KeralaNEWS

അതിർത്തിയിൽ സമാധാനം നിലനിർത്താൻ ഇന്ത്യാ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായി

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ സൈന്യം മുഖാമുഖം നില്‍ക്കുന്ന അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം കുറയ്‌ക്കാനും സമാധാനം നിലനിറുത്താനും വെള്ളിയാഴ്ച ചുഷുല്‍ മോള്‍ഡോയില്‍ നടന്ന 15 -ാം വട്ട ഇന്ത്യാ-ചൈന കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ധാരണയായി.

ജനുവരി 12ന് നടന്ന 14-ാം വട്ട കൂടിക്കാഴ്ചയിലെ ധാരണകളുടെ തുടര്‍ച്ചയായാണ് ചര്‍ച്ചകള്‍ നടന്നതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.രാവിലെ 10ന് തുടങ്ങിയ ചര്‍ച്ച രാത്രി 11.30വരെ നീണ്ടു.ഡെപസാംഗ് അടക്കം മേഖലകളില്‍ നിന്ന് ചൈന സേനയെ പിന്‍വലിക്കണമെന്ന ആവശ്യം ഇന്ത്യ യോഗത്തിൽ ആവര്‍ത്തിച്ചിട്ടുണ്ട്.

Back to top button
error: