KeralaNEWS

സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവല്ല: ആലുംതുരുത്തിയിൽ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തിൽ അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.പശ്ചിമ ബംഗാൾ മംഗൾകോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്.ആലംതുരുത്തി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെയായിരുന്നു  സംഭവം.
കായംകുളത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന സ്വകാര്യ ബസ് ഇതേ ദിശയിലേക്ക് സൈക്കിളിൽ പോവുകയായിരുന്ന ഹരിദാസിനെ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.പുളിക്കീഴ് പോലീസ് കേസ് എടുത്തു.

Back to top button
error: