NEWS

ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചു

ന്യൂഡല്‍ഹി : ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ചതായി ഇന്ത്യന്‍ വ്യോമ സേന. സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നാണ് ബ്രഹ്മോസ് മിസൈല്‍ വിക്ഷേപിച്ചത്.ഇത് കൃത്യമായി ലക്ഷ്യസ്ഥാനത്തെത്തിയെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഡീ കമ്മീഷന്‍ ചെയ്ത ഇന്ത്യന്‍ നാവിക സേനയുടെ കപ്പലിലേക്കാണ് മിസൈല്‍ അയച്ചത്. നാവിക സേനയുമായി മികച്ച പങ്കാളിത്തത്തോടെയാണ് മിസൈല്‍ പരീക്ഷണം നടത്തിയത് എന്നും വ്യോമ സേന ട്വിറ്ററിലൂടെ അറിയിച്ചു.

കിഴക്കന്‍ സീബോര്‍ഡില്‍ വെച്ചായിരുന്നു മിസൈല്‍ പരീക്ഷണം. ഇന്ത്യയും റഷ്യന്‍ ഫെഡറേഷനും ചേര്‍ന്ന് നിര്‍മ്മിച്ച ബ്രഹ്മോസിന്, 300 കിലോമീറ്റള്‍ ചുറ്റളവിലുള്ള ശത്രുക്കളെ ലക്ഷ്യസ്ഥാനത്തെത്തി തകര്‍ക്കാനാകും.റഷ്യന്‍ കമ്ബനിയായ സുഖോയുമായി ചേര്‍ന്ന് ഇന്ത്യയിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് വികസിപ്പിച്ച ദീര്‍ഘദൂര യുദ്ധവിമാനമാണ് സുഖോയി Su-30MKI. 2.5 ടണ്‍ ഭാരം വരെ ഈ യുദ്ധവിമാനത്തിന് താങ്ങാനാകും. ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ വേണ്ടി സാറ്റ്‌ലൈറ്റ് നാവിഗേഷന്‍ സിസ്റ്റവും യുദ്ധവിമാനത്തിലുണ്ട്.

Back to top button
error: