SportsTRENDING

IPL: ജയം മുറുക്കി ഗുജറാത്ത് ടൈറ്റാൻസ്

കഴിഞ്ഞ കളിയില്‍ അ​​ഞ്ചു വി​​ക്ക​​റ്റ് ജ​​യ​​ത്തോ​​ടെ ഗു​​ജ​​റാ​​ത്ത് ഒ​​ന്നാം സ്ഥാ​​നം കൂ​​ടു​​ത​​ൽ മു​​റു​​ക്കി.

അ​​വ​​സാ​​ന ഓ​​വ​​റി​​ലേ​​ക്കു മ​​ത്സ​​രം എ​​ത്തി​​യ​​പ്പോ​​ൾ ഗു​​ജ​​റാ​​ത്തി​​നു ജ​​യി​​ക്കാ​​ൻ ആ​​റു പ​​ന്തി​​ൽ 21 റ​​ണ്‍​സ്. ബൗ​​ൾ ചെ​​യ്ത മാ​​ർ​​ക്കോ ജാ​​ൻ​​സ​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സം ത​​ക​​ർ​​ത്ത് ആ​​ദ്യ പ​​ന്ത് രാ​​ഹു​​ൽ തെ​​വാ​​ട്യ സി​​ക്സ് നേ​​ടി. അ​​ടു​​ത്ത പ​​ന്തി​​ൽ ഒ​​രു റ​​ണ്‍. എ​​ന്നാ​​ൽ മൂ​​ന്നാം പ​​ന്ത് വേ​​ലി​​ക്കെ​​ട്ടി​​നു മു​​ക​​ളി​​ലൂ​​ടെ പാ​​യി​​ച്ച റ​​ഷീ​​ദ് ഖാ​​ൻ പ്ര​​തീ​​ക്ഷ നി​​ല​​നി​​ർ​​ത്തി. നാ​​ലാം പ​​ന്തി​​ൽ റ​​ണ്ണൊ​​ന്നു​​മി​​ല്ലാ​​യി​​രു​​ന്നു. അ​​ഞ്ചാം പ​​ന്തി​​ൽ അ​​ഫ്ഗാ​​ൻ താ​​രം സി​​ക്സ് നേ​​ടി. ഇ​​തോ​​ടെ അ​​സാ​​ന പ​​ന്തി​​ൽ ജ​​യി​​ക്കാ​​ൻ മൂ​​ന്നു റ​​ണ്‍​സ്. അ​​വ​​സാ​​ന പ​​ന്തും സി​​ക്സ് പാ​​യി​​ച്ച് റ​​ഷീ​​ദ് ഖാ​​ൻ ജ​​യം ത​​ട്ടി​​പ്പ​​റി​​ച്ചു.

സ്കോ​​ർ: സ​​ണ്‍​റൈ​​സേ​​ഴ്സ് ഹൈ​​ദ​​രാ​​ബാ​​ദ് 195/6. ഗു​​ജ​​റാ​​ത്ത് 199/5. ഗു​​ജ​​റാ​​ത്തി​​നാ​​യി ഓ​​പ്പ​​ണ​​ർ വൃ​​ദ്ധി​​മാ​​ൻ സാ​​ഹ (38 പ​​ന്തി​​ൽ 68), രാ​​ഹു​​ൽ തെ​​വാ​​ട്യ (21 പ​​ന്തി​​ൽ 40 നോ​​ട്ടൗ​​ട്ട്), റ​​ഷീ​​ദ് ഖാ​​ൻ (11 പ​​ന്തി​​ൽ 31 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി. അ​​ർ​​ധ സെ​​ഞ്ചു​​റി​​ക​​ൾ നേ​​ടി​​യ അ​​ഭി​​ഷേ​​ക് ശ​​ർ​​മ (65), എ​​യ്ഡ​​ൻ മാ​​ർ​​ക്രം (56) എ​​ന്നി​​വ​​രും അ​​വ​​സാ​​ന ഓ​​വ​​റി​​ൽ ത​​ക​​ർ​​ത്ത​​ടി​​ച്ച ശ​​ശാ​​ങ്ക് സിം​​ഗു​​മാ​​ണ് (25 നോട്ടൗട്ട്) ഹൈ​​ദ​​രാ​​ബാ​​ദി​​നു മി​​ക​​ച്ച സ്കോ​​ർ ന​​ൽ​​കി​​യ​​ത്.

Back to top button
error: