NEWS

മുഖക്കുരു മുതൽ മൂലക്കുരു വരെ മാറ്റാം, നാട്ടു വൈദ്യത്തിലൂടെ

നാട്ടു വൈദ്യം എന്നത് നമ്മുടെ നാടിന്റെ നാട്ടറിവുകൾ മാത്രമല്ല,നേരറിവുകളുമായിരുന്നു.ഇന്നത്തെപ്പോലെ ആശുപത്രികളും മരുന്നുകളുമൊന്നും ഇല്ലാതിരുന്ന പഴയകാലത്ത് ഏതു രോഗത്തിനും ഒറ്റമൂലിമരുന്നുകള്‍കൊണ്ട് ആശ്വാസം കണ്ടെത്തിയവരായിരുന്നു നമ്മുടെ പൂർവ്വികർ.ഇങ്ങനെ ഔഷധഗുണങ്ങളുമുള്ള ധാരാളം ചെടികള്‍ രോഗശമനത്തിനുള്ള ഒറ്റമൂലികളായി ഉപയോഗിച്ചിരുന്ന അവരുടെ കിഡ്നികളോ ലിവറോ പാർശ്വഫലങ്ങളാൽ നശിച്ചതുമില്ല.എന്തിനേറെ ഷുഗറോ പ്രഷറോ ഒന്നും അവരെ ബാധിച്ചിരുന്നതുമില്ല.
ഇന്നത്തെ പുതുതലമുറയ്ക്ക് ഇതൊന്നും പരിചിതമല്ലെങ്കിലും താല്‍പ്പര്യമുള്ളവര്‍ക്കായി ചിലതിവിടെ പരിചയപ്പെടുത്തുന്നു.

മൂലക്കുരു, മലബന്ധം

രണ്ടു പിടി വാളൻപുളിയില, രണ്ടു ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ച് ഒരു ഗ്ലാസ് അളവിൽ വറ്റിച്ച് അരിച്ചെടുത്ത് ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക.
ആര്യവേപ്പില, മഞ്ഞൾ, കുറച്ച് ഉപ്പ് ഇവയിട്ടു തിളപ്പിച്ച വെള്ളത്തിൽ ചൂടാറുമ്പോൾ 30 മിനിറ്റ് മുങ്ങിയിരിക്കുന്നത് മൂലക്കുരു ശമനത്തിന് ഉത്തമമാണ്.രണ്ട് അല്ലി വാളൻപുളി ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് മലബന്ധത്തിന് വളരെ ഉത്തമം.

Signature-ad

കുഴിനഖം

വേലിപ്പത്തൽ അഥവാ കടലാവണക്കിന്റെ ഇല പറിക്കുമ്പോൾ തണ്ടിൽ നിന്നു രണ്ടോ മൂന്നോ തുള്ളി പാല് ഊറും.ഈ പാൽ നഖത്തിനുള്ളിൽ ഇറ്റിക്കുന്നത് കുഴിനഖം മാറാൻ സഹായിക്കും.

ചിലന്തിവിഷത്തിന്

ആര്യവേപ്പിന്റെ ഇലയും പച്ചമഞ്ഞളും ചേർത്ത് അരച്ചു വേദനയുള്ള ഭാഗത്തു പുരട്ടിയാൽ ചിലന്തിവിഷത്തിന് ശമനമുണ്ടാവും.

വയറുകടി/വയറ് എരിച്ചിൽ

ചുവന്ന ശവം നാറി ചെടിയുടെ അഞ്ചോ ആറോ ഇല അരച്ചു കഴിക്കുന്നത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ നല്ലതാണ്.

ത്വക്കിന് ഉണ്ടാകുന്ന പ്രശ്നങ്ങൾ

തുമ്പയിലയും ഉപ്പും കൂട്ടി അരച്ചു തൊലിപ്പുറത്ത് പുരട്ടുന്നതു നല്ലതാണ്. പത്തു പതിനഞ്ചു ദിവസം ഇതു തുടരണം.

ശരീരം തണുക്കാൻ


അത്തിവേരിട്ടു തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വേനൽക്കാലത്തു ശരിക്കും തണുക്കും.

അത്യാർത്തവം

ആർത്തവം ക്രമത്തിൽ അധികമായാൽ ആടലോടകത്തിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീരും (15 ഗ്രാം) 15 ഗ്രാം ശർക്കരയും ചേർത്തു ദിവസം രണ്ടു നേരം വീതം കഴിക്കുക.

പേൻ ശല്യം

തുളസിയില ദിവസവും തലയില്‍ ചൂടുന്നത്  പേന്‍ ശല്ല്യം കുറയ്ക്കും.തുളസിയുടെ നീര് തലയില്‍ പുരട്ടുന്നതും നല്ലതാണ്.

ഉറക്കക്കുറവിന്
കിടക്കുന്നതിന് മുൻപ് ഒരു സ്പൂൺ തേൻ കുടിക്കുക

ശ്വാസംമുട്ടൽ

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് കായം കുറച്ച് വെള്ളത്തില്‍ കലര്‍ത്തി നെഞ്ചില്‍ പുരട്ടുന്നത് ആശ്വാസം നല്‍കുന്നു. ഇതിനുപുറമെ, ചുമ, വില്ലന്‍ ചുമ, ആസ്മ മുതലായവയില്‍ നിന്ന് അശ്വാസം നേടാന്‍ കായം തേനിൽ ചാലിച്ച് കഴിച്ചാലും മതി. കടുത്ത തലവേദന ഉണ്ടെങ്കില്‍, ഒരു ഗ്ലാസ് വെള്ളത്തില്‍ 2 നുള്ള് കായം ഇട്ട് തിളപ്പിച്ച് ചെറുചൂടോടെ ദിവസത്തില്‍ രണ്ടുതവണ കുടിക്കുക.

കഫക്കെട്ട്
 
നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക.

വായ്നാറ്റം മാറാൻ

ഉമിക്കരിയും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് പല്ല് തേയ്ക്കുക

തുമ്മലിന്

വേപ്പെണ്ണ തലയിൽ തേച്ചു കുളിക്കുക

തലമുടി സമൃദ്ധമായി വളരാൻ

എള്ളെണ്ണ തേച്ച് നിത്യവും തല കഴുകുക

ചുണങ്ങ്

വെറ്റില നീരിൽ വെളുത്തുള്ളി അരച്ച് പുരട്ടുക

ശരീരകാന്തിക്ക്

ചെറുപയർ പൊടി ഉപയോഗിച്ച് കുളിക്കുക

മുടികൊഴിച്ചില്‍,
ചെമ്പരത്തി പൂവും മയിലാഞ്ചിയും ചേര്‍ത്ത്‌ എണ്ണ കാച്ചി പുരട്ടുക.
അകാലനര
 
അരിത്തവിട്‌ അരപ്പട്ട ചക്കര ഇടിച്ച്‌ ദിവസേന കഴിച്ചാൽ അകാലനര  ഇല്ലാതാകും.
താരൻ
തുളസി ഇല, വെറ്റില, തെച്ചിപ്പൂവ്‌ ഇവ ചതച്ചിട്ട്‌ എണ്ണ കാച്ചി തലയില്‍ പുരട്ടുക താരന്‍ മാറികിട്ടും.
മുഖക്കുരുവിന്‌
പച്ചമഞ്ഞളും പേരയുടെ കുരുന്നിലയും ചേര്‍ത്തരച്ച്‌ മുഖത്ത്‌ തേക്കുക

Back to top button
error: