തിരുവനന്തപുരം: മനോരമയെയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയെയും പരിഹസിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്.വയനാട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഹോട്ടലുകള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളെയുമാണ് സ്വരാജ് പരിഹസിച്ചത്. എസ്‌എഫ്‌ഐ തൃശൂര്‍ ജില്ലാ സമ്മേളന ചടങ്ങില്‍ വച്ചാണ് സ്വരാജിന്റെ പരിഹാസം.
‘മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം, അത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു.രാഗാ യുഗം എന്നായിരുന്നു തലക്കെട്ട്.പത്രം നിറഞ്ഞ് നിന്നു അത്.രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നുയെന്ന തരത്തിലായിരുന്നു റിപ്പോർട്ട്.
പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വോട്ട് ചെയ്തവര്‍ക്ക് മനസിലായി പ്രധാനമന്ത്രിയാകാന്‍ വേണ്ടിയല്ല അദ്ദേഹം വന്നത്.എംപിയാകാന്‍ വേണ്ടി ഉത്തർപ്രദേശിൽ നിന്നും പേടിച്ചോടി വന്നതാണെന്ന്.ഏതായാലും ആ കാലം അങ്ങനെ കടന്നുപോയി.ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ അദ്ദേഹം വയനാട്ടില്‍ വരും.വരുന്ന വഴിക്ക് ഒരു ചായക്കടയില്‍ കയറും.ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴംപൊരി തിന്നും.എന്നിട്ട് നല്ല പഴംപൊരിയാണെന്ന് പറയും.പഴയതുപോലെ അക്ഷരങ്ങൾക്ക് വലിപ്പമില്ലെങ്കിലും ഇതാണ് ഇപ്പോഴത്തെ പ്രധാന വാർത്ത.ആര്‍ക്കും ഒരു പരാതിയുമില്ല. മാധ്യമങ്ങള്‍ തൃപ്തരാണ്, സ്വരാജ് പറഞ്ഞു.