വാര്‍ത്തകളറിയാന്‍ ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കൊടും ചൂടെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ താപനില ഉയരും. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപലനില ഉയരുമെന്നാണ് അറിയിപ്പ്. അടുത്ത ദിവസങ്ങളിലും കേരളത്തില്‍ വരണ്ട കാലാവസ്ഥ തുടരും.
വരാനിരിക്കുന്നത് കൊടും ചൂടിന്റെ ദിവസങ്ങളാന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നും നാളെയും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപലനില ഉയരും. ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കും.
തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 38.6 ഡിഗ്രി സെല്‍ഷ്യസാണ്. പാലക്കാട് 38 ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില. കോട്ടയത്തും പുനലൂരിലും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ചൂട്. ഈ ദിവസങ്ങളില്‍ പാലക്കാട് 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയരാനാണ് സാധ്യത. കാലാവസ്ഥ നിരീക്ഷണ വകുപ്പിന് പുറമേ, മറ്റ് കാലാവസ്ഥ ഏജന്‍സികളും കൊടും ചൂട് പ്രവചിക്കുന്നുണ്ട്. അടുത്ത മൂന്ന് ദിവസവും വരണ്ട കാലാവസ്ഥ തുടരും.
വേനല്‍ക്കാലം തുടങ്ങുന്നതിന് മുമ്പ് തന്നെ ഈ വര്‍ഷം സംസ്ഥാനത്ത് ചൂട് കൂടിയിരുന്നു. ഫെബ്രുവരി ആദ്യ വാരം തന്നെ പലയിടങ്ങിളിലും പരമാവധി താപനില 35 ഡിഗ്രി പിന്നിട്ടിരുന്നു. അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ ചൂട് പിന്നെയും കൂടും. അടുത്ത ചൊവ്വാഴ്ചയ്ക്ക് ശേഷം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇത്തവണ സംസ്ഥാനത്ത് വേനല്‍മഴ സാധാരണ പോലെ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ, ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.
ന്യൂസ്ദെന്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
JOIN WHATSAPP GROUP