ്റാതെ വരിക. മദ്യപാനമല്ലാതെ മറ്റൊരു നേരമ്പോക്കുമില്ലാത്ത അവസ്ഥയുണ്ടാവുക.
- മദ്യപാനം കാരണം ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് ഉത്തമബോധ്യമുണ്ടായിട്ടും മദ്യം ഉപയോഗിച്ചുകൊണ്ടേയിരിക്കുക.
ഒരു വര്‍ഷത്തിനിടയില്‍ ഇതില്‍ ഏതെങ്കിലും മൂന്നു ലക്ഷണങ്ങള്‍ ഒരു വ്യക്തിയില്‍ പ്രകടമാണെങ്കില്‍ അയാള്‍ക്ക് ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സ് ഉണ്ട് എന്നുപറയാം.
ചികിത്സയുടെ ഘട്ടങ്ങള്‍
ആല്‍ക്കഹോള്‍ ഡിപ്പെന്‍ഡന്‍സിന്റെ ചികിത്സ രണ്ടു ഘട്ടങ്ങളായാണ് ചെയ്യുന്നത്.മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ശരീരത്തില്‍ നേരത്തേ സൂചിപ്പിച്ച പല പ്രതിപ്രവര്‍ത്തനങ്ങളും ഉണ്ടാവാറുണ്ട്.അവയെ നിയന്ത്രിക്കാനുള്ള ഡീറ്റോക്സിഫിക്കേഷന്‍ (detoxification) ആണ് ചികിത്സയുടെ ആദ്യഘട്ടം. അതിനു ശേഷം മദ്യപാനം പുനരാരംഭിക്കാതിരിക്കാന്‍ രോഗിയെ പ്രാപ്തനാക്കുന്ന റിലാപ്സ് പ്രിവെന്‍ഷന്‍ (relapse prevention) എന്ന ഘട്ടവും. ഈ രണ്ടു ഘട്ടങ്ങളിലും വ്യത്യസ്തമരുന്നുകളാണ് ഉപയോഗിക്കപ്പെടുന്നത്
ഡീറ്റോക്സിഫിക്കേഷന്‍
സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന ഒരാള്‍ മദ്യപാനം നിര്‍ത്തുമ്പോള്‍ ഏകദേശം എട്ടുമണിക്കൂര്‍ കഴിഞ്ഞാണ് അയാളുടെ ശരീരത്തില്‍ മദ്യം കിട്ടാത്തതിന്റെ പ്രതികരണങ്ങള്‍ (withdrawal symptoms) ആരംഭിക്കുന്നത്. വിറയല്‍, ഉറക്കമില്ലായ്മ, മനംപിരട്ടല്‍ തുടങ്ങിയവയാണ് ആദ്യം പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍. അടുത്ത ഒന്നുരണ്ടു ദിവസങ്ങളില്‍ അകാരണമായ ഉത്ക്കണ്ഠ, വെപ്രാളം, തലവേദന, അമിതമായ വിയര്‍പ്പ് എന്നിവയും പ്രകടമായേക്കാം. രണ്ടാംദിവസത്തിനു ശേഷം 5 ശതമാനത്തോളം ആളുകള്‍ക്ക് അപസ്മാരം കാണപ്പെടാറുണ്ട്. മൂന്നാമത്തെയും നാലാമത്തെയും ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കൂടുതല്‍ വഷളായേക്കാം.ഈ ദിവസങ്ങളില്‍ ഏകദേശം 5 ശതമാനം ആളുകള്‍ക്ക് ഡെലീരിയം ട്രെമന്‍സ് (delirium tremens) എന്ന കൂടുതല്‍ മാരകമായ അസുഖം പ്രത്യക്ഷപ്പെടാറുണ്ട്. പനി,സ്ഥലകാലങ്ങളെക്കുറിച്ചുള്ള വിഭ്രമം, അകാരണമായ പേടികള്‍, അസ്ഥാനത്തുള്ള സംശയങ്ങള്‍, ഇല്ലാത്ത ശബ്ദങ്ങള്‍ കേള്‍ക്കുകയും മായക്കാഴ്ചകള്‍ കാണുകയും ചെയ്യുക (hallucinations) തുടങ്ങിയവ ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങളാണ്. തക്കചികിത്സ ലഭിച്ചില്ലെങ്കില്‍ ഡെലീരിയം ട്രെമന്‍സ് ബാധിക്കുന്നവരില്‍ 15 ശതമാനത്തോളം ആളുകള്‍ക്ക് മരണം സംഭവിക്കാറുണ്ട്.
ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എല്ലാ രോഗികളിലും കാണപ്പെടണമെന്നില്ല.മദ്യം പെട്ടെന്ന് നിര്‍ത്തുന്നവരില്‍ ഏകദേശം 8 ശതമാനം ആളുകൾക്കേ ചികിത്സ ആവശ്യമുള്ളത്ര ശക്തിയുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുള്ളൂ. മുമ്പ് അപസ്മാരം വന്നിട്ടുള്ളവര്‍, അമിതമായ അളവില്‍ മദ്യം കഴിക്കുന്നവര്‍, മുമ്പ് മദ്യം നിര്‍ത്തിയപ്പോള്‍ ഡെലീരിയം ട്രെമന്‍സിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടുള്ളവര്‍, കൂടുതല്‍ പ്രായമുള്ളവര്‍, മദ്യപാനം മൂലമുണ്ടാകുന്ന കരള്‍രോഗങ്ങള്‍ ബാധിച്ചവര്‍, ഹൃദ്രോഗികള്‍ തുടങ്ങിയവര്‍ക്ക് ഡെലീരിയം ട്രെമന്‍സ് വരാനുള്ള സാദ്ധ്യത കൂടുതലാണ്. അതുകൊണ്ട് ഈ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മദ്യപാനം നിര്‍ത്തുമ്പോള്‍ മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നറിയാനുള്ള നിരീക്ഷണങ്ങളും ഡീറ്റോക്സിഫിക്കേഷനുള്ള മരുന്നുകളും അത്യാവശ്യമാണ്.
-
-
- മദ്യത്തോടുള്ള ആസക്തി കുറക്കാന്‍ നാല്‍ട്രെക്സോണ്‍ (Naltrexone), അക്കാമ്പ്രോസേറ്റ് (Acamprosate), എസ്സിറ്റാലോപ്രാം (Escitalopram) തുടങ്ങിയ മരുന്നുകള്‍ സഹായിക്കാറുണ്ട്. പക്ഷേ വിശദമായ കൌണ്‍സലിങ്ങുകളുടെ കൂടെയല്ലാതെ ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത് വേണ്ടത്ര ഫലം ചെയ്തേക്കില്ല.
-
- മദ്യപാനം ഒരു രോഗമാണെന്നും അതിന് തുടർചികിത്സ അത്യാവശ്യമാണെന്നുമുള്ള തിരിച്ചറിവ് ഇവിടെ പ്രധാനമാണ്.
-