NEWS

കോട്ടയത്ത് ദേവാലയത്തിന്‍റെ പാരിഷ് ഹാള്‍ അടിച്ചു തകര്‍ത്തു

കോട്ടയം: മാന്നാനം സെന്‍റ് ജോസഫ് ആശ്രമ ദേവാലയത്തിന്‍റെ പാരിഷ് ഹാള്‍ സാമൂഹിക വിരുദ്ധര്‍ അടിച്ചു തകര്‍ത്തു.ഇന്നലെ രാത്രി പാരിഷ് ഹാളിന്‍റെ ഓടാമ്ബല്‍ ഇളക്കിയാണ് അക്രമികള്‍ അകത്തു കയറിയത്.ആത്മീയ യോഗങ്ങളും കമ്മിറ്റികളും നടക്കുന്ന പാരിഷ് ഹാളിലെ കസേരകളും ഡെസ്ക്കുകളും അക്രമികള്‍ തല്ലി തകര്‍ത്തിട്ടുണ്ട്.

പാരിഷ് ഹാളിന്‍റെ പേരെഴുതിയ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: