NEWS
മലയാളിയും റയിൽവെ ബാസ്കറ്റ്ബോൾ താരവുമായ കെ.സി.ലിതാരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി: മലയാളിയും റയിൽവെ ബാസ്കറ്റ് ബോള്‍ താരവുമായ കെ.സി.ലിതാരയെ (23) ബീഹാറിലെ ഫ്ലാറ്റിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കോഴിക്കോട് സ്വദേശിനിയാണ്.പട്ന ഗാന്ധിനഗറിലെ ഫ്ലാറ്റിലായിരുന്നു താമസം.
കഴിഞ്ഞ ആറു മാസമായി പട്ന ദാനാപുരിലെ ഡിആര്‍എം ഓഫിസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. രാജ്യാന്തര വനിതാ ദിനത്തില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ലിതാരയെ ആദരിച്ചിരുന്നു.ഫ്ലാറ്റിനുള്ളിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.