NEWS

നമ്മുടെ പൂർവ്വികരെപ്പറ്റി വല്ല അറിവുമുണ്ടോ,കേരളത്തെ പറ്റി..?

ഹാഭാരതത്തിൽ ഭാരതഭൂമിയുടെ തെക്കേ അറ്റത്തുള്ള സ്ഥലങ്ങളെപ്പറ്റി പ്രസ്താവിക്കുമ്പോൾ ദ്രമിഡം, കേരളം, കർണാടകം മുതലായ നാമങ്ങൾ വരുന്നു. അതിനാൽ വ്യാസൻ ഭാരതമെഴുതിയ കാലഘട്ടത്തിൽ കേരള ‘രാജ്യ’മുണ്ടായിരുന്നുവെന്നും അത് ദ്രാവിഡദേശത്തുനിന്നും ഭിന്നമായിരുന്നു എന്നും മനസ്സിലാക്കാം.മഹാഭാരതത്തിൽ ആദിപർവം 175ആം അധ്യായത്തിലും, സഭാപർവം 31ആം അധ്യായത്തിലും, വനപർവം 254ആം അധ്യായത്തിലും, ദ്രോണപർവം 70ആം അധ്യായത്തിലും കേരളത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. രുക്മിണീസ്വയംവരത്തിൽ സംബന്ധിക്കുന്നതിനായി ദക്ഷിണദേശത്തുനിന്നും ചോളനും, പാണ്ഡ്യനും, കേരളനും വിദർഭ രാജധാനിയിൽ സന്നിഹിതരായിരുന്നതായി ഭാഗവതം ദശമസ്കന്ധത്തിൽ പ്രസ്താവിക്കുന്നു. ബ്രഹ്മാണ്ഡപുരാണം,അഗ്നിപുരാണം എന്നിവയിലും കേരളത്തെപ്പറ്റി പരാമർശമുണ്ട്.
ശിലായുഗങ്ങളുടെ കാലത്ത് കേരളം എന്ന കടലോരം ഉണ്ടായിരുന്നില്ല എന്നാണ്  ചരിത്രകാരന്മാരുടെ പക്ഷം.അന്നത് കടലിൽ മുങ്ങിക്കിടക്കുകയായിരുന്നു. ചെറു ശിലാ സംസ്കാരം (നിയോലിത്തിക്) അവസാനിക്കുന്ന കാലങ്ങളിൽ ഘട്ടം ഘട്ടമായി കടൽ ഉൾവലിയുകയും ഓരോ ജന വിഭാഗങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഇങ്ങോട്ട് കുടിയേറുകയും ചെയ്തു എന്നാണ് അവർ പറയുന്നത്.കേരളം ഭരിച്ചിരുന്നു എന്ന് കരുതുന്ന മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ വാമനനു ശേഷം ഉണ്ടായ പരശുരാമൻ മഴുവെറിഞ്ഞപ്പോൾ കടലിൽ നിന്നും പൊങ്ങിവന്നതല്ല കേരളമെന്ന് ഇതിനാൽ തന്നെ സ്പഷ്ടമാണല്ലോ! ( ജമദഗ്നി മഹർഷിയുടെ പുത്രനായ പരശുരാമൻ അഥവാ ഭാർഗവരാമൻ വിഷ്ണുവിന്റെ ആറാമത്തെ അവതാരമായാണ് വിശ്വസിക്കപ്പെടുന്നത്.അഞ്ചാമത്തെ അവതാരമാണ് വാമനൻ) ഇങ്ങനെ കടൽ പിൻവലിഞ്ഞതിനുശേഷം വന്നെത്തിയവരാണ് ഭരതർ. മെഡിറ്ററേനിയൻ ഭൂമിയിൽ നിന്ന് വന്ന ഇവർക്ക് ഇരുമ്പ് മുതലായ ലോഹങ്ങൾ നിർമ്മിക്കാനും അതുപയോഗിച്ച് കൃഷിയും മറ്റും ചെയ്യാനും അറിയാമായിരുന്നു. ഇവരായിരുന്നിരിക്കണം കേരളത്തിലും ഇന്നത്തെ തമിഴ്നാടിന്റെ തീരങ്ങളിലും കൃഷി ആദ്യമായി ആരംഭിച്ചത്. കാളപശു,ആട് തുടങ്ങിയ മൃഗങ്ങളേയും അവർ പരിപാലിച്ചിരുന്നു. സമുദ്ര തീരങ്ങളെ വളരെ വേഗം സമ്പൽ സമൃദ്ധമാക്കാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ പൊതുവെ പറഞ്ഞാൽ ഈ സാഗര വംശക്കാരുടെ ആവിർഭാവത്തോടെ കേരളത്തിലെ ലോഹയുഗം ആരംഭിച്ചു എന്ന് പറയാം.

പുരാവസ്തു ഗവേഷകർ അടുത്തകാലത്ത് കേരളത്തിന്റെ പല ഭാഗങ്ങളിൽ കണ്ടെത്തിയ പര്യവേഷണത്തിന്റെ ഫലമായി സംസ്ഥാനത്തിന്റെ ചരിത്രാതീത കാലസംസ്കാരത്തിലേയ്ക്ക് വെളിച്ചം വീശുന്ന പലതെളിവുകളും ഇതിനകം കണ്ടെത്തിയിട്ടുണ്ട്.പാലക്കാട്ടെ കാഞ്ഞിരപ്പുഴ എന്ന സ്ഥലത്തുനിന്നും 1974 ഏപ്രിൽ 28 നാണ് ആദ്യമായി കേരളത്തിലെ ആദിപുരാതന ശിലായുഗായുധങ്ങൾ കണ്ടെടുക്കപ്പെട്ടത്.അന്നുവരെ കേരളത്തിൽ നിന്ന് ശിലായുഗ സംസ്കാരത്തിന്റേതായി കോഴിക്കോട്ടെ ചേവായൂരിൽ നിന്നും ലഭിച്ചിരുന്ന മീസ്സോലിത്തിക് (മഹാശിലായുഗം) തെളിവുകളല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. കഴിഞ്ഞ വർഷത്തിനിടയിൽ കേരളത്തിന്റെ പല ഭാഗത്തും നടത്തിയ ശിലായുഗ പര്യവേക്ഷണത്തിന്റെ ഫലമായി നൂറ് കണക്കിന് ശിലായുഗ തെളിവുകൾ മലപ്പുറംപാലക്കാട്കൊല്ലംതിരുവനന്തപുരം മുതലായ ജില്ലകളുടെ പലഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

 

തെക്കേ ഇന്ത്യയിലെ പ്രാചീനരായ ജനവിഭാഗങ്ങൾ അവിടത്തെ ഭൂമിയുടെ തെക്കും പടിഞ്ഞാറുമായി സ്ഥിതി ചെയ്തിരുന്ന തിണകളിൽ താമസിച്ചിരുന്നു എന്ന് സംഘകാല കൃതികളിൽ പറയുന്നുണ്ട്.പതിനായിരക്കണക്കിന് വർഷങ്ങൾ മുൻപ് അവർ കണ്ടെത്തിയ ഈ ഭൂപ്രദേശം ഇന്നത്തെ സഹ്യന്റെ നിരകൾ വരെ ജലം മൂടപ്പെട്ടുകിടക്കുകയായിരുന്നുവെന്നും വനങ്ങളിൽ ആദിമ നിവാസികളായി കഴിഞ്ഞിരുന്ന അവർ കാലാന്തരങ്ങളിൽ കടൽ പിൻവാങ്ങിയപ്പോൾ രൂപം കൊണ്ട ഫലഭൂയിഷ്ടമായ പ്രദേശങ്ങളിലേക്ക് കൃഷി ചെയ്യാനായി കുടിയേറുകയായിരുന്നു എന്നുമാണ് ചരിത്രകാരന്മാരും ഗവേഷകരും പറയുന്നതും.എന്നാൽ ആദിമ നിവാസികളിൽ ഭൂരിഭാഗത്തിനും വേട്ടയാടി ജീവിക്കാൻ മാത്രമേ അറിയുകയുള്ളായിരുന്നുവെന്നും അതിനാൽ തന്നെ ചെറിയൊരു വിഭാഗമാണ് ഇങ്ങനെ വനം വിട്ട് കുടിയേറി പാർത്തതെന്നും പറയുന്നു ഭൂരിഭാഗത്തിനും കൃഷിയെപ്പറ്റി വിദൂരമായ അറിവുപോലും ഇല്ലാതിരുന്നതിനാൽ അവർ വനങ്ങളിൽ നിന്ന് പുറത്തേയ്ക്ക് വരാൻ ധൈര്യപ്പെട്ടില്ലത്രെ.(ഇന്നും കൃഷിയെക്കുറിച്ച് അറിവില്ലാത്ത ആദിവാസികൾ കേരളത്തിലെ വനങ്ങളിൽ താമസിക്കുന്നുണ്ട്)

 

എന്നാൽ കേരളത്തെകുറിച്ച് പരാമർശമുള്ള ഏറ്റവും പുരാതനമായ രേഖ ക്രിസ്തുവിന് 257 വർഷം മുമ്പ് അശോകചക്രവർത്തി (ബി.സി.232-272) രേഖപ്പെടുത്തിയിട്ടുള്ള രണ്ടാം ശിലാശാസനമാണ്.അതിൽ കേരളത്തിലെ ചേര രാജാക്കന്മാരെ പറ്റി വിവരിക്കുന്നുണ്ട്. എന്നാൽ കേരളത്തെ പറ്റിയും കേരള രാജാക്കന്മാരെപറ്റിയും ധാരണയുണ്ടാക്കുന്ന തരത്തിൽ ഉള്ള പരാമർശങ്ങൾ ലഭിക്കുന്നത് ക്രിസ്തുവിന് ശേഷം ഉള്ള മൂന്നും നാലും ശതകങ്ങളിൽ എഴുതപ്പെട്ട സംഘകൃതികളിൽ നിന്നാണ്. അതിൽ നിന്നാണ് കേരളത്തിന്റെ ഏകദേശ രൂപം നമുക്ക് ലഭിക്കുന്നത്.അതായത്ചേരരാജാക്കന്മാർ കേരളം ഭരിച്ചിരുന്ന കാലം മുതൽ.പിന്നീടായിരുന്നല്ലോ രാജാക്കന്മാരുടെയും പോർച്ചുഗീസുകാരുടെയും ബ്രിട്ടീഷുകാരുടെയും ഒക്കെ വരവ്.

 

 

1950കളിൽ വളരെ പിന്നോക്കാവസ്ഥയിലായിരുന്ന കേരളം അരനൂറ്റാണ്ടിനിടയിലാണ് ഇന്നു നാം കാണുന്ന കേരളമായി മാറിയത്. വിദ്യാഭ്യാസത്തിന്റെയും ആധുനികതയുടേയും സ്വാധീനമാണ് ഇതിന് കാരണം. സാക്ഷരതആരോഗ്യംകുടുംബാസൂത്രണം തുടങ്ങിയ ഒട്ടേറെ മേഖലകളിൽ കേരളംകൈവരിച്ച നേട്ടങ്ങൾ വികസിതരാജ്യങ്ങളുടേതിനോടു കിടപിടിക്കുന്നതാണ്‌.കേരളത്തിന്റെ സാമൂഹികവികസനത്തെ കേരളാ മോഡൽ എന്നപേരിൽ പിന്നീട് പല രാജ്യാന്തരസാമൂഹികശാസ്ത്രജ്ഞരും പഠനവിഷയമാക്കിയിട്ടുണ്ട്‌.

Back to top button
error: